ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമാവാന്‍ മറ്റൊരു വഴിയും; വമ്പന്‍ നീക്കവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ

Published : Aug 16, 2022, 09:28 AM ISTUpdated : Aug 16, 2022, 09:31 AM IST
ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമാവാന്‍ മറ്റൊരു വഴിയും; വമ്പന്‍ നീക്കവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ

Synopsis

2028ലെ ലോസ് ആഞ്ചെലെസ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഇനമാകാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്

സിഡ്നി: ക്രിക്കറ്റ് ഒളിംപിക്സിൽ ഉൾപ്പെടുത്താൻ ലക്ഷ്യമിട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ. 2032 ഒളിംപിക്സിൽ ക്രിക്കറ്റും ഇനമായി ഉൾപ്പെടുത്താനാണ് ശ്രമം. 2028 ലോസ് ആഞ്ചെലെസ് ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയില്ലെങ്കിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ഒളിംപിക്സിലൂടെ ക്രിക്കറ്റിനെ മടക്കിക്കൊണ്ട് വരാനാണ് ശ്രമം. ആതിഥേയരാജ്യത്തിന് താൽപര്യമുള്ള ചില ഇനങ്ങൾ ഒളിംപിക്സിൽ ഉൾപ്പെടുത്താൻ അനുമതി ഉണ്ട്. ബിർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നു.

2028ലെ ലോസ് ആഞ്ചെലെസ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഇനമാകാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഗെയിംസിനായി പരിഗണിക്കാനുള്ള 9 കായികയിനങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനെ കൂടി രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഉള്‍പ്പെടുത്തിയതിനാലാണിത്. അന്തിമ തീരുമാനം 2023 മധ്യത്തോടെ ഇന്ത്യയില്‍ നടക്കുന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ യോഗത്തിന് മുന്നോടിയായുണ്ടായേക്കും.

ക്രിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ അവതരിപ്പിക്കാന്‍ ഐസിസിയെ ഓദ്യോഗികമായി രാജ്യാന്തര ഒളിംപിക് കമ്മിറ്റി ക്ഷണിച്ചതിന് തൊട്ടുപിന്നാലെയാണ് ഐഒസി ഗെയിമിനെ പട്ടികയിലുള്‍പ്പെടുത്തിയത്. 1900ലെ പാരീസ് ഒളിംപിക്‌സില്‍ മാത്രമാണ് ക്രിക്കറ്റ് ഗെയിംസില്‍ ഇനമായിട്ടുള്ളൂ. ബേസ്‌ബോള്‍/സോഫ്റ്റ്ബോള്‍, ഫ്ലാഗ് ബോള്‍, ലക്രോസ്, ബ്രേക്ക് ഡാന്‍സ്, കരാട്ടെ, കിക്ക്-ബോക്‌സിംഗ്, സ്‌ക്വാഷ്, മോട്ടോര്‍‌സ്‌പോര്‍ട് എന്നിവയാണ് ലോസ് ആഞ്ചെലെസ് ഒളിംപിക്‌സിനായി പരിഗണിക്കേണ്ട കായികയിനങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനെ കൂടാതെയുള്ളത്. 

ലോസ് ആഞ്ചെലെസ് ഒളിംപിക്‌സില്‍ 28 കായികയിനങ്ങളാണുണ്ടാവുക എന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു. യുവാക്കളെ പരിഗണിച്ച് കൂടുതല്‍ മത്സരയിനങ്ങളെ പരിഗണിക്കുമെന്നും ഐഒസി വ്യക്തമാക്കിയിരുന്നു. 

ഐഒസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ മാത്രമേ ക്രിക്കറ്റ് അടക്കമുള്ള ഇനങ്ങളെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. താരങ്ങളുടെ സുരക്ഷ, ആതിഥേയ രാജ്യത്തിന്‍റെ താല്‍പര്യം, ആഗോള പ്രസക്‌തി, ലിംഗസമത്വം, കായികയിനത്തിന്‍റെ സുസ്ഥിരത തുടങ്ങിയ ഇതിലുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഏറെക്കാലത്തിന് ശേഷം ഇടംപിടിച്ചിരുന്നു. എട്ട് ടീമുകളുമായി വനിതകളുടെ ടി20 ഫോര്‍മാറ്റിലുള്ള മത്സരങ്ങളാണ് അരങ്ങേറിയത്. ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഇടംപിടിച്ചാല്‍ വനിതകളുടെയും പുരുഷന്‍മാരുടേയും മത്സരങ്ങളുണ്ടാവും. 

സിംബാബ്‍വെയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം; പരിശീലനം തുടങ്ങി

PREV
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍