ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ചരിത്ര സംഭവം; ഷെല്‍ഫീല്‍ഡ് ഷീല്‍ഡ് ഫൈനല്‍ റദ്ദാക്കി

By Web TeamFirst Published Mar 17, 2020, 3:51 PM IST
Highlights

കൊവിഡ് 19 ഭീഷണിയെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഷെല്‍ഫീല്‍ഡ് ഷീല്‍ഡ് റദ്ദാക്കി. നേരത്തെ തന്നെ ഷെഫീല്‍ഡ് ഷീല്‍ഡിന്റെ അവസാന റൌണ്ട് മത്സരങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ റദ്ധാക്കിയിരുന്നു.

കാന്‍ബറ: കൊവിഡ് 19 ഭീഷണിയെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഷെല്‍ഫീല്‍ഡ് ഷീല്‍ഡ് റദ്ദാക്കി. നേരത്തെ തന്നെ ഷെഫീല്‍ഡ് ഷീല്‍ഡിന്റെ അവസാന റൌണ്ട് മത്സരങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ റദ്ധാക്കിയിരുന്നു. ഫൈനല്‍ നടത്തുമോ എന്നുള്ള കാര്യത്തില്‍ ധാരണയൊന്നും ആയില്ലായിരുന്നു. എന്നാല്‍ ഫൈനല്‍ റദ്ദാക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിക്കുകയായിരുന്നു. ഇതോടെ ന്യൂ സൗത്ത് വെയ്ല്‍സിനെ ജേതാക്കളായി പ്രഖ്യാപിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാമ് ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നത്.

സര്‍ക്കാര്‍ ഏജന്‍സികളും തങ്ങളുടെ മെഡിക്കല്‍ സംഘവും ആരോഗ്യരംഗത്തെ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഈ തീരുമാനത്തിലെത്തിയത്. ഷെഫീല്‍ഡ് ഷീല്‍ഡിലെ അവസാന മൂന്ന് മത്സരങ്ങളിലും കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല.ഒന്‍പതില്‍ ആറ് ജയങ്ങളുള്ള ന്യൂ സൗത്ത് വെയ്ല്‍സ് ബ്ലൂസാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ന്യൂ സൗത്ത് വെയ്ല്‍സ് ഷെഫീല്‍ഡ് ഷീല്‍ഡ് കിരീടം സ്വന്തമാക്കുന്നത്.

രണ്ടാമതുള്ള വിക്ടോറിയയേക്കാള്‍ 14 പോയിന്റ്ലീഡുണ്ടായിരുന്നു അവര്‍ക്ക്. രണ്ടാം സ്ഥാനക്കാരായി വിക്ടോറിയയെയും തിരഞ്ഞെടുത്തു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മുഴുവന്‍ ഓഫീസുകളും അടയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്. ഉദ്യോഗസ്ഥരോട് വീടുകളില്‍ നിന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

click me!