Cricket Australia : ഓസ്‌ട്രേലിയയെ ഇനി കമ്മിന്‍സ് നയിക്കും: സ്മിത്ത് വൈസ് ക്യാപ്റ്റന്‍

By Web TeamFirst Published Nov 26, 2021, 4:01 PM IST
Highlights

ആഷസ് പരമ്പരയായിരിക്കും കമ്മിന്‍സിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഡിസംബര്‍ എട്ടിന് ആഷസ് പരമ്പര ആരംഭിക്കും. 1956ന് ശേഷം ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റനാവുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് കമ്മിന്‍സ്.

സിഡ്നി: ഓസ്‌ട്രേലിന്‍ (Cricket Australia) ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി പാറ്റ് കമ്മിന്‍സിനെ (Pat Cummins) നിയമിച്ചു. സ്റ്റീവ് സ്മിത്ത് (Steve Smith) ഉപനായകനാവും. ആഷസ് പരമ്പരയായിരിക്കും കമ്മിന്‍സിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഡിസംബര്‍ എട്ടിന് ആഷസ് പരമ്പര ആരംഭിക്കും. 1956ന് ശേഷം ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റനാവുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് കമ്മിന്‍സ്.

1956ല്‍ റേ ലിന്‍ഡ്വാള്‍ ഒരു മത്സരത്തിലാണ് ഓസ്ട്രേലിയയെ നയിച്ചത്. മീഡിയം പേസ് ഓള്‍റൗണ്ടര്‍മാരായ മോന്റി നോബ്ലേയും ജാക്ക് റൈഡറും 1900ല്‍ ഓസ്ട്രേലിയയുടെ ക്യാപ്റ്റായിട്ടുണ്ട്. ഓസ്ട്രേലിയയുടെ 47ാമത്തെ ടെസ്റ്റ് ക്യാപ്റ്റനാണ് കമ്മിന്‍സ്.  ടിം പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതോടെയാണ് കമിന്‍സ് ടീമിനെ നയിക്കാന്‍ എത്തുന്നത്. 

കഴിഞ്ഞ രണ്ട് വര്‍ഷമായി ടീമിന്റെ വൈസ് ക്യാപ്റ്റനാണ് കമ്മിന്‍സ്. 2011ലാണ് കമിന്‍സ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 18 വയസായിരുന്നു അരങ്ങേറ്റം കുറിക്കുമ്പോള്‍ കമിന്‍സിന്റെ പ്രായം. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് അടുത്ത മത്സരം കളിക്കാന്‍ 2017വരെ കാത്തിരിക്കേണ്ടി വന്നു. 

നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും താരം കളിക്കുന്നുണ്ട്. 2018ല്‍ പന്ത് ചുരണ്ടലില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക സ്ഥാനത്തേക്ക് സ്മിത്ത് എത്തുന്നത്.

click me!