INDvNZ : 'നാല് വര്‍ഷമായിട്ട് അവന്റെ ചിത്രമാണ് എന്റെ പ്രൊഫൈലില്‍'; കാരണം വ്യക്തമാക്കി ശ്രേയസിന്റെ അച്ഛന്‍

By Web TeamFirst Published Nov 26, 2021, 3:23 PM IST
Highlights

ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത് ശ്രേയസിന്‍റെ ഇന്നിംഗ്‌സായിരുന്നു. മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറാണ് ശ്രേയസ്സ് അയ്യറിനു ക്യാപ് സമ്മാനിച്ചത്.

കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റിന്റെ സവിശേതകളില്‍ ഒന്നായിരുന്നു ശ്രേയസ് അയ്യരുടെ സെഞ്ചുറി. 105 ണ്‍സാണ് താരം നേടിയത്. രണ്ട് സിക്‌സും 13 ഫോറും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്. ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത് രഹാനെയുടെ ഇന്നിംഗ്‌സായിരുന്നു. മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറാണ് ശ്രേയസ്സ് അയ്യറിനു ക്യാപ് സമ്മാനിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ താരത്തിന് സെഞ്ചുറി നേടാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്.

ശ്രേയസിന്റെ അച്ഛന്‍ സന്തോഷ് അയ്യര്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റിനേക്കാള്‍ ശ്രേയസിനെ ടെസ്റ്റ് ജേഴ്‌സിയില്‍ കാണാനാണ് സന്തോഷ് ആഗ്രഹിച്ചിരുന്നത്. മുമ്പൊരിക്കല്‍ അദ്ദേഹമത് അഭിമുഖത്തില്‍ പറയുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വാട്്‌സ് ആപ്പ് പ്രൊഫൈല്‍ പികച്ചര്‍ പോലും ശ്രേയസ് ടെസ്റ്റ് ജേഴ്‌സിയില്‍ നില്‍ക്കുന്നതാണ്. അതും ഇന്ന ഇന്നലേയും തുടങ്ങിയതല്ല. നാല് വര്‍ഷമായി അദ്ദേഹം പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റിയിട്ട് പോലുമില്ല. 

2017-ലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം ആഘോഷിക്കുന്ന ചിത്രമാണ്. ഓസ്ട്രേലിയയെ 2-1ന് തോല്‍പ്പിച്ച് ഇന്ത്യ ചാംപ്യന്മായപ്പോള്‍ ശ്രേയസ് കിരീടവുമായി നില്‍ക്കുന്നതാണ്. അന്ന് വിരാട് കോലിക്ക് പരിക്കേറ്റപ്പോഴാണ് ശ്രേയസ് സ്‌ക്വാഡില്‍ ഇടം നേടിയത്. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. 

അദ്ദേഹത്തിന്റെ ആഗ്രഹം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കുകയും ചെയ്തു. ''മകന്‍ ടെസ്റ്റില്‍ കളിക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ പരിശ്രമിക്കൂ എന്ന് ഞാന്‍ അവനോട് എപ്പോഴും പറയും. ഇപ്പോള്‍ അതു സംഭവിച്ചിരിക്കുന്നു. ഫോട്ടോ കാണുന്നത് അവന് ഊര്‍ജ്ജമാകുമെന്നും അതിനാലാണ് ഈ ഫോട്ടോ മാറ്റാഞ്ഞത്.'' സന്തോഷ് പറഞ്ഞു.  

ന്യൂസീലന്‍ഡിനെതിരേ ശ്രേയസ് കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സീനിയര്‍ താരങ്ങളൊന്നും ടീമില്‍ ഇല്ലാത്തത് വലിയ അവസരമാണെന്നും ്അദ്ദേഹം കൂട്ടിച്ചേതര്‍ത്തു. 

click me!