ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ അശ്വിന്‍ കളിച്ചേക്കില്ല! സ്പിന്നറായി ജഡേജ മാത്രം

By Web TeamFirst Published Jun 2, 2023, 10:35 PM IST
Highlights

ഇംഗ്ലണ്ടിലെത്തുമ്പോള്‍ സാഹചര്യം മാറുമെന്നും ഒരു സ്പിന്നറെ മാത്രമെ ഇന്ത്യ കളിപ്പിക്കൂവെന്നാണ് ഓസീസ് അസിസ്റ്റന്റ് കോച്ച് ഡാനിയേല്‍ വെട്ടോറിയുടെ കണ്ടുപിടുത്തം.

ലണ്ടന്‍: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പ്ലയിംഗ് ഇലവനെ കുറിച്ച് കണക്കുകൂട്ടി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം. ജൂണ്‍ ഏഴിന് ഓവലിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഇതിന് ഇന്ത്യ- ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വന്നത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ്. ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ അശ്വിന്‍ 25 വിക്കറ്റും ജഡേജ 22 വിക്കറ്റും സ്വന്തമാക്കി.

എന്നാല്‍ ഇംഗ്ലണ്ടിലെത്തുമ്പോള്‍ സാഹചര്യം മാറുമെന്നും ഒരു സ്പിന്നറെ മാത്രമെ ഇന്ത്യ കളിപ്പിക്കൂവെന്നാണ് ഓസീസ് അസിസ്റ്റന്റ് കോച്ച് ഡാനിയേല്‍ വെട്ടോറിയുടെ കണ്ടുപിടുത്തം. അദ്ദേഹം പറയുന്നതിങ്ങനെ... ''ഇന്ത്യന്‍ ടീമിന്റെ പ്ലയിംഗ് ഇലവനെ കുറിച്ച് ധാരാളം കൂടിയാലോചനകള്‍ നടത്തുന്നുന്നുണ്ട്. ഇംഗ്ലീഷ് സാഹചര്യത്തില്‍ സ്പിന്നറായി ജഡേജ മാത്രമേ കളിക്കൂവെന്നാണ് ഞാന്‍ കരുതുന്നത്. കാരണം അദ്ദേഹത്തിന് ബാറ്റിംഗിലും തിളങ്ങാന്‍ സാധിക്കും.

സച്ചിന്‍ ചിത്രത്തിലില്ല! ദ്രാവിഡും ലാറയും പിന്നില്‍; അപൂര്‍വ നേട്ടത്തോടെ ടെസ്റ്റില്‍ 11000 പിന്നിട്ട് റൂട്ട്

ആറാം നമ്പറില്‍ അദ്ദേഹം നന്നായി കളിക്കുന്നുമുണ്ട്. നാലാം സീമറെ കുറിച്ചാണ് ഇപ്പോള്‍ ചിന്ത. ഷാര്‍ദുല്‍ ഠാക്കൂര്‍ പന്തെറിയും. ബാറ്റിംഗിലും ഉപയോഗിക്കാം. ഇക്കാരണം കൊണ്ടുതന്നെ ഇംഗ്ലണ്ടില്‍മികച്ച റെക്കോര്‍ഡുണ്ടായിട്ടും അശ്വിന്‍ ഒഴിവാക്കപ്പെട്ടേക്കാം. അശ്വിന്‍ ഗംഭീര ബൗളറാണെന്നുള്ളതില്‍ സംശയമില്ല. ഏതൊരു ടീമിന്റേയും ഫസ്റ്റ് ചോയ്‌സാണ്. എന്നാല്‍ ടീം കോംപിനേഷനാണ് പ്രധാനം.'' വെട്ടോറി പറഞ്ഞു. ഇംഗ്ലണ്ടില്‍ ഏഴ് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള അശ്വിന്‍ 28.11 ശരാശരിയില്‍ 18 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍). 

സ്റ്റാന്‍ഡ്ബൈ താരങ്ങള്‍

യശസ്വി ജയ്സ്വാള്‍, മുകേഷ് കുമാര്‍, സൂര്യകുമാര്‍ യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

click me!