Latest Videos

സച്ചിന്‍ ചിത്രത്തിലില്ല! ദ്രാവിഡും ലാറയും പിന്നില്‍; അപൂര്‍വ നേട്ടത്തോടെ ടെസ്റ്റില്‍ 11000 പിന്നിട്ട് റൂട്ട്

By Web TeamFirst Published Jun 2, 2023, 9:34 PM IST
Highlights

നിലവില്‍ 11,004 റണ്‍സുണ് റൂണ്ടിന്റെ അക്കൗണ്ടില്‍. 130 ടെസ്റ്റില്‍ നിന്നാണ് (238 ഇന്നിംഗ്‌സ്) ഈ നേട്ടം. 50.25 ശരാശരിയുള്ള താരം 29 സെഞ്ചുറികളും 58 അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്.

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സ് പൂര്‍ത്തിയാക്കി ഇംഗ്ലണ്ട് താരം ജോ റൂട്ട്. അയര്‍ലന്‍ഡിനെതിരെ ഏക ടെസ്റ്റിനിടെയാണ് റൂട്ട് മാന്ത്രിക സഖ്യയിലെത്തിയത്. ഇതോടെ ചില റെക്കോര്‍ഡുകളും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനെ തേടിയെത്തി. ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ 11,000 റണ്‍സെടുക്കുന്ന താരമായിരിക്കുകയാണ് റൂട്ട്. 

10 വര്‍ഷത്തിനും 171 ദിവസത്തിനുള്ളിലുമാണ് റൂട്ട് നേട്ടത്തിലെത്തിയത്. അലിസ്റ്റര്‍ കുക്ക് (10 വര്‍ഷം, 290 ദിവസം), രാഹുല്‍ ദ്രാവിഡ് (13 വര്‍ഷം, 149 ദിവസം), കുമാര്‍ സംഗക്കാര (13 വര്‍ഷം, 199 ദിവസം), റിക്കി പോണ്ടിംഗ് (13 വര്‍ഷം, 212 ദിവസം), ജാക്വസ് കാലിസ് (14 വര്‍ഷം, 185 ദിവസം), ബ്രയാന്‍ ലാറ (14 വര്‍ഷം, 354 ദിവസം) എന്നിവരെയാണ് റൂട്ട് പിന്തള്ളിയത്. 

നിലവില്‍ 11,004 റണ്‍സുണ് റൂണ്ടിന്റെ അക്കൗണ്ടില്‍. 130 ടെസ്റ്റില്‍ നിന്നാണ് (238 ഇന്നിംഗ്‌സ്) ഈ നേട്ടം. 50.25 ശരാശരിയുള്ള താരം 29 സെഞ്ചുറികളും 58 അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. ഇതില്‍ അഞ്ച് ഇരട്ട സെഞ്ചുറികളും ഉള്‍പ്പെടും. 14 തവണ 150+ സ്‌കോറുകള്‍ കണ്ടെത്തി. വേഗത്തില്‍ 11,000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് റൂട്ട്. 122 ടെസ്റ്റില്‍ ഇത്രയും റണ്‍സ് നേടിയ സംഗക്കാരയാണ് ഒന്നാമന്‍. ലാറ (121) രണ്ടാം സ്ഥാനത്ത്. ഇന്നിംഗ്‌സ് അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ റൂട്ട് എട്ടാമതാണ്. സംഗക്കാര (208), ലാറ (213), പോണ്ടിംഗ് (222), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (223), ദ്രാവിഡ് (234), മഹേല ജയവര്‍ധനെ (237) എന്നിവരാണ് മുന്നില്‍. 

അശ്വിനോ ജഡേജയോ? ഭരത് അല്ലെങ്കില്‍ കിഷന്‍! ടീം മാനേജ്‌മെന്റിന് തലവേദന; പരിഹാരവുമായി മുന്‍ സെലക്റ്റര്‍

അതേസമയം, അയര്‍ലന്‍ഡിനെതിരെ കൂറ്റന്‍ ജയം ലക്ഷ്യമിടുകയാണ് ഇംഗ്ലണ്ട്. അയര്‍ലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 172നെതിരെ ഇംഗ്ലണ്ട് നാലിന് 524 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഒല്ലി പോപിന്റെ (205 പന്തില്‍ 208), ബെന്‍ ഡുക്കറ്റിന്റെ (178 പന്തില്‍ 182) സെഞ്ചുറിയുമാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗ് ആരംഭിച്ച അയര്‍ലഡ് രണ്ടാംദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടിന് 18 എന്ന നിലയിലാണ്. ജോഷ് ടംഗിനാണ് രണ്ട് വിക്കറ്റുകളില്‍. ആദ്യ ഇന്നിംഗ്‌സില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് അയര്‍ലന്‍ഡിന്റെ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

click me!