സഞ്ജുവിനൊപ്പം സൂര്യവന്‍ഷി ഓപ്പണ്‍ ചെയ്യട്ടെ; അഭിഷേക് ശര്‍മയ്‌ക്കെതിരെ കടുത്ത വിമര്‍ശനം

Published : Apr 13, 2026, 11:05 PM IST
Vaibhav and Sanju

Synopsis

തുടര്‍ച്ചയായി പൂജ്യത്തിന് പുറത്താകുന്ന അഭിഷേകിനെതിരെ വിമര്‍ശനം ശക്തമാകുമ്പോള്‍, പകരക്കാരനായി രാജസ്ഥാന്‍ റോയല്‍സിന്റെ 15-കാരന്‍ വൈഭവ് സൂര്യവന്‍ഷിയെ പരിഗണിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നു.

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2026-ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയ്ക്ക് വീണ്ടും നിരാശ. തിങ്കളാഴ്ച ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായതോടെ താരത്തിന്റെ മോശം ഫോം തുടരുകയാണ്. ഈ വര്‍ഷം ട്വന്റി20 ഫോര്‍മാറ്റില്‍ അഭിഷേക് ഏഴാം തവണയാണ് പൂജ്യത്തിന് പുറത്താകുന്നത്.

ആദ്യ പന്തുമുതല്‍ ആക്രമിച്ചു കളിക്കുക എന്ന ശൈലിയാണ് ഇത്തവണയും അഭിഷേകിന് തിരിച്ചടിയായത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ഷോര്‍ട്ട് ഡെലിവറിയില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന താരം തേര്‍ഡ് മാനില്‍ രവി ബിഷ്‌ണോയിക്ക് ലളിതമായ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് താരം റണ്ണൊന്നുമെടുക്കാതെ പുറത്താകുന്നത്. 2026-ലെ ടി20 ലോകകപ്പിലും മൂന്ന് തവണ താരം പൂജ്യത്തിന് പുറത്തായിരുന്നു. അഭിഷേക് ശര്‍മ്മയുടെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ 15കാരന്‍ വൈഭവ് സൂര്യവന്‍ഷിയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായി. ചില പോസ്റ്റുകള്‍...

 

 

 

 

 

 

 

 

 

 

 

 

 

 

ജസ്പ്രിത് ബുംറ, ജോഷ് ഹേസല്‍വുഡ് തുടങ്ങിയ ലോകോത്തര ബൗളര്‍മാരെ അനായാസം നേരിടുന്ന സൂര്യവന്‍ഷിയുടെ ബാറ്റിംഗ് ശൈലിയെ ആരാധകര്‍ വാനോളം പുകഴ്ത്തുകയാണ്. പന്തുകളെ ബഹുമാനിക്കാതെ എല്ലാ പന്തിലും ആക്രമിക്കാന്‍ ശ്രമിക്കുന്ന അഭിഷേകിന്റെ രീതിയെക്കാള്‍ മികച്ചത് സൂര്യവന്‍ഷിയുടേതാണെന്നാണ് ആരാധകരുടെ പക്ഷം.

സീസണില്‍ ഇതുവരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 129 റണ്‍സ് മാത്രമാണ് അഭിഷേക് ശര്‍മ്മയ്ക്ക് നേടാനായത്. അതേസമയം, അപരാജിത കുതിപ്പ് തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ കുതിപ്പില്‍ നിര്‍ണ്ണായക പങ്കാണ് ഈ കൗമാര താരം വഹിക്കുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ്! ആരാണ് രാജസ്ഥാന്‍ റോയല്‍സിനെ പ്രതിരോധത്തിലാക്കിയ പ്രഫുല്‍ ഹിംഗെ?
പ്രഫുലിന് നാല് വിക്കറ്റ്, ആദ്യ ഓവറില്‍ തന്നെ മൂന്ന് പേര്‍ പുറത്ത്; ഹൈദരാബാദിനെതിരെ രാജസ്ഥാന് കനത്ത ബാറ്റിംഗ് തകര്‍ച്ച