കപ്പ് ആരടിച്ചാലും പുതിയ ചാംപ്യന്മാരെ കിട്ടും; പ്രതീക്ഷയോടെ പഞ്ചാബ് കിംഗ്‌സ് - ആര്‍സിബി ആരാധകര്‍

Published : Jun 03, 2025, 11:11 AM IST
കപ്പ് ആരടിച്ചാലും പുതിയ ചാംപ്യന്മാരെ കിട്ടും; പ്രതീക്ഷയോടെ പഞ്ചാബ് കിംഗ്‌സ് - ആര്‍സിബി ആരാധകര്‍

Synopsis

ഐപിഎല്ലില്‍ ആദ്യകിരീടം ലക്ഷ്യമിട്ട് ബെംഗളൂരുവും പഞ്ചാബും ഇറങ്ങുമ്പോള്‍ ഇരുടീമുകളുടേയും ആരാധകര്‍ പ്രതീക്ഷയിലാണ്.

അഹമ്മദ്ബാദ്: ഐപിഎല്ലില്‍ ആദ്യകിരീടം ലക്ഷ്യമിട്ട് ബെംഗളൂരുവും പഞ്ചാബും ഇറങ്ങുമ്പോള്‍ ഇരുടീമുകളുടേയും ആരാധകര്‍ ഒരുപോലെ പ്രതീക്ഷയിലാണ്. ഇക്കുറി കണക്കുകളും ചരിത്രവും ഭാഗ്യവുമെല്ലാം ഒപ്പമുണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ക്യാപ്റ്റന്‍ രജത് പടിധാര്‍ പറത്തിയ ഈ സിക്‌സറിന്റെ ആവേശ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ല. പഞ്ചാബ് കിംഗ്‌സിനെതിരെ പടിധാറും സംഘവും ഒരിക്കല്‍ക്കൂടി ജയിച്ച് കയറിയാല്‍ ആര്‍സിബി ആരാധകരുടെ പതിനെട്ട് വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിക്കും.

'ഈ സാല കപ്പ് നംദേ' എന്നുറപ്പിക്കാന്‍ ആര്‍സിബി ആരാധകര്‍ക്ക് കാരണങ്ങള്‍ നിരവധി. ഐപിഎല്ലിലെ അവസാന പതിനാല് സീസണില്‍ പതിനൊന്ന് തവണയും ജേതാക്കളായത് ആദ്യ ക്വാളിഫയറില്‍ ജയിച്ച ടീം. ഈ ചരിത്രകണക്കിന് 2018 മുതല്‍ 2024 വരെ തുടര്‍ച്ചയുമുണ്ട്. ഇങ്ങനെയെങ്കില്‍ ഇക്കുറി ഫൈനലില്‍ ആര്‍സിബി തന്നെയെന്ന് ആരാധകര്‍. തീര്‍ന്നില്ല, ചെപ്പോക്കില്‍ ഉള്‍പ്പെടെ ആദ്യമായി സീസണില്‍ രണ്ടു തവണ സിഎസ്‌കെയെ തോല്‍പിച്ചു. പത്തുവര്‍ഷത്തിനിടെ ആദ്യമായി വാങ്കഡേയില്‍ മുംബൈയ്‌ക്കെതിരെ ജയം. ഈഡന്‍ ഗാര്‍ഡനിലെ ആറുവര്‍ഷത്തെ തുടര്‍ തോല്‍വികള്‍ക്ക് അന്ത്യംകുറിച്ചു. 

ഏഴ് വര്‍ഷത്തിനിടെ ആദ്യമായി ഡല്‍ഹിയില്‍ ക്യാപിറ്റല്‍സിനെതിരെ വിജയം. ഇതിനെല്ലാം ഉപരി അന്താരാഷ്ട്ര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ലീഗുകളിലും കളിച്ച ഫൈനലുകളില്‍ ഒന്നിലും തോറ്റ ചരിത്രം കേട്ടിട്ടില്ലാത്ത ഓസീസ് താരം ജോഷ് ഹെയ്‌സല്‍വുഡിന്റെ സാന്നിധ്യം. 2021ല്‍ സി എസ് കെയ്‌ക്കൊപ്പം ഐപില്‍ കിരീടം നേടിയ ഹെയ്‌സല്‍വുഡ് ഇന്ന് ഭാഗ്യതാരമാവുമെന്ന് ആര്‍സിബി ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിലേക്കാണ് പഞ്ചാബും ആരാധകരും ഉറ്റുനോക്കുന്നത്. 

ശ്രേയസിനെ കാത്തിരിക്കുന്നത് ഐപിഎല്ലില്‍ രണ്ട് വ്യത്യസ്ത ടീമുകളെ ചാമ്പ്യന്‍മാര്‍ ആക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടം. 2020ല്‍ ഡല്‍ഹിയെ ആദ്യ ഫൈനലിലേക്ക് നയിച്ച ശ്രേയസ് കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ ചാമ്പ്യന്‍മാരാക്കി. മൂന്ന് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ ഫൈനലില്‍ എത്തിച്ച ആദ്യനായകനാണ് മലയാളി വേരുകളുള്ള ശ്രേയസ് അയ്യര്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: വിരാട് കോലി, ഫില്‍ സാള്‍ട്ട്, മായങ്ക് അഗര്‍വാള്‍, രജത് പടിധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ.

പഞ്ചാബ് കിംഗ്‌സ്: പ്രഭ്‌സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, കെയ്ല്‍ ജാമിസണ്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍ / യൂസ്‌വേന്ദ്ര ചാഹല്‍, വിജയ്കുമാര്‍ വൈശാഖ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം