ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചു, ഈ 'സ്മൃതി' എന്നും ഉണ്ടാവും;ഇന്ത്യന്‍ പെണ്‍പടയെ വാഴ്ത്തി ഇതിഹാസങ്ങള്‍

Published : Aug 06, 2022, 08:58 PM IST
ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചു, ഈ 'സ്മൃതി' എന്നും ഉണ്ടാവും;ഇന്ത്യന്‍ പെണ്‍പടയെ വാഴ്ത്തി ഇതിഹാസങ്ങള്‍

Synopsis

ഈ വിജയം ഇന്ത്യയുടെ സ്മൃതിയില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നും ഇംഗ്ലണ്ടില്‍വെച്ച് ഇംഗ്ലണ്ടിനെ ഓഗസ്റ്റില്‍ കീഴടക്കിയെന്നത് വിജയത്തെ കൂടുതല്‍ സ്പെഷ്യല്‍ ആക്കുന്നുവെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ വനിതാ ക്രിക്കറ്റ് ഫൈനലിസ്റ്റുകളായി ഇന്ത്യന്‍ പെണ്‍പടക്ക് അഭിന്ദനപ്രവാഹം.  രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടില്‍ വീഴ്ത്തി ഇന്ത്യന്‍ പെണ്‍വീര്യം കരുത്തുകാട്ടിയിയത്.

ഈ വിജയം ഇന്ത്യയുടെ സ്മൃതിയില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നും ഇംഗ്ലണ്ടില്‍വെച്ച് ഇംഗ്ലണ്ടിനെ ഓഗസ്റ്റില്‍ കീഴടക്കിയെന്നത് വിജയത്തെ കൂടുതല്‍ സ്പെഷ്യല്‍ ആക്കുന്നുവെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ വനിതകളുടെത് ഉജ്ജ്വല പ്രകടനമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ കുറിച്ചു. അതിയായ സന്തോഷം തോന്നുന്നു, സ്നേഹ് റാണയുടെയും ദീപ്തി ശര്‍മയുടെയും പ്രകടനം അസാമാന്യമായിരുന്നു, പ്രത്യേകിച്ചും അവസാന ഓവറുകളില്‍. ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടില്‍ തോല്‍പ്പിച്ചുവെന്നത് ഈ വിജയത്തിന്‍റെ തിളക്കം കൂട്ടുന്നു. നാളെ നടക്കുന്ന ഫൈനലിനായി കാത്തിരിക്കുന്നുവെന്നായിരുന്നു സെവാഗിന്‍റെ ട്വീറ്റ്.

അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബളര്‍മാര്‍ പുറത്തെടുത്ത മികവ് ആസാമാന്യമായിരുന്നുവെന്നും ഫൈനലിലെത്തിയതോടെ മെഡല്‍ ഉറപ്പായെന്നും പറഞ്ഞ മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് അത് സ്വര്‍ണമാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു.

ചരിത്രനേട്ടം എന്നായിരുന്നു ഇന്ത്യയുടെ ആരാധകക്കൂട്ടായ്മയായ ബാര്‍മി ആര്‍മിയുടെ ട്വീറ്റ്.

അഭിമാനനിമിഷം, അഭിനന്ദനങ്ങള്‍ ഇന്ത്യന്‍ ടീമിന്, ഫൈനലിനായി കാത്തിരിക്കുന്നു എന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്നയുടെ ട്വീറ്റ്.

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ആവേശപ്പോരില്‍ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 164-5, ഇംഗ്ലണ്ട് 20 ഓവറില്‍ 160-6.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര