
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പരിക്കില്‍ നിന്ന് മോചിതരാകാത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും പേസര്‍ ടിം സൗത്തിയും ന്യൂസിലന്‍ഡ് ടീമിലില്ല. വില്യംസണിന്‍റെ അസാന്നിധ്യത്തില്‍ ടോം ലാഥമാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. ചെറിയ പരിക്കുള്ള പേസര്‍ ലോക്കി ഫെര്‍ഗൂസനും സ്പിന്നര്‍ ഇഷ് സോധിയും കിവീസിന്‍റെ ആദ്യ ഇലവനില്‍ നിന്ന് പുറത്തായി.
സൗത്തിയുടെ അഭാവത്തില്‍ ട്രെന്‍റ് ബോള്‍ട്ടിലാണ് കിവീസിന്‍റെ ബൗളിംഗ് പ്രതീക്ഷകള്‍. സന്നാഹ മത്സരങ്ങളില്‍ ആധികാരിക ജയവുമായി ആത്മവിശ്വാസത്തോടെയാണ് കിവീസ് ഇറങ്ങുന്നത്. ഇംഗ്ലണ്ട് നിരയില്‍ ഇടുപ്പിന് പരിക്കേറ്റ ബെന്‍ സ്റ്റോക്സ് ഇന്ന് പ്ലേിംഗ് ഇലവനിലില്ല. പേസര്‍മാരായ റീസ് ടോപ്‌ലി, ഡേവിഡ് വില്ലി, അറ്റ്കിന്‍സണ്‍ എന്നിവര്‍ക്കും പ്ലേയിംഗ് ഇലവനില്‍ ഇടമില്ല.
ഭാര്യയില്‍ നിന്നുള്ള മാനസിക പീഡനം കോടതി അംഗീകരിച്ചു, ശിഖര്‍ ധവാന്‍ വിവാഹ മോചിതനായി
നാലു വര്‍ഷം മുമ്പ് ലോര്‍ഡ്സില്‍ നിര്‍ഭാഗ്യം കൊണ്ട് കൈവിട്ട ലോക കിരീടം കൈപ്പിടിയിലൊതുക്കാനുറച്ചാണ് കിവീസിന്‍റെ വരവ്. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും. ലോര്‍ഡ്സില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായി. പിന്നീട് ഐസിസി ഈ വിവാദ നിയമം പിന്‍വലിച്ചു.
പ്രായം കുറഞ്ഞ ടീം അഫ്ഗാൻ, വയസൻ പട ഇംഗ്ലണ്ടിന്‍റേത്; ഇന്ത്യയുടെ സ്ഥാനം
മറുവശത്ത് ഇംഗ്ലണ്ടാകട്ടെ 2019ലെ ലോകകപ്പിനുശേഷം അടിച്ചുപൊളി ക്രിക്കറ്റിലൂടെ ടെസ്റ്റ് ക്രിക്കറ്റിന്‍റെയും ഏകദിന ക്രിക്കറ്റിന്‍റെയും ജാതകം തന്നെ മാറ്റിയെഴുതി കഴിഞ്ഞു. ഹാരി ബ്രൂക്കും ഡേവിഡ് മലനും ജോണി ബെയര്‍സ്റ്റോയും ജോസ് ബട്‌ലറും ലിയാം ലിവിംഗ്‌സ്റ്റണും എല്ലാം അടങ്ങുന്ന ബാറ്റിംഗ് നിര ഏത് ടീമിനും ഭീഷണിയാണ്.ബാറ്റിംഗില്‍ ഡെവോണ്‍ കോണ്‍വെയുടെയും ഡാരില്‍ മിച്ചലിന്‍റെയും ടോം ലാഥമിന്‍റെയും ബാറ്റിംഗ് ഫോമിലാണ് കിവീസിന്‍റെ പ്രതീക്ഷകള്‍.
ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജോണി ബെയർസ്റ്റോ, ഡേവിഡ് മലൻ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ, ലിയാം ലിവിംഗ്‌സ്റ്റൺ, മോയിൻ അലി, സാം കുറാൻ, ക്രിസ് വോക്‌സ്, ആദിൽ റഷീദ്, മാർക്ക് വുഡ്.
ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ഡെവൺ കോൺവേ, വിൽ യങ്, റാച്ചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, ജെയിംസ് നീഷാം, മാറ്റ് ഹെൻറി, ട്രെന്റ് ബോൾട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!