ഭാര്യയില്‍ നിന്നുള്ള മാനസിക പീഡനം കോടതി അംഗീകരിച്ചു, ശിഖര്‍ ധവാന്‍ വിവാഹ മോചിതനായി

Published : Oct 05, 2023, 01:07 PM ISTUpdated : Oct 05, 2023, 01:10 PM IST
 ഭാര്യയില്‍ നിന്നുള്ള മാനസിക പീഡനം കോടതി അംഗീകരിച്ചു, ശിഖര്‍ ധവാന്‍ വിവാഹ മോചിതനായി

Synopsis

പിരിഞ്ഞു കഴിയുന്ന അയേഷയില്‍ നിന്ന് ധവാന്‍ മാനസിക പീഡനം അനുഭവിച്ചിരുന്നതായും വര്‍ഷങ്ങളായി ഏക മകനില്‍ നിന്ന് അകന്നു കഴിയേണ്ടിവന്നത് താരത്തെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും കോടതിയ ഉത്തരവില്‍ വ്യക്തമാക്കി.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വിവാഹമോചിതനായി. ഭാര്യയില്‍ നിന്നുള്ള ക്രൂരതയുടെയും മാനസിക പീഡനത്തിന്‍റെ അടിസ്ഥാനത്തില്‍ വിവാഹമോചനം അനുവദിക്കണമെന്ന ധവാന്‍റെ ഹര്‍ജി ദില്ലി പട്യാലഹൗസ് കോംപ്ലെക്സിലെ കുടുംബ കോടതി ബുധനാഴ്ച അംഗീകരിച്ചതോടെയാണ് ഭാര്യയായ അയേഷ മുഖര്‍ജിയുമായുള്ള ധവാന്‍റെ 11 വര്‍ഷം നീണ്ട ദാമ്പ്യത്യം അവസാനിച്ചത്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനെമെന്നതിനാല്‍ തര്‍ക്കങ്ങളൊന്നും അവശേഷിപ്പിക്കാതെയാണ് ഇരുവരുടെയും വിവാഹമോചനം കോടതി അംഗീകരിച്ചത്. 2020 ഓഗസ്റ്റ് മുതല്‍ ഇരുവരും പിരിഞ്ഞു താമസിക്കുകയാണ്.

പിരിഞ്ഞു കഴിയുന്ന അയേഷയില്‍ നിന്ന് ധവാന്‍ മാനസിക പീഡനം അനുഭവിച്ചിരുന്നതായും വര്‍ഷങ്ങളായി ഏക മകനില്‍ നിന്ന് അകന്നു കഴിയേണ്ടിവന്നത് താരത്തെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും കോടതിയ ഉത്തരവില്‍ വ്യക്തമാക്കി. വിവാഹമോചനം ആവശ്യപ്പെട്ട് ധവാന്‍ നല്‍കിയ ഹര്‍ജിയില്‍ ആയേഷ തന്നെ മാനസിക പീഡനത്തിനും ക്രൂരതക്കും ഇരയാക്കിയതായി ആരോപിച്ചിരുന്നു. ഇത് ശരിയാണെന്ന് കോടതി വിലയിരുത്തി. ദീര്‍ഘകാലമായി ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ആയേഷക്ക് ഓസ്ട്രേലിയന്‍ പൗരത്വമുണ്ട്. ഇരുവരുടെയും മകന്‍ സൊരോവറിനും ഓസ്ട്രേലിയന്‍ പൗരത്വമുണ്ട്. ഇവരുടെ മകന്‍ ആരുടെ കൂടെ പോകണമെന്ന് കോടതി പറഞ്ഞില്ലെങ്കിലും മകനെ കാണാനും വീഡിയോ കോള്‍ ചെയ്യാനും കോടതി ധവാന് അനുമതി നല്‍കിയിട്ടുണ്ട്. മകനെ തന്‍റെ കൂടെ വിടണമെന്ന ഹര്‍ജിയില്‍ ആയേഷ ഓസ്ട്രേലിയന്‍ കോടതിയില്‍ നിന്ന് നേരത്തെ അനുകൂല ഉത്തരവ് നേടിയിരുന്നു.

പ്രായം കുറഞ്ഞ ടീം അഫ്ഗാൻ, വയസൻ പട ഇംഗ്ലണ്ടിന്‍റേത്; ഇന്ത്യയുടെ സ്ഥാനം

ശിഖര്‍ ധവാന് മുമ്പ് ആയേഷ ഓസ്ട്രേലിയന്‍ വ്യവസായിയെ വിവാഹം കഴിച്ചിരുന്നു. ഈ വിവാഹത്തില്‍ ആയേഷക്ക് രണ്ട് കുട്ടികളുണ്ട്. ഈ ബന്ധം വേര്‍പെടുത്തിയശേഷം 2012ലാണ് ധവാനെ വിവാഹം കഴിച്ചത്.ആംഗ്ലോ ഇന്ത്യന്‍ കുടുംബ പശ്ചാത്തലമുള്ള ആയേഷ പശ്ചിമ ബംഗാളിലാണ് ജനിച്ചത്. എട്ടാം വയസില്‍ ആയേഷയുടെ കുടുംബം ഓസ്ട്രേലിയയിലേക്ക് കുടിയേറിയിരുന്നു. കിക്ക് ബോക്സര്‍ കൂടിയാണ് ആയേഷ.

അവര്‍ക്കിപ്പോഴും ഒരു മാറ്റവുമില്ല, പാക് ഫീല്‍ഡിംഗിനെ ട്രോളി ശിഖര്‍ ധവാന്‍

ഫേസ്ബുക്കിലൂടെയാണ് ആയേഷയും ധവാനും അടുത്തത്. ഫേസ്ബുക്കില്‍ ആയേഷയുടെ ചിത്രങ്ങള്‍ കണ്ട് കൗതുകം തോന്നി തുറന്നുനോക്കിയ ധവാന്‍ ഇന്ത്യന്‍ ടീമിലെ സഹതാരമായ ഹര്‍ഭജന്‍ സിംഗിനെ മ്യൂച്ചല്‍ ഫ്രണ്ട് ലിസ്റ്റില്‍ കണ്ടു. പിന്നീട് ഫേസ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദം 2012ല്‍ വിവാഹത്തിലെത്തുകയായിരുന്നു. പഞ്ചാബി മതാചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍. 2014ലാണ് ഇരുവര്‍ക്കും സൊരോവര്‍ എന്ന ആണ്‍കുഞ്ഞ് പിറന്നത്. ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനാവാതിരുന്ന 36കാരനായ ശിഖര്‍ ധവാന്‍ കുറച്ചുകാലമായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ താരലേലം ഇന്ന്; ടീമുകള്‍ക്ക് ശേഷിക്കുന്ന തുകയും, ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന താരങ്ങളേയും അറിയാം
ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ