അഫ്ഗാന്റെ ചരിത്ര വിജയത്തിന് പിന്നില്‍ ആ പാതി മലയാളി! വാഴ്ത്തി സച്ചിനും അക്തറും; എക്കാലത്തും കടപ്പെട്ടിരിക്കണം

Published : Oct 24, 2023, 12:23 PM IST
അഫ്ഗാന്റെ ചരിത്ര വിജയത്തിന് പിന്നില്‍ ആ പാതി മലയാളി! വാഴ്ത്തി സച്ചിനും അക്തറും; എക്കാലത്തും കടപ്പെട്ടിരിക്കണം

Synopsis

തീര്‍ച്ചയായും തങ്ങളെ പിന്തുണച്ച കാണികളോടും സപ്പോര്‍ട്ടിനും സ്റ്റാഫിനോടും താരങ്ങളോടും ടീം കടപ്പെട്ടിരിക്കും. അതിന്റെ കൂടെ എടുത്തുപറയേണ്ടത് പാതി മലയാളിയായ ടീം മെന്ററുടെ കൂടെ പേരാണ്. അജയ് ജഡേജ!

ചെന്നൈ: ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലെത്താന്‍ കഴിയുമെന്ന് പോലും അഫ്ഗാനിസ്ഥാന്‍ ചിന്തിച്ചുകാണില്ല. എന്നാല്‍ വന്‍ ടീമുകളുടെ വഴിമുടക്കാന്‍ കെല്‍പ്പ് അവര്‍ക്കുണ്ട്. അതവര്‍ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ കാണിച്ചുതരികയാണ്. കഴിഞ്ഞ ആഴ്ച്ച ഇംഗ്ലണ്ടിനെ തകര്‍ത്ത അഫ്ഗാന നിര ഇന്നലെ പാകിസ്ഥനെ തീര്‍ത്തു. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിന്റെ ആധികാരക ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. സകല മേഖലകളിലും മുന്‍ ലോക ചാംപ്യന്മാരായ പാകിസ്ഥാനെ പിന്തള്ളാന്‍ അഫ്ഗാനായി.

തീര്‍ച്ചയായും തങ്ങളെ പിന്തുണച്ച കാണികളോടും സപ്പോര്‍ട്ടിനും സ്റ്റാഫിനോടും താരങ്ങളോടും ടീം കടപ്പെട്ടിരിക്കും. അതിന്റെ കൂടെ എടുത്തുപറയേണ്ടത് പാതി മലയാളിയായ ടീം മെന്ററുടെ കൂടെ പേരാണ്. അജയ് ജഡേജ! മുന്‍ ഇന്ത്യന്‍ താരമായ അജയ് ജഡേജ ലോകകപ്പിന് തൊട്ടുമുമ്പാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന്റെ മെന്ററായി ചുമതലയേല്‍ക്കുന്നത്. അതിനുള്ള ഗുണവും അവര്‍ക്ക് ലഭിച്ചു. ഇപ്പോള്‍ ജഡേജയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുയാണ് മുന്‍ താരങ്ങള്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഷൊയ്ബ് അക്തര്‍, ഷൊയ്ബ് മാലിക്ക് എന്നിവരെല്ലാം ജഡേജയെ കുറിച്ചാണ് സംസാരിക്കുന്നത്.

അഫ്ഗാന്റേത് ഗംഭീര പ്രകടനമാണെന്നും ബാറ്റിംഗില്‍ അച്ചടക്കം കാണിക്കാന്‍ അവര്‍ക്കായെന്നുമാണ് സച്ചിന്‍ പറയുന്നത്. വിക്കറ്റിനിടയിലുള്ള ഓട്ടത്തിലും അവര്‍ മികവ് പുലര്‍ത്തി. പുതിയ അഫ്ഗാന്‍ ക്രിക്കിന്റെ ഉദയമാണിതെന്നാണ് സച്ചിന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ അജയ് ജഡേജയുടെ സ്വാധീനം വലുതാണെണ് സച്ചിന്‍ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ ട്വീറ്റ് വായിക്കാം.

ക്രിക്കറ്റിനെ കുറിച്ച് വ്യക്തമായ ബോധ്യമുള്ള വ്യക്തിയാണ് ജഡേജയെന്നാണ് മാലിക്ക് പറയുന്നത്. ജഡേജയുടെ പരിചയസമ്പത്ത് തീര്‍ച്ചയായും അഫ്ഗാന്‍ ക്രിക്കറ്റിനെ സഹായിച്ചുവെന്ന് മാലിക്ക് കൂട്ടിചേര്‍ത്തു. അക്തറിനും ഇതേ അഭിപ്രായമാണ്. കോച്ച് ജോനതാന്‍ ട്രോട്ടിനൊപ്പം ജഡജേ കൂടി ചേര്‍ന്നപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായെന്നും അഫ്ഗാന്‍ വിജയം അര്‍ഹിച്ചിരുന്നുവെന്നും അക്തര്‍ ചൂണ്ടിക്കാട്ടി. ജഡേജയെ കുറിച്ച് വന്ന മറ്റു ചില പോസ്റ്റുകള്‍ വായിക്കാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലക്നൗ 'മുതലാളി'ക്ക് പറ്റിയത് ഭീമാബദ്ധമോ?, വെറും 4 മത്സരം മാത്രം കളിക്കുന്ന ഓസീസ് താരത്തിനായി മുടക്കിയത് 8.6 കോടി
ധോണിയുടെ ഫിയർലെസ് 'പിള്ളേര്‍'! മിനി താരലേലത്തിന് ശേഷം ചെന്നൈ ശക്തരായോ??