കേട്ടത് സത്യമായി! സൂപ്പർതാരത്തിന് സലാം പറഞ്ഞ് ചെന്നൈ; 2 മലയാളി താരങ്ങളെ ഒഴിവാക്കി രാജസ്ഥാൻ, സഞ്ജു നായകൻ തന്നെ

Published : Nov 26, 2023, 05:02 PM ISTUpdated : Nov 27, 2023, 01:26 PM IST
കേട്ടത് സത്യമായി! സൂപ്പർതാരത്തിന് സലാം പറഞ്ഞ് ചെന്നൈ; 2 മലയാളി താരങ്ങളെ ഒഴിവാക്കി രാജസ്ഥാൻ, സഞ്ജു നായകൻ തന്നെ

Synopsis

മൊത്തം ഒമ്പത് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയിരിക്കുന്നത്

മുംബൈ: ഐ പി എൽ താരലേലത്തിന് മുമ്പായി ഫ്രാ‌ഞ്ചൈസികള്‍ ഒഴിവാക്കുന്ന കളിക്കാരുടെ പട്ടിക ഒന്നൊന്നായി പുറത്തുവരുമ്പോൾ നേരത്തെ പുറത്തുവന്ന റിപ്പോ‍ർട്ടുകൾ ഒന്നൊന്നായി സ്ഥിരീകരിക്കപ്പെടുകയാണ്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സ് ഇക്കുറി ഐ പി എല്ലിനുണ്ടാകില്ല എന്നതാണ്. കഴിഞ്ഞ സീസണിൽ 16.25 കോടി രൂപക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനോട് ചെന്നൈ സൂപ്പർ കിംഗ്സ് സലാം പറഞ്ഞു. രാജ്യത്തിന് വേണ്ടി കളിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതടക്കമുള്ള ബെൻ സ്റ്റോക്സിന്‍റെ ആവശ്യങ്ങൾ ചെന്നൈ മാനേജ്മെന്‍റ് അംഗീകരിക്കുകയായിരുന്നു. താരം ഇക്കുറി ഒരു ടീമിനായും കളത്തിലുണ്ടാക്കില്ലെന്ന് സാരം.

വെറുതയെല്ല ആരാധകർ ധോണിയെ 'തല'യിലേറ്റുന്നത്, ആരാധകന്‍റെ ബൈക്ക് സ്വന്തം ടീ ഷർട്ട് കൊണ്ട് തുടച്ച് ധോണി-വീഡിയോ

അതിനിടെ രാജസ്ഥാൻ റോയൽസിൽ നിന്നും പുറത്തുവരുന്ന വാർത്ത 2 മലയാളി താരങ്ങളെയടക്കം ടീമിൽ നിന്നും ഒഴിവാക്കി എന്നതാണ്. മൊത്തം ഒമ്പത് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയിരിക്കുന്നത്. മലയാളി താരങ്ങളായ അബ്ദുൾ ബാസിത്, കെ എം ആസിഫ് ഉൾപ്പെടെയുള്ളവരെയാണ് ഒഴിവാക്കിയത്. വിദേശ താരങ്ങളായ ജോ റൂട്ട്, ഒബെദ് മക്കോയ്, ജേസൺ ഹോൾഡർ എന്നിവരും ഈ സീസണിൽ രാജസ്ഥാന് വേണ്ടി പാ‍ഡ് കെട്ടില്ല. ആകാശ് വശിഷ്ട്, കുൽദീപ് യാദവ്, മുരുകൻ അശ്വിൻ, കെ സി കരിയപ്പ എന്നിവരേയും രാജസ്ഥാൻ ഒഴിവാക്കി. എന്നാൽ നായകനായി സഞ്ജു വി സാസണെ നിലനിർത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ ഏറ്റവും ഒടുവിലായി പുറത്തുവന്ന വാർത്ത ഹാര്‍ദിക് പാണ്ഡ്യ അടക്കം 9 താരങ്ങളെ ഗുജറാത്ത് ഒഴിവാക്കി എന്നതാണ്. ഹ‍ർദ്ദിക്കിന് പുറമേ അല്‍സാരി ജോസഫ്, ഒഡെയ്ന്‍ സ്മിത്ത്, ദസുന്‍ ഷനക, യഷ് ദയാല്‍, കെ എസ് ഭരത്, ശിവം മാവി, ഉര്‍വില്‍ പട്ടേല്‍, പ്രദീപ് സാങ്വാന്‍ എന്നിവരെയാണ് ടീം ഒഴിവാക്കിയത്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയെ ഒഴിവാക്കി. ജോഷ് ഹേസല്‍വുഡിനും ടീമില്‍ സ്ഥാനമില്ല. ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്‌വെല്‍, വെയ്ന്‍ പാര്‍നെല്‍ തുടങ്ങിയവര്‍ക്കും ടീമില്‍ സ്ഥാനമില്ല.

മുംബൈക്കൊപ്പമുണ്ടായിരുന്ന കാമറൂണ്‍ ഗ്രീന്‍ അടുത്ത സീസണില്‍ ആര്‍ സി ബിക്ക് വേണ്ടി കളിക്കുമെന്ന കാര്യത്തിലും സ്ഥിരീകരണമായിട്ടുണ്ട്. അവസാന നിമിഷം പണം കൈമാറിയാണ് ഗ്രീനിനെ ആര്‍ സി ബി ടീമിലെത്തിച്ചത്. ഡിസംബര്‍ 12 വരെ ട്രേഡിംഗ് നടത്താമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. അതിനിടെ എപ്പോള്‍ വേണമെങ്കിലും താരകൈമാറ്റം നടത്താമെന്നാണ് പുതിയ വിവരം.

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര