ഇംഗ്ലണ്ടിനെ അടിച്ചുതകര്‍ത്ത് മന്ഥാന, ഫിഫ്റ്റി; കോമണ്‍വെല്‍ത്ത് ഗെയിംസ് സെമിയില്‍ ഇന്ത്യക്ക് മികച്ച് സ്‌കോര്‍

Published : Aug 06, 2022, 05:02 PM IST
ഇംഗ്ലണ്ടിനെ അടിച്ചുതകര്‍ത്ത് മന്ഥാന, ഫിഫ്റ്റി; കോമണ്‍വെല്‍ത്ത് ഗെയിംസ് സെമിയില്‍ ഇന്ത്യക്ക് മികച്ച് സ്‌കോര്‍

Synopsis

മികച്ച തുടക്കമാണ് മന്ഥാന- ഷെഫാലി സഖ്യം (15) ഇന്ത്യക്ക് നല്‍കിയത്. ഷെഫാലിയെ സാക്ഷിയാക്കി മന്ഥാന അടിച്ചുതകര്‍ത്തു. എട്ട് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിംഗ്‌സ്.

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് സെമി ഫൈനലില്‍ ഇംഗ്ലണ്ട് വനിതകള്‍ക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. എഡ്ജ്ബാസ്റ്റണില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ സ്മൃതി മന്ഥാനയുടെ (32 പന്തില്‍ 61) കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. ജമീമ റോഡ്രിഗസ് (31 പന്തില്‍ പുറത്താവാതെ 44) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഫ്രേയ കെംപ് ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റെടുത്തു. 

മികച്ച തുടക്കമാണ് മന്ഥാന- ഷെഫാലി സഖ്യം (15) ഇന്ത്യക്ക് നല്‍കിയത്. ഷെഫാലിയെ സാക്ഷിയാക്കി മന്ഥാന അടിച്ചുതകര്‍ത്തു. ഇരുവരും 76 റണ്‍സ് അടിച്ചെടുത്തു. എട്ട് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിംഗ്‌സ്. എന്നാല്‍ അടുത്തടുത്ത ഓവറുകള്‍ ഇരുവരും പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ആദ്യം ഷെഫാലിയാണ് മടങ്ങിയത്. കെംപിനായിരുന്നു വിക്കറ്റ്.

തൊട്ടടുത്ത ഓവറില്‍ മന്ഥാനയും പവലിയനില്‍ തിരിച്ചെത്തി. നതാലി സ്‌കിവറാണ് മന്ഥാനയെ മടക്കിയത്. നാലാമതായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതി കൗറിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 20 പന്തുകള്‍ നേരിട്ട ഹര്‍മന്‍പ്രീതിന് ഇത്രയും തന്നെ റണ്‍സെടുക്കാനാണ് സാധിച്ചത്.

എന്നാല്‍ ജമീമ- ദീപ്തി ശര്‍മ () സഖ്യം ഇന്ത്യയുടെ സ്‌കോര്‍ 150 കടത്തി. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 53 റണ്‍സ് കൂട്ടിചേര്‍ത്തു. ദീപ്തി (22), പൂജ വസ്ത്രകര്‍ (0) മടങ്ങിയെങ്കിലു‍ം ജമീമ മികച്ച സ്കോറിലേക്ക് നയിച്ചു. ഏഴ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുനനു താരത്തിന്‍റെ ഇന്നിംഗ്സ്.

ഇന്ത്യന്‍ ടീം: സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ, താനിയ ഭാട്ടിയ, പൂജ വസ്ത്രകര്‍, രാധ യാദവ്, സ്‌നേഹ് റാണ, മേഘ്‌ന സിംഗ്, രേണുക സിംഗ്.

ഇംഗ്ലണ്ട്: ഡാനിയേല വ്യാ്ട്ട്, സോഫിയ ഡങ്ക്‌ളി, എമി ജോണ്‍സ്, മെയ ബൗച്ചീര്‍, അലീസ് കാപ്‌സി, കാതറിന്‍ ബ്രന്റ്, സോഫിയ എക്ലെസ്റ്റോണ്‍, ഫ്രെയ കെംപ്, ഇസി വോംഗ്, സറാ ഗ്ലെന്‍. 

മറ്റൊരു സെമിയില്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡിനെയാണ് നേരിടുന്നത്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10.30നാണ് ഇതേ ഗ്രൗണ്ടിലാണ് ഈ മത്സരവും.

ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യ സെമിയിലെത്തിയത്. പാകിസ്ഥാന്‍, ബാര്‍ബഡോസ് എന്നിവരെയാണ് ടീം തോല്‍പ്പിച്ചത്. എന്നാല്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇംഗ്ലണ്ട് സെമിയിലെത്തുന്നത്.
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ദക്ഷിണാഫ്രിക്ക, ശുഭ്മാന്‍ ഗില്‍ ഓപ്പണര്‍, സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിൽ ഇടമില്ല
ഒരു വിക്കറ്റ് അകലെ ജസ്പ്രീത് ബുമ്രയെ കാത്തിരിക്കുന്നത് മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത ചരിത്രനേട്ടം