രാജ്‌കോട്ട് ടി20യില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് 'മഹ' തിരിച്ചടി; കാലാവസ്ഥ പ്രവചനം നിരാശ നല്‍കുന്നത്

By Web TeamFirst Published Nov 4, 2019, 3:14 PM IST
Highlights

രാജ്‌‌കോട്ടില്‍ നടക്കുന്ന രണ്ടാം ടി20യും ഇന്ത്യന്‍ ടീമിന് അത്ര ശുഭകരമായിരിക്കില്ല എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്

രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ പിന്നിലാണ് ടീം ഇന്ത്യ. ദില്ലിയില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. രാജ്‌‌കോട്ടില്‍ നടക്കുന്ന രണ്ടാം ടി20യും ഇന്ത്യന്‍ ടീമിന് അത്ര ശുഭമായിരിക്കില്ല എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. നവംബര്‍ ഏഴിനാണ് മത്സരം നടക്കേണ്ടത്. 

നിലവിലെ കാലാവസ്ഥ പ്രവചനങ്ങള്‍ അനുസരിച്ച് രാജ്‌കോട്ടില്‍ മത്സരം നടക്കാനുള്ള സാധ്യത വിരളമാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം ഗുജറാത്ത് ഉള്‍പ്പെടുന്ന പശ്‌ചിമ ഇന്ത്യയില്‍ കനത്ത മഴയ്‌ക്കാണ് സാധ്യത. അറബിക്കടലിലെ 'മഹ' ചുഴലിക്കാറ്റിന്‍റെ സാന്നിധ്യമാണ് ഇതിന് കാരണം. ഈ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് ഇതിനകം നല്‍കിക്കഴിഞ്ഞു. 

മത്സരത്തിന് തലേന്ന് ആറാം തിയതി ചുഴലിക്കാറ്റ് ഗുജറാത്തില്‍ ദ്വാരകയ്‌ക്കും ദിയുവിനും ഇടയില്‍ കരതൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. അതിനാല്‍ തീവ്രമോ അതിതീവ്രമോ ആയ മഴ ഈ പ്രദേശത്ത് പെയ്‌തേക്കുമെന്നാണ് നിരീക്ഷണങ്ങള്‍. അതിനാല്‍ രാജ്‌കോട്ട് ടി20 നടക്കാന്‍ സാധ്യതകള്‍ വിരളമാണ് നിലവിലെ സാഹചര്യത്തില്‍. മത്സരം നടക്കാതെ വന്നാല്‍ അവസാന ടി20 ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടമാകും.

And now, with a game in Rajkot ahead, news of a cyclone on the West coast on Nov 06/07 with a danger alert issued to fishermen on the Saurashtra coast. Hope it isn't dangerous for the people living there. The weather has been most unpredictable this year.

— Harsha Bhogle (@bhogleharsha)
click me!