ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ മഴ നിയമപ്രകാരം ഇന്ത്യക്ക് നാല് റണ്‍സ് ജയം. വെല്ലിംഗ്ടണിൽ ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡ് 134 റൺസിന് പുറത്തായപ്പോൾ, ഇന്ത്യ 26 ഓവറിൽ 113/7 എന്ന നിലയിലായിരിക്കെ മഴയെത്തുകയായിരുന്നു.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് നാല് റണ്‍സ് ജയം. മഴ മുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. വെല്ലിംഗ്ടണില്‍ 135 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 26 ഓവറില്‍ ഏഴിന് 113 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ കളി മുടക്കിയത്. തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. നിശ്ചിത സമയം കഴിഞ്ഞിട്ടും മഴ തുടര്‍ന്നപ്പോള്‍ ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെതിത്തിയ ആതിഥേയര്‍ 41 ഓവറില്‍ 134ന് എല്ലാവരും പുറത്താവുകയായിരുന്നു. 55 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ഗുര്‍നൂര്‍ ബ്രാര്‍ നാല് വിക്കറ്റ് വീഴ്ത്തി. അക്വിബ് നബി, അക്‌സര്‍ പട്ടേല്‍, അന്‍ഷൂല്‍ കാംബോജ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യര്‍ (30), കെ എല്‍ രാഹുല്‍ (പുറത്താവാതെ 26) എന്നിവര്‍ തിളങ്ങി. രോഹിത് ശര്‍മ (23), നമന്‍ ധിര്‍ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

അക്വിബ് നബി (1) രാഹുലിനൊപ്പം പുറത്താവാതെ നിന്നു. ശുഭ്മാന്‍ ഗില്‍ (0), വിരാട് കോലി (7), അക്‌സര്‍ പട്ടേല്‍ (7), അന്‍ഷൂല്‍ കാംബോജ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ന്യൂസിലന്‍ഡിന് വേണ്ടി ജേക്കബ് ഡഫി, കെയ്ല്‍ ജാമിസണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മാത്യൂ ഫിഷറിന് ഒരു വിക്കറ്റുണ്ട്. നേരത്തെ, ന്യൂസിലന്‍ഡ് നിരയില്‍ മിച്ചലിന് പുറമെ മിച്ചല്‍ സാന്റ്‌നര്‍ (31), ഹെന്റി നിക്കോള്‍സ് (11) എന്നിവര്‍ മാത്രാമാണ് രണ്ടക്കം കണ്ടത്. സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്.

രണ്ടാം ഓവറില്‍ നബി ടിം സീഫെര്‍ട്ടിനെ (0) പുറത്താക്കി. പിന്നാലെ തന്റെ ഓവറില്‍ വില്‍ യംഗിനേയും നബി മടക്കി. നിക്കോള്‍സിനെ കാംബോജ് ബൗള്‍ഡാക്കിയപ്പോള്‍. ടോം ലാഥം (7), ഗ്ലെന്‍ ഫിലിപ്‌സ് (0) എന്നിവരെ ബ്രാര്‍ ഒരോവറില്‍ തന്നെ തിരിച്ചയച്ചു. ഇതോടെ 20 ഓവറില്‍ അഞ്ചിന് 53 എന്ന നിലയിലായി ന്യൂസിലന്‍ഡ്.

പിന്നീട് മിച്ചല്‍ - സാന്റ്‌നര്‍ സഖ്യം കൂട്ടിചേര്‍ത്ത 59 റണ്‍സാണ് ന്യൂസിലന്‍ഡിനെ കൂട്ടതകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ മിച്ചലിനെ പുറത്താക്കി അക്‌സര്‍ പട്ടേല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കേവലം 22 റണ്‍സിനിടെയാണ് കിവീസിന് നഷ്ടമാകുന്നത്. സാന്റര്‍ക്ക് പുറമെ നഥാന്‍ സ്മിത്ത് (3), കെയ്ല്‍ ജാമിസണ്‍ (7), ബ്ലെയര്‍ ടിക്‌നര്‍ (2) എന്നിവരുടെ വിക്കറ്റുകളും ന്യൂസിലന്‍ഡിന് നഷ്ടമായി. ഇരു ടീമുകളുടേയും പ്ലെയിംഗ് ഇലവന്‍ അറിയാം.

ന്യൂസിലന്‍ഡ്: വില്‍ യംഗ്, ടിം സീഫെര്‍ട്ട്, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, നഥാന്‍ സ്മിത്ത്, കൈല്‍ ജാമിസണ്‍, ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്‌നര്‍.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ. എല്‍. രാഹുല്‍, അക്‌സര്‍ പട്ടേല്‍, നമന്‍ ധീര്‍, അന്‍ഷുല്‍ കംബോജ്, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്.

YouTube video player