
മുംബൈ: ഏകദിന ലോകകപ്പില്‍ എതിരാളികളെ വിറപ്പിക്കാന്‍ സാധ്യതയുള്ള അഞ്ച് പേസര്‍മാരെ തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയോ ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കോ ഡെയ്ല്‍ സ്റ്റെയ്നിന്‍റെ ലിസ്റ്റിലില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ലോകകപ്പില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് മുന്നറിയിപ്പ് നല്‍കാനും സ്റ്റെയ്ന്‍ മറന്നിട്ടില്ല. പാകിസ്ഥാന്‍റെ ഷഹീന്‍ അഫ്രീദിയെപ്പോലുള്ള ഇടം കൈയന്‍ പേസര്‍മാരെ നേരിടുമ്പോള്‍ പാഡ് ശ്രദ്ധിച്ചോളു എന്നാണ് ഐസിസി പുറത്തിറക്കിയ വീഡിയോയില്‍ സ്റ്റെയ്ന്‍ രോഹിത്തിനോട് പറയുന്നത്. പിച്ച് ചെയ്തശേഷം അകത്തേക്ക് സ്വിംഗ് ചെയ്യുന്ന ഇടം കൈയന്‍ പേസര്‍മാരുടെ പന്തുകളില്‍ മുമ്പ് പലവട്ടം രോഹിത് വിക്കറ്റിന് മുന്നല്‍ കുടുങ്ങിയും ബൗള്‍ഡായും പുറത്തായത് പരാമര്‍ശിച്ചാണ് സ്റ്റെയിനിന്‍റെ ഉപദേശം.
അശ്വിന്‍റെ ഡ്യൂപ്ലിക്കേറ്റിനെ പന്തെറിയാന്‍ ക്ഷണിച്ച് ഓസ്ട്രേലിയ, ക്ഷണം നിരസിച്ച് ഇന്ത്യന്‍ താരം
ലോകകപ്പില്‍ എതിരാളികള്‍ കരുതിയിരിക്കേണ്ട അഞ്ച് പേസര്‍മാരെയപം സ്റ്റെയ്ന്‍ തെരഞ്ഞെടുത്തു. അതിലൊരാളും പാകിസ്ഥാന്‍റെ ബൗളിംഗ് കുന്തമുനയായ ഷഹീന്‍ അഫ്രീദി തന്നെയാണ്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ, ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ട്, ഇംഗ്ലണ്ടിന്‍റെ മാര്‍ക്ക് വുഡ് എന്നിവരും സ്ററെയ്നന്‍റെ ലിസ്റ്റിലുണ്ട്. ലോകകപ്പില്‍ എതിരാളികള്‍ക്ക് ഭീഷണിയാവുന്ന ഇന്ത്യന്‍ ബൗളറായി സ്റ്റെയ്ന്‍ തെരഞ്ഞെടുത്തത് ജസ്പ്രീത് ബുമ്രയെ അല്ല എന്നതാണ് മറ്റൊരു കൗതുകം. മുഹമ്മദ് സിറാജിനെയാണ് എതിരാളികളെ വിറപ്പിക്കുന്ന പേസറായി സ്റ്റെയ്ന്‍ തെരഞ്ഞെടുത്തത്. തുടക്കത്തിലെ മികച്ച സ്വിംഗ് കണ്ടെത്താന്‍ കഴിയുന്ന സിറാജ് വമ്പന്‍ ബാറ്റര്‍മാരെ തുക്കത്തിലെ കടപുഴക്കാന്‍ പ്രാപ്തനാണെന്ന് സ്റ്റെയ്ന്‍ പറഞ്ഞു.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കാന്‍ സാധ്യതയുള്ള പേസറായി സ്റ്റെയ്ന്‍ തെരഞ്ഞെടുത്തത് കിവീസിന്‍റെ ട്രെന്‍റ് ബോള്‍ട്ടിനെയാണ്. ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട്-ന്യസിലന്‍ഡ് പോരാട്ടത്തോടെയാണ് ഏകദിന ലോകകപ്പിന് തുടക്കമാകുക. എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!