ഐപിഎല്ലിനില്ല, പക്ഷെ വിരമിച്ചിട്ടില്ലെന്ന് സ്റ്റെയ്ന്‍

Published : Jan 02, 2021, 06:18 PM IST
ഐപിഎല്ലിനില്ല, പക്ഷെ വിരമിച്ചിട്ടില്ലെന്ന് സ്റ്റെയ്ന്‍

Synopsis

2019ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സ്റ്റെയ്ന്‍ താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കില്ലെന്നും മറ്റ് ലീഗുകളില്‍ സജീവമാകുമെന്നും വ്യക്തമാക്കിയിരുന്നു.

ജൊഹാനസ്ബര്‍ഗ്: അടുത്ത ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ബാംഗ്ലൂരിന് പുറമെ മറ്റൊരു ടീമിലും കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും കുറച്ചുകാലം വിശ്രമിക്കാനാണ് തീരുമാനമെന്നും സ്റ്റെയ്ന്‍ ട്വീറ്റ് ചെയ്തു.

2019ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സ്റ്റെയ്ന്‍ താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കില്ലെന്നും മറ്റ് ലീഗുകളില്‍ സജീവമാകുമെന്നും വ്യക്തമാക്കി.

കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനായി കളിച്ച 37കാരനായ സ്റ്റെയിനിന് കാര്യമായി തിളങ്ങാനായിരുന്നില്ല. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കഴിഞ്ഞ സീസണില്‍ സ്റ്റെയ്ന്‍ ബാംഗ്ലൂരിനായി പന്തെറിഞ്ഞത്. ഒരു വിക്കറ്റ് മാത്രമെ സ്റ്റെയിനിന് വീഴ്ത്താനായിരുന്നുള്ളു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വീണ്ടും നിരാശപ്പെടുത്തി സഞ്ജു, അഭിഷേകിന് അര്‍ധ സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക്
വാശിയേറിയ ലേലം 11ന്, നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ടീമുകൾ; മുഹമ്മദ് അസറുദ്ദീനെ മാത്രം നിലനിർത്തി ആലപ്പി റിപ്പിൾസ്