'വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന് സാമ്പത്തിക പിന്തുണ വേണം': ഇന്ത്യക്കെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ അഭ്യര്‍ത്ഥനയുമായി ഡാരന്‍ സമി

Published : Oct 18, 2026, 04:18 PM IST
ind vs west indies first t20 live streaming

Synopsis

ഇന്ത്യക്കെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനായി സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് പരിശീലകൻ ഡാരൻ സമി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടീമിന് സ്പോൺസർമാരെ കണ്ടെത്താൻ ഈ പ്രകടനം സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

ബെംഗളൂരു: ഇന്ത്യക്കെതിരായ പരമ്പരയിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ പുനരുജ്ജീവനത്തിനായി സാമ്പത്തിക സഹായം തേടി മുഖ്യ പരിശീലകന്‍ ഡാരന്‍ സമി. ഇന്ത്യക്കെതിരായ ഏകദിന പരമ്പര 1-2ന് നഷ്ടമായെങ്കിലും, കരുത്തരായ ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര 2-2 സമനിലയില്‍ പിടിക്കാന്‍ വിന്‍ഡീസിന് സാധിച്ചിരുന്നു. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെസ്റ്റ് ഇന്‍ഡീസിന് സ്‌പോണ്‍സര്‍മാരെയും കൂടുതല്‍ നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ ഈ പ്രകടനം തുണയ്ക്കുമെന്നാണ് സമി പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവില്‍ അഞ്ചാമത്തെയും അവസാനത്തെയും ടി20 മഴമൂലം ഉപേക്ഷിച്ചതിന് ശേഷം സംസാരിക്കുകയായിരുന്ന സമി. കരീബിയന്‍ ക്രിക്കറ്റിന് ഇപ്പോള്‍ ശക്തമായ സാമ്പത്തിക പിന്തുണ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ''സാമ്പത്തികമായി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ ചേര്‍ത്തുപിടിക്കാന്‍ ഒരാള്‍ മുന്നോട്ടുവരേണ്ട അവസ്ഥയിലാണിപ്പോള്‍. ലോകത്തെ ഏറ്റവും മികച്ച ടീമിനെതിരെ ഇന്ത്യയില്‍ വെച്ച് കളിച്ച ഇത്തരം പരമ്പരകള്‍ തങ്ങളെ കൂടുതല്‍ അനുകൂല ചര്‍ച്ചകളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'' അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെയും വെസ്റ്റ് ഇന്‍ഡീസിലെയും ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങളെയും സാഹചര്യങ്ങളെയും സമി താരതമ്യം ചെയ്തു. ''ഇന്ത്യ ഏത് ഐസിസി ടൂര്‍ണമെന്റിന് പോയാലും കപ്പടിക്കും. അവര്‍ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം, അവര്‍ അതിനുള്ള എല്ലാ കാര്യങ്ങളും ഒരുക്കിവെച്ചിട്ടുണ്ട്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് എവിടെയെങ്കിലും പോകുമ്പോള്‍, പ്രതിസന്ധികള്‍ക്കിടയിലും അതിനെ അതിജീവിച്ചാണ് ഞങ്ങള്‍ പ്രകടനം പുറത്തെടുക്കുന്നത്.'' അദ്ദേഹം വിശദീകരിച്ചു.

സ്‌പോണ്‍സര്‍മാരുമായും മറ്റു പങ്കാളികളുമായുള്ള ചര്‍ച്ചകളില്‍ ഈ പരമ്പരയിലെ പ്രകടനം ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിന് കൂടുതല്‍ കരുത്ത് പരുമെന്നാണ് മുന്‍ വിന്‍ഡീസ് നായകന്റെ പ്രതീക്ഷ. ''ഒരുവശത്ത് കാര്യങ്ങള്‍ കൃത്യമായി ഒരുക്കിവെച്ചിട്ടുണ്ട്. മറുവശത്ത് പ്രതിസന്ധികള്‍ നിറഞ്ഞ സാഹചര്യങ്ങളുമുണ്ട്. എന്നാല്‍ ഇപ്പോഴും ഞങ്ങള്‍ മുന്നോട്ടുപോകുന്നുണ്ട്. ഇതൊരു വലിയ ചുവടുവെപ്പാണെന്ന് ഞാന്‍ കരുതുന്നു.'' സമി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ചെന്നൈ സൂപ്പർ കിംഗ്സിലേക്കല്ല; ഹാർദ്ദിക് പാണ്ഡ്യയുടെ പുതിയ ടീമിനെക്കുറിച്ച് സൂചന നൽകി അശ്വിൻ
'അവൻ ഇന്ത്യൻ ടീമിലില്ലാത്തതിൽ ഏറ്റവും കൂടുതല്‍ ആശ്വസിക്കുത് ന്യൂസിലൻഡ്', സെലക്ടർമാർക്കെതിരെ കൈഫ്