'അവൻ ഇന്ത്യൻ ടീമിലില്ലാത്തതിൽ ഏറ്റവും കൂടുതല്‍ ആശ്വസിക്കുത് ന്യൂസിലൻഡ്', സെലക്ടർമാർക്കെതിരെ കൈഫ്

Published : Oct 18, 2026, 02:30 PM IST
Mohammed Shami

Synopsis

ന്യൂസിലൻഡ് ബാറ്റർമാരോട് മൈതാനത്ത് നേരിടാൻ ആഗ്രഹിക്കാത്ത ബൗളർ ആരാണെന്ന് ചോദിച്ചാൽ അവർ ആദ്യം പറയുന്ന പേര് മുഹമ്മദ് ഷമിയുടേതായിരിക്കും.

ലക്നൗ: ന്യൂസിലൻഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് പേസർ മുഹമ്മദ് ഷമിയെ ഒഴിവാക്കിയ സെലക്ടര്‍മാരുടെ തീരുമാനത്തിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഷമി ടീമിലില്ലെന്ന വാർത്ത ന്യൂസിലൻഡ് ബാറ്റർമാർക്ക് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് കൈഫ് പറഞ്ഞു. രഞ്ജി ട്രോഫിയിൽ ബംഗാളിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി ഫോം തെളിയിച്ചിട്ടും ഷമിയെ ടീമിലേക്ക് പരിഗണിക്കാതിരുന്ന സെലക്ടർമാരുടെ നിലപാടിൽ സുതാര്യതയില്ലെന്നും ക്രിക്ബസിലെ ചർച്ചയിൽ കൈഫ് കുറ്റപ്പെടുത്തി.

അടുത്തമാസം 19-ന് വെല്ലിംഗ്ടണിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് ആകാശ് ദീപ്, അൻഷുൽ കംബോജ് എന്നിവരെ തിരിച്ചെടുത്തപ്പോൾ, 2025 ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് പുറത്തുനിൽക്കുന്ന ഷമിയെ സെലക്ടര്‍മാര്‍ വീണ്ടും അവഗണിക്കുകയായിരുന്നു. ന്യൂസിലൻഡിൽ 4 ടെസ്റ്റുകളിൽ നിന്ന് 15 വിക്കറ്റുകളും 12 ഏകദിനങ്ങളിൽ നിന്ന് 27 വിക്കറ്റുകളും നേടിയ ഷമിക്ക് മികച്ച റെക്കോര്‍ഡാണുള്ളത്.

ന്യൂസിലൻഡ് ബാറ്റർമാരോട് മൈതാനത്ത് നേരിടാൻ ആഗ്രഹിക്കാത്ത ബൗളർ ആരാണെന്ന് ചോദിച്ചാൽ അവർ ആദ്യം പറയുന്ന പേര് മുഹമ്മദ് ഷമിയുടേതായിരിക്കും. 2023 ഏകദിന ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലും സെമിഫൈനലിലും ഒറ്റയ്ക്ക് മത്സരം ജയിപ്പിച്ചത് ഷമിയാണ്. ഷമി ടെസ്റ്റ് പരമ്പരയ്ക്കില്ല എന്ന് കേൾക്കുമ്പോൾ ന്യൂസിലൻഡ് നിര ആശ്വാസിക്കുന്നുണ്ടാകുമെന്നും മുഹമ്മദ് കൈഫ് പറഞ്ഞു.

ഷമി ദീർഘമായ സ്പെല്ലുകൾ എറിയാൻ പ്രാപ്തനല്ലാത്തതിനാലാണ് ഒഴിവാക്കിയതെന്ന വാദങ്ങളെയും കൈഫ് തള്ളി. ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ജസ്പ്രീത് ബുംറയുടെ ജോലിഭാരം നിയന്ത്രിക്കാനായി ഇംഗ്ലണ്ടിനെതിരെ കുറഞ്ഞ സ്പെല്ലുകളിലാണ് പന്തെറിയിച്ചിരുന്നതെന്ന് കൈഫ് ചൂണ്ടിക്കാട്ടി. രഞ്ജി ട്രോഫിയിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ് വിക്കറ്റുകൾ വീഴ്ത്തുന്ന ഒരു താരത്തെ എന്തുകൊണ്ടാണ് മാറ്റിനിർത്തുന്നതെന്ന് ആരാധകരോടും കളിക്കാരനോടും വ്യക്തമാക്കാൻ സെലക്ഷൻ കമ്മിറ്റി തയ്യാറാകണമെന്ന് കൈഫ് ആവശ്യപ്പെട്ടു. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ന്യൂസിലൻഡിനെതിരായ പരമ്പര ഏറെ നിർണായകമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആദ്യ 15 പന്തുകൾ ക്രീസില്‍ നിന്നാൽ പിന്നെ സഞ്ജുവിനെ പിടിച്ചാല്‍ കിട്ടില്ല, കണക്കുകള്‍ പറയുന്നത്
നേരിട്ടത് 5 പന്തുകള്‍, നേടിയത് 1 റണ്‍സ്, ക്ലീൻ ബൗള്‍ഡ്; ന്യൂസിലന്‍ഡ് പര്യടനത്തിന് മുമ്പ് രഞ്ജി ട്രോഫിയിൽ ശുഭ്മാൻ ഗില്ലിന് നിരാശ