'ഓസ്ട്രേലിയയെ സഹായിക്കാൻ ഇന്ത്യൻ ടീമിനെ ഭിന്നിപ്പിച്ചു'; ഗ്രെഗ് ചാപ്പലിനെതിരെ ഗുരുതര ആരോപണവുമായി ഹർഭജൻ

Published : Oct 22, 2026, 12:55 PM IST
Greg Chappell

Synopsis

സൗരവ് ഗാംഗുലിയോട് ചാപ്പൽ പെരുമാറിയ രീതിയും ടീമിനുള്ളിൽ കാട്ടിക്കൂട്ടിയ കാര്യങ്ങളും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കറുത്ത അധ്യായമാണെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

ദില്ലി: ഓസ്ട്രേലിയൻ മുൻ താരം ഗ്രെഗ് ചാപ്പൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായിരുന്ന കാലഘട്ടത്തെക്കുറിച്ച് ഗുരുതര ആരോപണങ്ങളുമായി മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്. അന്നത്തെ ഇന്ത്യൻ മാനേജ്‌മെന്‍റിന്‍റെ ഏറ്റവും മോശം തീരുമാനമായിരുന്നു ഗ്രെഗ് ചാപ്പലിനെ ഇന്ത്യൻ കോച്ചാക്കിയത് എന്നും, ടീമിനെ 'ഭിന്നിപ്പിച്ചു ഭരിക്കൽ' നയം നടപ്പിലാക്കി ഡ്രസിംഗ് റൂമിലെ ഐക്യം തകർത്തത് ചാപ്പലാണെന്നും പ്രഖർ ഗുപ്ത പോഡ്‌കാസ്റ്റിൽ സംസാരിക്കവെ ഹർഭജൻ വെളിപ്പെടുത്തി.

സൗരവ് ഗാംഗുലിയോട് ചാപ്പൽ പെരുമാറിയ രീതിയും ടീമിനുള്ളിൽ കാട്ടിക്കൂട്ടിയ കാര്യങ്ങളും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കറുത്ത അധ്യായമാണെന്ന് ഹര്‍ഭജന്‍ പറഞ്ഞു. കളിക്കാരെ തമ്മിലടിപ്പിച്ച് ഭരണം നടത്താനാണ് അദ്ദേഹം ശ്രമിച്ചത്. 2003 ലോകകപ്പിൽ മികച്ച സൗഹൃദത്തോടെ കളിച്ച കളിക്കാർ തമ്മിൽ സംസാരിക്കാത്ത അവസ്ഥയിലായി. അത്രയും മികച്ച ഒരു ടീമിനെ അദ്ദേഹം തല്ലിത്തകർത്തുവെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അക്കാലത്ത് ഓസ്ട്രേലിയൻ ടീമിന് ശക്തമായ വെല്ലുവിളി ഉയർത്താൻ ശേഷിയുണ്ടായിരുന്ന ഏക ടീം ഇന്ത്യയായിരുന്നുവെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി. ഇന്ത്യ ഒത്തൊരുമയോടെ കളിച്ചാൽ ഓസ്ട്രേലിയയ്ക്ക് ഭീഷണിയാകുമെന്ന് കണ്ട്, ടീമിനെ തകർക്കാനാണോ ചാപ്പൽ ബോധപൂർവം ഭിന്നത വിതച്ചതെന്ന് സംശയമുണ്ടെന്നും ഹര്‍ഭജൻ കൂട്ടിച്ചേർത്തു. 2005 ജൂണിലാണ് ഗ്രെഗ് ചാപ്പൽ ഇന്ത്യൻ കോച്ചായി ചുമതലയേൽക്കുന്നത്. എന്നാൽ തുടർച്ചയായ വിവാദങ്ങൾക്കൊടുവിൽ 2007 ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനോട് തോറ്റ് ഇന്ത്യ ആദ്യ റൗണ്ടിൽ തന്നെ പുറത്തായതോടെയാണ് ചാപ്പൽ യുഗം അവസാനിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ന്യൂസിലന്‍ഡിനെതിരെ ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം, പ്ലേയിംഗ് ഇലവനിൽ 2 നിർണായക മാറ്റങ്ങൾ; സഞ്ജു ഓപ്പണറായി തുടരും
ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം, മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യൻ സമയം, സാധ്യതാ ഇലവൻ അറിയാം