'ആരും പെട്ടെന്ന് മറക്കാത്ത പ്രകടനം'; അഭിഷേക് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയെ പ്രശംസിച്ച് ഡാരില്‍ മിച്ചല്‍

Published : Oct 27, 2026, 08:20 PM IST
Abhishek Sharma

Synopsis

വെല്ലിംഗ്ടണിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ 38 പന്തിൽ 113 റൺസെടുത്ത അഭിഷേക് ശർമ്മയുടെ പ്രകടനത്തെ പ്രശംസിച്ച് ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ. ഈ വിജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0 ന് സ്വന്തമാക്കി. വിരാട് കോലിയുടെ റെക്കോർഡ് മറികടന്ന അഭിഷേക്, പുരുഷ ടി20യിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോർ എന്ന ലോക റെക്കോർഡും ഇന്ത്യയ്ക്ക് നേടിക്കൊടുത്തു.

വെല്ലിംഗ്ടണ്‍: മൂന്നാം ട്വന്റി20 മത്സരത്തില്‍ അഭിഷേക് ശര്‍മ പുറത്തെടുത്തത് ആരും പെട്ടെന്ന് മറക്കാത്ത ഒരു തകര്‍പ്പന്‍ പ്രകടനമാണെന്ന് ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍. 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് വെറും 38 പന്തില്‍ 113 റണ്‍സടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച അഭിഷേകിന്റെ ബാറ്റിംഗിനെ മിച്ചല്‍ പ്രശംസിച്ചു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സിന്റെ ശക്തമായ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. പുറത്താകാതെ 52 പന്തില്‍ 89 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ് കിവീസ് നിരയില്‍ തിളങ്ങിയത്.

എന്നാല്‍ അഭിഷേകിന്റെ വെടിക്കെട്ട് ബാറ്റിംഗിന് മുന്നില്‍ ഈ ലക്ഷ്യം അനായാസം ഇന്ത്യ മറികടക്കുകയായിരുന്നു. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് മിച്ചല്‍ അഭിഷേകിന്റെ പ്രകടനത്തെ അഭിനന്ദിച്ചത്. ''സ്‌കോര്‍ ബോര്‍ഡില്‍ 200 റണ്‍സ് ഉള്ളപ്പോള്‍ ഞങ്ങള്‍ വളരെത്മവിശ്വാസത്തിലായിരുന്നു. വിക്കറ്റ് അല്പം സ്ലോ ആണെന്നും അധിക ബൗണ്‍സ് ലഭിക്കുമെന്നും ഞങ്ങള്‍ കരുതി. മഞ്ഞു വീഴ്ചയും മറ്റ് ഘടകങ്ങളും രണ്ടാം ഇന്നിംഗ്‌സിലും തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചു. എങ്കിലും, അഭിഷേക് കളിച്ച രീതി വളരെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന് മുന്നില്‍ ഞങ്ങള്‍ തലകുനിക്കുന്നു, നന്നായി കളിച്ചു.'' മിച്ചല്‍ പറഞ്ഞു.

കിവീസ് താരം തുടര്‍ന്നു... ''അവന്റെ ചില ഷോട്ടുകള്‍ ലോകോത്തര നിലവാരത്തിലുള്ളതായിരുന്നു. അതുകൊണ്ടാണ് അവന്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാകുന്നത്. അതൊരു പ്രത്യേക രാത്രിയായിരുന്നു, ആളുകള്‍ അത് പെട്ടെന്ന് മറക്കുമെന്ന് എനിക്ക് തോന്നുന്നില്ല.'' മിച്ചല്‍ കൂട്ടിച്ചേര്‍ത്തു. വെറും 35 പന്തില്‍ സെഞ്ച്വറി തികച്ച അഭിഷേക് മത്സരത്തില്‍ 11 സിക്‌സറുകളും 9 ഫോറുകളുമാണ് അടിച്ചുകൂട്ടിയത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് (11 സെഞ്ച്വറികള്‍) ഇനി അഭിഷേകിന്റെ പേരിലാണ്. വിരാട് കോലിയുടെ റെക്കോര്‍ഡാണ് താരം മറികടന്നത്.

15 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുമൊത്ത് (19 പന്തില്‍ 45) ഒന്നാം വിക്കറ്റില്‍ 133 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഭിഷേക് പടുത്തുയര്‍ത്തിയത്. പവര്‍പ്ലേയില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 118 റണ്‍സടിച്ചുകൂട്ടി പുരുഷ ടി20 ക്രിക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറെന്ന ലോക റെക്കോര്‍ഡും ഇന്ത്യ തിരുത്തിക്കുറിച്ചു. പരമ്പരയിലെ നാലാം മത്സരം ഒക്ടോബര്‍ 30-ന് ഓക്ലാന്‍ഡില്‍ നടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിശാല്‍ ജോര്‍ജിന് ഇരട്ട സെഞ്ച്വറി; ജൂനിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് കൂറ്റന്‍ സ്‌കോര്‍
സി കെ നായിഡു ട്രോഫി: കേരളത്തിനെതിരെ വിദര്‍ഭയ്ക്ക് മികച്ച തുടക്കം