
നാഗ്പൂര്‍: ഇരുപത്തിമൂന്ന് വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി കെ നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ വിദര്‍ഭയ്ക്ക് മികച്ച തുടക്കം. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ വിദര്‍ഭ നാല് വിക്കറ്റിന് 285 റണ്‍സെന്ന നിലയിലാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ വേദാന്ത് ദിഘാതയെ പുറത്താക്കി അഭിജിത് പ്രവീണാണ് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചത്. എന്നാല്‍ തുടര്‍ന്നങ്ങോട്ട് കളിയുടെ നിയന്ത്രണം വിദര്‍ഭയുടെ ബാറ്റര്‍മാര്‍ ഏറ്റെടുത്തു. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നീല്‍ അഥാലെയും ശ്രീ ചൌധരിയും ചേര്‍ന്ന് 174 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 94 റണ്‍സെടുത്ത നീല്‍ അഥാലെ അര്‍ജുന്‍ വേണുഗോപാലിന്റെ പന്തില്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമായത്. 93 റണ്‍സെടുത്ത ശ്രീ ചൌധരി അര്‍ജുന്‍ ആര്‍. നായരുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.
തുടര്‍ന്നെത്തിയ വിദര്‍ഭ ക്യാപ്റ്റന്‍ ജഗ്‌ജോത് സസന്‍ 18 റണ്‍സെടുത്ത് നില്‍ക്കെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. 19 റണ്‍സെടുത്ത വരുണ്‍ ബിഷ്ഠ് അര്‍ജുന്‍ ആര്‍. നായരുടെ പന്തില്‍ പുറത്തായി. കളി നിര്‍ത്തുമ്പോള്‍ 54 റണ്‍സോടെ മൊഹമ്മദ് ഫയസ് ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി അര്‍ജുന്‍ ആര്‍. നായര്‍ രണ്ടും അഭിജിത് പ്രവീണും അര്‍ജുന്‍ വേണുഗോപാലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!