Latest Videos

വന്നല്ലോ നമ്മുടെ പുഷ്പരാജ്, ഡൽഹി ടീമിനൊപ്പം ചേർന്ന ഡേവിഡ് വാർണർക്ക് 'പുഷ്പ' സ്റ്റൈലിൽ സ്വീകരണമൊരുക്കി ടീം

By Web TeamFirst Published Mar 20, 2024, 12:55 PM IST
Highlights

ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാംപിലെത്തി. പുഷ്പ സ്റ്റൈലില്‍ സ്വീകരണം നല്‍കി ടീം

ദില്ലി: ഐപിഎല്ലിലെ ഇതിഹാസ താരങ്ങളിലൊരാളാണ് ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ആദ്യമായി ഐപിഎല്‍ കളിക്കാനെത്തുകയാണ് ഇത്തവണ വാര്‍ണര്‍. സണ്‍റൈസേഴ്സ് ക്യാപ്റ്റനായിരിക്കെ തെലുങ്കു സിനിമകളുടെ വലിയ ആരാധകന്‍ കൂടിയായ വാര്‍ണര്‍ തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം ചുവടുവെച്ചും കഥാപാത്രങ്ങളെ അനുകരിച്ചും റീല്‍സുകള്‍ ചെയ്ത് ആരാധകരുടെ കൈയടി നേിടിയിരുന്നു.

കഴിഞ്ഞ സീസണില്‍ ഡല്‍ഹിയിലെത്തിയ വാര്‍ണര്‍ ചെയ്ച റീലുകളില്‍ സൂപ്പര്‍ ഹിറ്റായതായിരുന്നു അല്ലു അര്‍ജ്ജുന്‍ നായകനായ പുഷ്പ സിനിമയിലെ സ്റ്റൈല്‍ അനുകരിച്ചത്. ഐപിഎല്ലില്‍ കളിക്കാനായി ഡല്‍ഹിയിലെത്തിയ വാര്‍ണര്‍ക്ക് ഡല്‍ഹി ടീം തങ്ങുന്ന ഹോട്ടലില്‍ ലഭിച്ചതും പുഷ്പ ശൈലിയിലുള്ള സ്വീകരണമായിരുന്നു. ഹോട്ടല്‍ സ്റ്റാഫ് ഓരോരരുത്തരും വാര്‍ണറെ നോക്കി പുഷ്പ സ്റ്റൈലില്‍ കൈ കഴുത്തിന് കുറുകെ വരച്ചുകാണിച്ചാണ് വാര്‍ണറെ സ്വീകരിച്ചത്.

'ഓരോ തവണ അത് കേൾക്കുമ്പോഴും നാണക്കേട് തോന്നുന്നു, ദയവുചെയ്ത് എന്നെ ആ പേര് വിളിക്കരുത്'; ആരാധകരോട് വിരാട് കോലി

എന്നാല്‍ സണ്‍റൈസേഴ്സ് വിട്ടതുകൊണ്ടാണോ എന്നറിയില്ല, ഹോട്ടലില്‍ ലഭിച്ച പുഷ്പ സ്വീകരണത്തിന് താരത്തില്‍ നിന്ന് വലിയ പ്രതികരണമൊന്നും ഉണ്ടായില്ല. കഴിഞ്ഞ സീസണില്‍ റിഷഭ് പന്തിന്‍റെ അഭാവത്തില്‍ ഡല്‍ഹിയെ നയിച്ചത് വാര്‍ണറായിരുന്നു. എന്നാല്‍ ഇത്തവണ റിഷഭ് പന്ത് തിരിച്ചെത്തുന്നതോടെ വാര്‍ണര്‍ക്ക് ഓപ്പറുടെ റോളില്‍ മാത്രം തിളങ്ങിയാല്‍ മതിയാകും.കഴിഞ്ഞ ഐപിഎല്ലില്‍ വാര്‍ണറുടെ നേതൃത്വത്തിലിറങ്ങിയ ഡല്‍ഹിക്ക് 14 മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. പോയന്‍റ് പട്ടികില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മുന്നിലായി ഒമ്പതാം സ്ഥാനാത്താണ് ഡല്‍ഹി ഫിനിഷ് ചെയ്തത്.

Mass entry ft. David bhai 🔥 pic.twitter.com/00rnjdyQr5

— Delhi Capitals (@DelhiCapitals)

22ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്-റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു പോരാട്ടത്തോടെ തുടങ്ങുന്ന ഐപിഎല്ലില്‍ 23ന് മൊഹാലിയില്‍ പഞ്ചാബ് കിംഗ്സിനെതിരെ ആണ് ഡല്‍ഹിയുടെ ആദ്യമത്സരം. വനിതാ ഐപിഎല്ലില്‍ ഡല്‍ഹിയുടെ ടീം ഫൈനലിലെത്തിയെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മുന്നില്‍ വീണിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!