ക്രിക്കറ്റിലേക്ക് തിരിച്ചുവരവുണ്ടാവില്ലേ വാര്‍ണര്‍ക്ക്? പുതിയ വീഡിയോയുമായി താരം, ഇത്തവണ 'മുക്കാല.. മുക്കാബലാ'

Published : May 17, 2020, 03:27 PM ISTUpdated : May 17, 2020, 03:28 PM IST
ക്രിക്കറ്റിലേക്ക് തിരിച്ചുവരവുണ്ടാവില്ലേ വാര്‍ണര്‍ക്ക്? പുതിയ വീഡിയോയുമായി താരം, ഇത്തവണ 'മുക്കാല.. മുക്കാബലാ'

Synopsis

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ അടുത്തകാലത്തൊന്നും ദേശീയ ക്രിക്കറ്റ് ടീമിലേക്ക് ഇല്ലെന്ന് തോന്നുന്നു. അദ്ദേഹം അത്രത്തോളം ടിക് ടോക്കില്‍ ഹിറ്റായി കഴിഞ്ഞു.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ അടുത്തകാലത്തൊന്നും ദേശീയ ക്രിക്കറ്റ് ടീമിലേക്ക് ഇല്ലെന്ന് തോന്നുന്നു. അദ്ദേഹം അത്രത്തോളം ടിക് ടോക്കില്‍ ഹിറ്റായി കഴിഞ്ഞു. ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലേയെന്ന് പലരും ചോദിക്കുന്നു. ഇന്നലെ അമരേന്ദ്ര ബാഹുബലിയായിട്ടാണ് വാര്‍ണര്‍ വന്നത്.

ഇന്ന് മറ്റൊരു ഇന്ത്യന്‍ പാട്ടിന് ചുവടുവച്ചും വാര്‍ണര്‍ ആരാധകര്‍ക്ക് മുന്നിലെത്തി. 1994ല്‍ പുറത്തറിങ്ങിയ കാതലന്‍ എന്ന സിനിമയില്‍ എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'മുക്കാല... മുക്കാബലാ... എന്ന് തുടങ്ങുന്ന തമിഴ് പാട്ടിനാണ് വാര്‍ണര്‍ ചുവടുവച്ചിരിക്കുന്നത്. കൂട്ടിന് ഭാര്യയും മോളുമുണ്ട്. വീഡിയോ കാണാം...

ഇതിനിനോടകം നിരവധി വീഡിയോകളുമായി വാര്‍ണര്‍ ആരാധര്‍ക്ക് മുന്നിലെത്തിയിട്ടുണ്.  ഈ അടുത്ത് അല്ലു അര്‍ജുന്‍ സിനിമയായ അല വൈകുന്ദപുരമുലു എന്ന ചിത്രത്തിലും താരം ചുവടുച്ചിരുന്നു. താരത്തെ അല്ലു അര്‍ജുന്‍ അഭിനന്ദിക്കുകയും ചെയ്തു. വീഡിയോ കാണാം...

PREV
click me!

Recommended Stories

നേരിട്ടത് 409 പന്തുകള്‍! വീഴാതെ പ്രതിരോധിച്ച് ഗ്രീവ്‌സ്-റോച്ച് സഖ്യം; ന്യൂസിലന്‍ഡിനെതിരെ വിജയതുല്യമായ സമനില
ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍