രോഹിത്തും യുവിയുടെ വെല്ലുവിളി ഏറ്റെടുത്തു; സച്ചിന്‍ ചെയ്തത് പോലെ 'ഉഡായിപ്പ്' ആയിരുന്നില്ല- വീഡിയോ

By Web TeamFirst Published May 17, 2020, 2:26 PM IST
Highlights

കഴിഞ്ഞ ദിവസം സച്ചിന്‍ യുവിയുടെ വീഡിയോ ചലഞ്ച് ഏറ്റെടുത്തിരുന്നു. ക്രിക്കറ്റ് ബാറ്റിന്റെ അരിക് ഉപയോഗിച്ച് പരമാവധി സമയം പന്ത് നിലത്തിടാതെ തട്ടാനാണ് യുവി ചലഞ്ച് ചെയ്തത്. 

മുംബൈ: മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് തുടങ്ങിവച്ച 'കീപ്പ് ഇറ്റ് അപ്പ് ചലഞ്ച്' ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ തരംഗമാകുന്നു. സച്ചിന് പിന്നാലെ ഇന്ത്യന്‍ താരം രോഹിത് ശര്‍മയും വെല്ലുവിളി ഏറ്റെടുത്തു. എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ചെയ്തതു പോലെ 'ഉഡായിപ്പ് കണ്‍കെട്ട്' വീഡിയോ അല്ലായിരുന്നു ഇത്. യുവരാജ്് ബാറ്റിന്റെ അരികുകൊണ്ടാണ് പന്ത് തട്ടിയതെങ്കില്‍ രോഹിത് ബാറ്റിന്റെ പിടി ഉപയോഗിച്ചാണ് പന്ത് വെല്ലുവിളി സ്വീകരിച്ചത്. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, അജിന്‍ക്യ രഹാനെ എന്നിവരെ വെല്ലുവിളിച്ചിട്ടുമുണ്ട്. രോഹിത്തിന്റെ വീഡിയോ കാണാം. 

There you go ! I’m committed to staying at home. I further nominate , and to innovate and commit to staying home. pic.twitter.com/P3LlCIJHma

— Rohit Sharma (@ImRo45)

കഴിഞ്ഞ ദിവസം സച്ചിന്‍ യുവിയുടെ വീഡിയോ ചലഞ്ച് ഏറ്റെടുത്തിരുന്നു. ക്രിക്കറ്റ് ബാറ്റിന്റെ അരിക് ഉപയോഗിച്ച് പരമാവധി സമയം പന്ത് നിലത്തിടാതെ തട്ടാനാണ് യുവി ചലഞ്ച് ചെയ്തത്. യുവിയുടെ വെല്ലുവിളി സച്ചിന്‍ സധൈര്യം ഏറ്റെടുത്തു. എന്നാല്‍ ചെറിയ വ്യത്യാസമുണ്ടായിരുന്നു എന്ന് മാത്രം. സച്ചിന്‍ ഒരു പടി കൂടി കടന്നു. കണ്ണുകള്‍ മൂടികെട്ടിയാണ് സച്ചിന്‍ വെല്ലുവിളി പൂര്‍ത്തിയാക്കിയത്. കണ്ണുകെട്ടി ബാറ്റു ചരിച്ചുപിടിച്ച് പന്ത് തട്ടിയ സച്ചിന്‍, ചാലഞ്ച് യുവരാജിന്റെ തന്നെ മുന്നിലേക്ക് തിരികെ വയ്ക്കുകയും ചെയ്തു.
 
എന്നാല്‍ വീഡിയോയില്‍ ട്വിസ്റ്റുണ്ടായിരുന്നു. സച്ചിന്റെ കണ്ണുകെട്ടിയിരുന്ന ആ കറുത്ത തുണി മറുവശം കാണാവുന്ന തരത്തില്‍ സുതാര്യമായിരുന്നു. ഇക്കാര്യം പിന്നീടാണ് സച്ചിന്‍ വ്യക്തമാക്കിയത്. സച്ചിന്റെ വീഡിയോ കാണാം.

I am challenging you back , but this time with a twist!!👀🙅🏻‍♂️😉

All I can ask everyone to do is take care and stay safe! pic.twitter.com/px4usxZPkT

— Sachin Tendulkar (@sachin_rt)
click me!