അശ്വിന്‍ ഒറ്റക്കല്ല, അഫ്ഗാന്‍ ടി20 ലീഗിലും മങ്കാദിംഗ് ചെയ്ത് ദവ്‌ലത് സദ്രാന്‍

By Web TeamFirst Published Sep 8, 2020, 5:06 PM IST
Highlights

പന്ത് കൈയില്‍ നിന്ന് വിടുന്നതിന് മുന്നെ നൂര്‍ അലി ക്രീസില്‍ നിന്ന് ഇറങ്ങുന്നത് കണ്ട സദ്രാന്‍ പന്തെറിയാതെ തിരിച്ചുവന്ന് മങ്കാദിംഗ് ചെയ്യുകയായിരുന്നു.

കാബൂള്‍: ഐപിഎല്ലില്‍ മങ്കാദിംഗിനെച്ചൊല്ലി ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആര്‍ അശ്വിനും പരിശീലകന്‍ റിക്കി പോണ്ടിംഗും തമ്മില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടെ അഫ്ഗാനിസ്ഥാനിലെ ഷ്പഗീസ ടി20 ലീഗില്‍ എതിര്‍ താരത്തെ മങ്കാദിംഗിലൂടെ പുറത്താക്കി അഫ്ഗാന്‍ പേസര്‍ ദവ്‌ലത് സദ്രാന്‍. ടി20 ലീഗില്‍ മിസ് ഐനാക് നൈറ്റ്സ് താരമായ സദ്രാന്‍ കാബൂള്‍ ഈഗിള്‍സിന്റെ ഓപ്പണറായ നൂര്‍ അലിയെ ആണ് മങ്കാദിംഗിലൂടെ പുറത്താക്കിയത്. 42 പന്തില്‍ 61 റണ്‍സുമായി ബാറ്റ് ചെയ്യുകയായിരുന്ന നൂര്‍ അലി സദ്രാന്‍ പന്തെറിയുന്നതിന് മുമ്പെ ക്രീസ് വിട്ടതോടെയാണ് മുന്നറിയിപ്പുപോലുമില്ലാതെ മങ്കാദിംഗിലൂടെ പുറത്താക്കിയത്.

പന്ത് കൈയില്‍ നിന്ന് വിടുന്നതിന് മുന്നെ നൂര്‍ അലി ക്രീസില്‍ നിന്ന് ഇറങ്ങുന്നത് കണ്ട സദ്രാന്‍ പന്തെറിയാതെ തിരിച്ചുവന്ന് മങ്കാദിംഗ് ചെയ്യുകയായിരുന്നു. മങ്കാദിംഗിനെതിരെ കാബൂള്‍ ഈഗിള്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തപ്പോള്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. റീപ്ലേകള്‍ കണ്ട തേര്‍ഡ് അമ്പയര്‍ നൂര്‍ അലിയെ ഔട്ട് വിധിക്കുകയും ചെയ്തു.

Dawlat Zafran did Mankading in Afghanistan league today. Ashwin Anna influence 🔥🔥🔥🔥🔥🔥 pic.twitter.com/Gf1zq35qjq

— Rahul (@Ittzz_Rahul)

കഴിഞ്ഞ ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകനായിരുന്ന ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ജോസ് ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു. ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേരുന്നതല്ല അശ്വിന്റെ നടപടിയെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മാറിയ അശ്വിന്‍ അവസരം വന്നാല്‍ മങ്കാദിംഗ് ചെയ്യുമെന്ന് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി പരിശീലകനായ റിക്കി പോണ്ടിംഗ് തന്റെ ടീം അംഗങ്ങള്‍ ആരും മങ്കാദിംഗ് ചെയ്യില്ലെന്ന് പറഞ്ഞത് വീണ്ടും ചര്‍ച്ചയായി.

What the !!! I doubt if this can be given out even by the rule book 🤔
The way I see it he was not stepping out too much!!! Batsman looks "in" when the bowler was in his release stride! Hayden said it right & the game changed there !!! Not fair even by school standards ! pic.twitter.com/Aq2VMwVyz1

— T R B Rajaa (@TRBRajaa)
click me!