'ദാദ'യ്ക്കും ഭാര്യയ്ക്കും കത്തിലൂടെ വധഭീഷണി, കൊൽക്കത്ത പൊലീസില്‍ പരാതി നൽകി സൗരവ് ഗാംഗുലി

Published : Aug 11, 2026, 09:45 AM IST
Sourav Ganguly’s Old Video Goes Viral

Synopsis

കഴിഞ്ഞ ആറുമാസത്തോളമായി ഗാംഗുലിയുടെ പേരിൽ ഇത്തരത്തിലുള്ള കത്തുകൾ വരുന്നുണ്ടായിരുന്നെങ്കിലും തുടക്കത്തിൽ ഇത് കാര്യമായി എടുത്തിരുന്നില്ല.

കൊൽക്കത്ത: മുൻ ഇന്ത്യൻ നായകനും ബിസിസിഐ മുൻ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും നേരെ വധഭീഷണി. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് ഗാംഗുലി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. തങ്ങളെയും ഒപ്പമുള്ളവരെയും അപായപ്പെടുത്തുമെന്നാണ് കത്തുകളിൽ മുന്നറിയിപ്പുള്ളതെന്ന് ഗാംഗുലി പരാതിയില്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച കൊൽക്കത്തയിലെ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി) ഓഫീസിൽ കടുത്ത ഭാഷയിലുള്ള രണ്ട് കത്തുകൾ ലഭിച്ചതോടെയാണ് ഗാംഗുലി ദക്ഷിണ കൊൽക്കത്തയിലെ ഠാക്കൂർപുകുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഗാംഗുലിയുടെ പരാതി ഗൗരവത്തോടെയാണ് കാണുന്നതെന്ന് കൊല്‍ക്കത്ത പൊലീസ് വ്യക്തമാക്കി. പരാതിയില്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞുവെന്നും ലഭിച്ച കത്തുകൾ, അവ അയച്ച കൊറിയർ സ്ഥാപനം, അതിന്‍റെ റൂട്ട് എന്നിവയെല്ലാം വിശദമായി പരിശോധിച്ചുവരികയാണെന്നും കുറ്റവാളികളെ ഉടൻ തന്നെ വലയിലാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ആറുമാസത്തോളമായി ഗാംഗുലിയുടെ പേരിൽ ഇത്തരത്തിലുള്ള കത്തുകൾ വരുന്നുണ്ടായിരുന്നെങ്കിലും തുടക്കത്തിൽ ഇത് കാര്യമായി എടുത്തിരുന്നില്ല. എന്നാൽ തിങ്കളാഴ്ച വധഭീഷണിയടങ്ങിയ കത്തുകൾ ലഭിച്ചതോടെയാണ് കാര്യങ്ങൾ ഗുരുതരമായത്. വടക്കൻ 24 പർഗാനാസ് ജില്ലയിലെ ബെൽഘറിയയിൽ നിന്നാണ് കത്തുകൾ അയച്ചിരിക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച സൂചന. സന്ദേശം അയക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പറും സിം കാർഡിന്‍റെ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ബന്ധപ്പെട്ട കൊറിയർ ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്ത പൊലീസ് ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. എല്ലാ കത്തുകളും ഒരാൾ തന്നെയാണ് അയച്ചതാണോ എന്നും ഇതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്നും പൊലീസ് പരിശോധിച്ച് വരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്റ്റീഫൻ ഫ്ലെമിംഗിന്‍റെ പിന്‍ഗാമിയായി ചെന്നൈ സൂപ്പര്‍ കിംഗ്സിന് വീണ്ടും വിദേശ പരിശീലകൻ, പ്രഖ്യാപനം ഉടൻ
കുറച്ചത് 17 കിലോ ശരീര ഭാരം, കശ്മീരിൽ കഠിന പരിശീലനം; സെലക്ടർമാരുടെ മനസ് മാറ്റി സർഫറാസ് ഖാന്‍റെ തിരിച്ചുവരവ്