ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ആര് നയിക്കണം? ക്യാപ്റ്റന്റെ പേര് വ്യക്തമാക്കി ദീപക് ചാഹര്‍

By Web TeamFirst Published May 22, 2021, 9:32 PM IST
Highlights

വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയോ ശിഖര്‍ ധവാനോ ടീമിനെ നയിക്കുമെന്നാണ് അറിയുന്നത്.

മുംബൈ: കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ ക്യാപറ്റന്‍ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചത്. എന്നാല്‍ ടീമിനേയും ആര് നയിക്കുമോ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയോ ശിഖര്‍ ധവാനോ ടീമിനെ നയിക്കുമെന്നാണ് അറിയുന്നത്. ടീമില്‍ സ്ഥാനമുറപ്പോള്‍ താരങ്ങളില്‍ ഒരാളാണ് ദീപക് ചാഹര്‍.

ഇപ്പോള്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ ആര് നയിക്കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചാഹര്‍. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ചാഹര്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പേസറായ ചാഹറിന്റെ അഭിപ്രായത്തില്‍ ധവാന്‍ ഇന്ത്യയെ നയിക്കണമെന്നാണ്. അതിന്റെ കാരണവും ചാഹര്‍ വ്യക്തമാക്കുന്നുണ്ട്. ചാഹറിന്റെ വാക്കുകള്‍... ''വര്‍ഷങ്ങളായി ഇന്ത്യയുടെ സീനിയര്‍ തലത്തില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ധവാന്‍. സീനിയര്‍ താരമായ ധവാന്‍ തന്നെയാണ് ക്യാപ്റ്റനാവാന്‍ യോഗ്യന്‍. വലിയ പരിചയസമ്പത്തുണ്ട് ധവാന്. ധവാന്‍ സീനിയര്‍ താരമായതിനാല്‍ താരങ്ങളെല്ലാം അദ്ദേഹത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യും. താരങ്ങള്‍ അവന്റെ ക്യാപ്റ്റനെ ബഹുമാനിക്കേണ്ടതുണ്ട്.'' ചാഹര്‍ വ്യക്തമാക്കി.

ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശ്രേയസ് അയ്യരുടെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഐപിഎല്ലിനിടെ പരിക്കിന്റെ പിടിയിലായ അയ്യര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ്. പരിക്ക് ഭേദമായി ഫിറ്റ്‌നെസ് വീണ്ടെടുത്താല്‍ മാത്രമെ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തു. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടുമെന്നാണ് അറിയുന്നത്.

click me!