ചെന്നൈയെ മറികടന്ന് ഡല്‍ഹി കാപിറ്റല്‍സ്! പോയിന്റ് പട്ടികയില്‍ വന്‍ നേട്ടം, മുംബൈയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍

By Web TeamFirst Published Apr 27, 2024, 8:58 PM IST
Highlights

ഡല്‍ഹിയോട് തോറ്റ മുംബൈ ഒമ്പതാം സ്ഥാനത്താണ്. 9 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹാര്‍ദിക്ക് പാണ്ഡ്യയും സംഘവും ആറ് മത്സരങ്ങള്‍ തോറ്റു.

ഡല്‍ഹി: ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനേയും പിന്തള്ളി അഞ്ചാമതെത്തി ഡല്‍ഹി കാപിറ്റല്‍സ്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ 10 തോല്‍പ്പിച്ചതോടെയാണ് റിഷഭ് പന്തും സംഘവും ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് അത്രയും തന്റെ പോയിന്റാണുള്ളത്. അഞ്ച് വീതം ജയവും തോല്‍വിയും. ചെന്നൈക്ക് എട്ട് പോയിന്റാണുള്ളത്. എന്നാല്‍ ഡല്‍ഹിയേക്കാള്‍ രണ്ട് മത്സരം കുറവാണ് ചെന്നൈ കളിച്ചത്. 

ഡല്‍ഹിയോട് തോറ്റ മുംബൈ ഒമ്പതാം സ്ഥാനത്താണ്. 9 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹാര്‍ദിക്ക് പാണ്ഡ്യയും സംഘവും ആറ് മത്സരങ്ങള്‍ തോറ്റു. മൂന്ന് ജയത്തില്‍ നിന്ന് ആറ് പോയിന്റ് മാത്രം. അഞ്ച് മത്സരങ്ങളാണ് മുംബൈക്ക് അവശേഷിക്കുന്നത്. ടീം ഇനി പ്ലേ ഓഫില്‍ കയറണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. അതേസമയം, രാജസ്ഥാന്‍ റോയല്‍സ് ഒന്നാമത് തുടരുന്നു. എട്ട് മത്സരങ്ങളില്‍ 14 പോയിന്റാണ് രാജസ്ഥാന്. ഏഴ് മത്സരങ്ങളില്‍ ടീം ജയിച്ചു. 

ഇന്ന് ലഖ്‌നൗ സൂപ്പര്‍  ജയന്റ്‌സിനെതിരെ തോറ്റാല്‍ പോലും രാജസ്ഥാന് ഒന്നാം സ്ഥാനം നഷ്ടമാവില്ല. എട്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. മൂവര്‍ക്കും പത്ത് പോയിന്റ് വീതമാണെങ്കില്‍ നെറ്റ റണ്‍റേറ്റ് ടീമുകള്‍ക്ക് ഗുണം ചെയ്തു. പിന്നാലെ ഡല്‍ഹിയും ചെന്നൈയും. 

റിഷഭ് പന്തിനെ മറികടന്ന് സഞ്ജു സാംസണ്‍! ജനപ്രീതിയില്‍ ആദ്യ മൂന്നില്‍ ഇന്ത്യയുടെ ഇതിഹാസ താരങ്ങള്‍

ഒമ്പത് മത്സരം പൂര്‍ത്തിയാക്കിയ ഗുജറാത്ത് ടൈറ്റന്‍സിന് ചെന്നൈക്കൊപ്പം എട്ട് പോയിന്റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്താനത്തില്‍ ഏഴാം സ്ഥാനത്ത് കിടക്കുന്നു. തൊട്ടുതാഴെ പഞ്ചാബ് കിംഗ്‌സും. ഒമ്പത് മത്സരങ്ങളില്‍ ആറ് പോയിന്റാ്ണ് പഞ്ചാബിന്. മുംബൈ താഴെ പത്താം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ഒമ്പത് മത്സരങ്ങളില്‍ രണ്ട് പോയിന്റാണ് അവര്‍ക്ക്. ജയിച്ചത് ഒരേയൊരു മത്സരത്തില്‍ മാത്രം.

click me!