മുംബൈ ഇന്ത്യന്‍സിന് ആറാം തോല്‍വി! ഡല്‍ഹിക്ക് മുന്നില്‍ തലകുനിച്ചത് 10 റണ്‍സിന്, മുകേഷിന് മൂന്ന് വിക്കറ്റ്

By Web TeamFirst Published Apr 27, 2024, 8:04 PM IST
Highlights

മോശം തുടക്കമായിരുന്നു മുംബൈക്ക്. സ്‌കോര്‍ബോര്‍ഡില്‍ 35 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് ശര്‍മയുടെ (8) വിക്കറ്റ് മുംബൈക്ക് നഷ്ടമായി. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ഷായ് ഹോപ്പിന് ക്യാച്ച്.

ദില്ലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആറാം തോല്‍വി. ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരം 10 റണ്‍സിനാണ് മുംബൈ അടിയറവ് പറഞ്ഞത്. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. 27 പന്തില്‍ 84 റണ്‍സ് നേടിയ ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്കാണ് ഡല്‍ഹിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് ഒമ്പത്ത വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുക്കാനാണ് സാധിച്ചത്. ഡല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഡല്‍ഹിക്ക് 10 മത്സരങ്ങളില്‍ 10 പോയിന്റായി. അഞ്ച് വീതം ജയവും തോല്‍വിയും. അഞ്ചാം സ്ഥാനത്താണ് ടീം. 9 മത്സരം പൂര്‍ത്തിയാക്കിയ മുംബൈ ആറ് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.

മോശം തുടക്കമായിരുന്നു മുംബൈക്ക്. സ്‌കോര്‍ബോര്‍ഡില്‍ 35 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് ശര്‍മയുടെ (8) വിക്കറ്റ് മുംബൈക്ക് നഷ്ടമായി. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ഷായ് ഹോപ്പിന് ക്യാച്ച്. പവര്‍ പ്ലേ പൂര്‍ത്തിയാവും മുമ്പ് ഇഷാന്‍ കിഷന്‍ (20), സൂര്യകുമാര്‍ യാദവ് (26) എന്നിവരെ കൂടി പവലിയനില്‍ തിരിച്ചെത്തിക്കാന്‍ ഡല്‍ഹിക്കായി. തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ (46) - തിലക് വര്‍മ (63) സഖ്യം 71 ണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ടീമിന് വിജയപ്രതീക്ഷ നല്‍കുമെന്ന് തോന്നിച്ചെങ്കിലും റാസിഖ് സലാം ബ്രേക്ക് ത്രൂ നല്‍കി. പാണ്ഡ്യ പുറത്ത്. 24 പന്തുകള്‍ നേരിട്ട താരം 46 റണ്‍സാണ് നേടിയത്. 

4 WINS FROM THE LAST 5 MATCHES FOR DELHI CAPITALS. 🔥

- Captain Rishabh Pant and his army are dominating. 👊pic.twitter.com/5z8XiHwyBr

— Mufaddal Vohra (@mufaddal_vohra)

പിന്നീടെത്തിയ ടിം ഡേവിഡ് (17 പന്തില്‍ 37) പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. നെഹല്‍ വധേര (4), മുഹമ്മദ് നബി (7), പിയൂഷ് ചൗള (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. തിലക് വര്‍മ അവസാന ഓവറില്‍ റണ്ണൗട്ടായി. 32 പന്ത് നേരിട്ട താരം നാല് വീതം സിക്‌സും ഫോറും നേടി. നേരത്തെ, ഫ്രേസര്‍ക്ക് പുറമെ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് പുറത്താവാതെ 25 പന്തില്‍ 48 റണ്‍സ് അടിച്ചെടുത്തു. 19 പന്തുകള്‍ നേരിട്ട ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് 29 റണ്‍സാണ് നേടിയത്.ഗംഭീര തുടക്കമാണ് ഫ്രേസര്‍ - അഭിഷേക് പോറല്‍ (27 പന്തില്‍ 36) സഖ്യം ഡല്‍ഹിക്ക് നല്‍കിയത്. 

DELHI CAPITALS MOVES TO NO.5. ⭐ pic.twitter.com/DVcRJV4gLl

— Mufaddal Vohra (@mufaddal_vohra)

ഇരുവരും ഒന്നാം വിക്കറ്റില്‍ 114 റണ്‍സ് ചേര്‍ത്തു. എട്ടാം ഓവറിലെ മൂന്നാം പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഫ്രേസറെ, പിയൂഷ് ചൗള പുറത്താക്കി. ആറ്് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഫ്രേസറുടെ ഇന്നിംഗ്‌സ്. മൂന്നാമതായി ക്രീസിലെത്തിയത് ഷായ് ഹോപ്. എന്നാല്‍ പത്താം ഓവറില്‍ പോറലും മടങ്ങി. ഹോപ്പിനോട ക്രീസിലൊന്നിച്ച പന്ത് 43 റണ്‍സാണ് ടോട്ടലിനൊപ്പം ചേര്‍ത്തത്. അഞ്ച് സിക്‌സുകള്‍ നേടിയ ലൂക്് വുഡ് മടക്കി. 

റിഷഭ് പന്തിനെ മറികടന്ന് സഞ്ജു സാംസണ്‍! ജനപ്രീതിയില്‍ ആദ്യ മൂന്നില്‍ ഇന്ത്യയുടെ ഇതിഹാസ താരങ്ങള്‍

തുടര്‍ന്നെത്തിയ സ്റ്റബ്‌സ്, പന്തിനൊപ്പം ചേര്‍ന്ന് 55 റണ്‍സും കൂട്ടിചേര്‍ത്തു. രണ്ട് വീതം സിക്‌സും ഫോറും നേടിയ പന്തിനെ ബുമ്ര പുറത്താക്കി. അക്‌സര്‍ പട്ടേല്‍, സ്റ്റബ്‌സിനൊപ്പം പുറത്താവാതെ നിന്നു. സ്റ്റബ്‌സിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും ആറ് ഫോറുമുണ്ടായിരുന്നു. ലൂക്ക് വുഡ് നാല് ഓവറില്‍ 68 റണ്‍സാണ് വിട്ടുകൊടുത്തത്.

click me!