ആര് തോറ്റാലും ആര്‍സിബിക്ക് വളം! ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് ഇന്ന് നിര്‍ണായക പോരില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ

Published : May 14, 2024, 09:20 AM IST
ആര് തോറ്റാലും ആര്‍സിബിക്ക് വളം! ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് ഇന്ന് നിര്‍ണായക പോരില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ

Synopsis

ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തുകയും ലഖ്‌നൗവിനെ ചെറിയ റണ്‍സിന് എറിഞ്ഞിടുകയും വേണം. ടോസടക്കം നിര്‍ണായകമാകുന്ന മത്സരത്തില്‍ ഡല്‍ഹിക്ക് ഇത് സാധ്യമായേക്കില്ല.

ദില്ലി: ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി കാപിറ്റല്‍സ് - ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് പോരില്‍ ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. ഡല്‍ഹിക്ക് ഇപ്പോഴും സാധ്യതയുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റ് പരിശോധിക്കുമ്പോള്‍ ഏറെക്കുറെ പുറത്തായ അവസ്ഥയാണ്. 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ആറാം സ്ഥാനത്താണ് ഡല്‍ഹി. തോറ്റാല്‍ പ്ലേ ഓഫ് കാണാതെ റിഷഭ് പന്തിനും സംഘത്തിനും മടങ്ങാം. ജയിച്ചാലും പ്ലേ ഓഫ് ഉറപ്പിക്കാനാകില്ല. കൂറ്റന്‍ ജയം നേടിയാല്‍ മാത്രം പ്രതീക്ഷയ്ക്ക് വകയുണ്ട്.

ഡല്‍ഹിയേക്കാള്‍ റണ്‍റേറ്റില്‍ മുന്നിലാണ് ആര്‍സിബിയും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്‌സും. ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തുകയും ലഖ്‌നൗവിനെ ചെറിയ റണ്‍സിന് എറിഞ്ഞിടുകയും വേണം. ടോസടക്കം നിര്‍ണായകമാകുന്ന മത്സരത്തില്‍ ഡല്‍ഹിക്ക് ഇത് സാധ്യമായേക്കില്ല. അവസാനം കളിച്ച മത്സരത്തില്‍ ആര്‍സിബിയോട് തോറ്റതാണ് ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലായത്. പ്ലേ ഓഫിലെത്തിയില്ലെങ്കിലും ആരാധകര്‍ക്കായി ബാറ്റിംഗ് വിരുന്ന് ഒരുക്കി ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാണ് ഡല്‍ഹിയുടെ ആഗ്രഹം.

ആര്‍സിബിക്കെതിരെ ഓപ്പണിംഗില്‍ ഡേവിഡ് വാര്‍ണര്‍ തിരിച്ചെത്തിയെങ്കിലും തിളങ്ങാനായില്ല. ട്രിസ്റ്റന്‍ സ്റ്റബും ജെക്ക് ഫ്രെയിസറും അഭിഷേക് പൊറേലുമാണ് ബാറ്റിംഗിലെ പ്രതീക്ഷ. മത്സര വിലക്ക് നേരിട്ട് തിരിച്ചെത്തുന്ന റിഷഭ് പന്തിന് പ്രതികാരം തീര്‍ക്കാനുള്ള അവസരവും. അക്‌സര്‍ പട്ടേലിന്റെ ഓള്‍ റൗണ്ട് മികവും ഡല്‍ഹിക്ക് കരുത്ത് നല്‍കുന്നു. 12 പോയിന്റുള്ള ലഖ്‌നൗവിന് ഇന്നത്ത പോരാട്ടം കൂടാതെ മുംബൈയുമായും മത്സരമുണ്ട്. ഡല്‍ഹിയെയും മുംബൈയെയും തോല്‍പ്പിച്ചാല്‍ ലഖ്‌നൗവിന് പ്ലേ ഓഫ് കടക്കാനായേക്കും. 

സ്ലോ വിക്കറ്റായിരുന്നുവെന്ന് സഞ്ജു, അത്രയില്ലെന്ന് സംഗ! രാജസ്ഥാന്റെ തോല്‍വിയുടെ കാരണം വ്യക്തമാക്കി ഡയറക്റ്റര്‍

എന്നാല്‍ ടീമിനുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിനെതിരായ മത്സരത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. റണ്‍റേറ്റും കുത്തനെ ഇടിഞ്ഞു. പോരാത്തതിന് ടീം ഉടമ നായകന്‍ കെ എല്‍ രാഹുലിനെ പരസ്യമായി ചീത്ത വിളിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കി. രാഹുലിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ ലഖ്‌നൗ തള്ളി. ഇതിന് മുമ്പ് ലഖ്‌നൗവിനെ നേരിട്ടപ്പോള്‍ ഡല്‍ഹി ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു. രാഹുലിനും സ്റ്റോയിനിസിനും ദില്ലിയില്‍ വെടിക്കെട്ട് പുറത്തെടുക്കാനായാല്‍ മാത്രം പ്രതീക്ഷ. ഡല്‍ഹി ചെറിയ മാര്‍ജിനില്‍ ലഖ്‌നൗവിനെ തോല്‍പ്പിക്കുന്നതാണ് ആര്‍സിബിക്ക് പ്ലേ ഓഫ് പോരില്‍ നേട്ടമാവുക.

PREV
click me!

Recommended Stories

ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും, വിവാഹ നിശ്ചയ വീഡിയോകള്‍ ഡീലിറ്റ് ചെയ്യാതെ പലാഷ്
സ്മൃതിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് പലാഷ് മുച്ചലും, നിയമ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്