കോലിയോ, ജയ്സ്വാളോ? ടി20 ലോകകപ്പില്‍ രോഹിത്തിനൊപ്പം ആര് ഓപ്പണ്‍ ചെയ്യണം? അഭിപ്രായം വ്യക്തമാക്കി വിദഗ്ധര്‍

Published : May 14, 2024, 08:23 AM ISTUpdated : May 14, 2024, 12:09 PM IST
കോലിയോ, ജയ്സ്വാളോ? ടി20 ലോകകപ്പില്‍ രോഹിത്തിനൊപ്പം ആര് ഓപ്പണ്‍ ചെയ്യണം? അഭിപ്രായം വ്യക്തമാക്കി വിദഗ്ധര്‍

Synopsis

ഇന്ത്യന്‍ ജഴ്‌സിയില്‍ രോഹിതിന്റെ മിന്നും ഫോമാണ് ആരാധകര്‍ക്ക് പ്രതീക്ഷ. പക്ഷേ ഐപിഎല്ലിലെ ഹിറ്റ്മാന്റെ പ്രകടനം പ്രതീക്ഷയേക്കാളേറെ ആശങ്കയാണ് ടീമിന് സമ്മാനിക്കുന്നത്.

മുംബൈ: ട്വന്റി 20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാകും ഇന്ത്യയുടെ ഓപ്പണിങ് സഖ്യം? തലപുകച്ച് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം യുവതാരം യശസ്വി ജയ്‌സ്വാളാണോ അതോ വിരാട് കോലിയാണോ എത്തുന്നത് എന്നറിയാന്‍ കാത്തിരുന്നേ പറ്റൂ. എന്തായാലും ഇക്കാര്യത്തില്‍ ക്രിക്കറ്റ് വിദഗ്ധര്‍ക്കും ആരാധകര്‍ക്കും ഇക്കാര്യത്തില്‍ പല അഭിപ്രായമാണ്. ഐപിഎല്ലില്‍ മികച്ച ഫോമിലല്ലെങ്കിലും രോഹിത് ശര്‍മ തന്നെ ഒരറ്റത്ത് തുടരുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

ഇന്ത്യന്‍ ജഴ്‌സിയില്‍ രോഹിതിന്റെ മിന്നും ഫോമാണ് ആരാധകര്‍ക്ക് പ്രതീക്ഷ. പക്ഷേ ഐപിഎല്ലിലെ ഹിറ്റ്മാന്റെ പ്രകടനം പ്രതീക്ഷയേക്കാളേറെ ആശങ്കയാണ് ടീമിന് സമ്മാനിക്കുന്നത്. അതിനേക്കാളേറെ ആശയക്കുഴപ്പമാണ് രോഹിതിന്റെ ഓപ്പണിംഗ് പങ്കാളി ആരാകണമെന്നതില്‍. ഐപിഎല്ലില്‍ ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവച്ച കോലിയെ ലോകകപ്പിലും അതേ റോളിന് പരിഗണിക്കണമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ധോണി ചെന്നൈയുടെ ദൈവം, അദ്ദേഹത്തിന്റെ പേരില്‍ ക്ഷേത്രങ്ങള്‍ ഉയരും! കാരണം വ്യക്തമാക്കി അമ്പാട്ടി റായുഡു

ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ കോലിക്കാകുമെന്ന് മുന്‍ താരം സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടപ്പോള്‍ ഓസീസ് മുന്‍ താരം മാത്യു ഹെയ്ഡന്‍ ഒരു പടികൂടി കടന്ന് കോലിയും ജയ്‌സ്വാളും ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യട്ടേയെന്ന് അഭിപ്രായപ്പെട്ടു. ഓപ്പണിംഗില്‍ കോലി-രോഹിത് സഖ്യം വരുന്നതിനെ ഹെയ്ഡന്‍ അനുകൂലിക്കുന്നില്ല, ഇടത്-വലത് സഖ്യമാണ് ഓപ്പണിങ്ങിന് മികച്ചത്, കോലിക്കൊപ്പം ജയ്‌സ്വാള്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നും മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിറങ്ങണമെന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാം നമ്പറിലേക്ക് മാറണമെന്നും ഹെയ്ഡന്‍ പറയുന്നു.

സ്ലോ വിക്കറ്റായിരുന്നുവെന്ന് സഞ്ജു, അത്രയില്ലെന്ന് സംഗ! രാജസ്ഥാന്റെ തോല്‍വിയുടെ കാരണം വ്യക്തമാക്കി ഡയറക്റ്റര്‍

മധ്യനിരയില്‍ കളിച്ചാലും രോഹിത് മികച്ച പ്രകടനം നടത്തുമെന്നാണ് ഹെയ്ഡന്റെ പ്രതീക്ഷ. നിലവിലെ സ്ഥിതിയില്‍ രോഹിതിനെ ഓപ്പണിംഗില്‍ നിന്നൊഴുവാക്കാന്‍ സാധ്യതയില്ല. രോഹിതിന്റെ പങ്കാളിയെ തീരുമാനിക്കുന്നതില്‍ മാത്രമാണ് ആശങ്ക. ഐപിഎലില്‍ കോലി മിന്നും ഫോം തുടരുന്നതും രോഹിതും ജയ്‌സ്വാളും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തുതുമാണ് പ്ലയിങ് ഇലവന്‍ തിരഞ്ഞെടുപ്പിലെ പ്രതിസന്ധി. ജയ്‌സ്വാളിന് ഫോമിലേക്ക് ഉയരാന്‍ സാധിക്കാത്തതിനാല്‍ കോലി - രോഹിത് സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുഹമ്മദ് സിറാജിനെ നിലംതൊടാതെ പറത്തി സര്‍ഫറാസ് ഖാന്‍, രഞ്ജി ട്രോഫിയില്‍ നേടിയത് വെടിക്കെട്ട് ഡബിള്‍
വജ്രായുധം പുറത്തെടുക്കുമോ ബിസിസിഐ, എങ്കിൽ ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തകർന്ന് തരിപ്പണമാകും, ക്ഷമിക്കരുതെന്ന് ആരാധകർ