ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; ഡല്‍ഹി ക്യാപിറ്റല്‍, പഞ്ചാബ് കിംഗ്‌സിനെതിരെ, രാജസ്ഥാന്‍-ഹൈദരാബാദ് പോര് രാത്രി

Published : Apr 25, 2026, 09:00 AM IST
Punjab Kings

Synopsis

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും. ഡല്‍ഹി ക്യാപിറ്റല്‍സ് പഞ്ചാബ് കിംഗ്‌സിനെയും, രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും നേരിടും. 

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരമുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് വൈകിട്ട് മൂന്നരയ്ക്ക് പഞ്ചാബ് കിംഗ്‌സിനെയും, രാജസ്ഥാന്‍ റോയല്‍സ് വൈകീട്ട് ഏഴരയ്ക്ക് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെയും നേരിടും. തോല്‍വി അറിയാതെ കുതിക്കുന്ന പഞ്ചാബ് കിംഗ്‌സിനെ സ്വന്തം തട്ടകത്തില്‍ പിടിച്ചുകെട്ടാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നത്. ഹൈദരാബാദിന്റെ റണ്‍ മഴയില്‍ മുങ്ങിപ്പോയ ഡല്‍ഹിക്ക് വിജയ വഴിയില്‍ എത്തണമെങ്കില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും.

ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മയാണ് ഡല്‍ഹിയുടെ പ്രധാന പ്രതിസന്ധി. പതും നിസങ്ക, കെ എല്‍ രാഹുല്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, സമീര്‍ റിസ്വി എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും ടീമെന്ന നിലയിലേക്ക് ഉയരാന്‍ കഴിയുന്നില്ല. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് സ്പിന്‍ ജോഡിയുടെ എട്ടോവര്‍ നിര്‍ണായകം. ബൗളിംഗ് നിര താളം വീണ്ടെടുക്കുന്നതിനൊപ്പം ഫീല്‍ഡിംഗിലെ പോരായ്മകളും പരിഹരിക്കണം. ജയംശീലമായിക്കിയ പഞ്ചാബ് ഇറങ്ങുന്നത് പൂര്‍ണ ആത്മവിശ്വാസത്തോടെ.

തകര്‍ത്തടിക്കുന്ന പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍സിംഗ് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ തുടങ്ങുന്ന പഞ്ചാബിന്റെ പ്രഹരശേഷി. മധ്യനിരയിലെ വിശ്വസ്തരായി നായകന്‍ ശ്രേയസും കൂപ്പര്‍ കൊണോലിയും. യുസ്‌വേന്ദ്ര ചഹല്‍, മാര്‍കോ യാന്‍സന്‍, സേവ്യര്‍ ബാര്‍ട്‌ലെറ്റ് എന്നിവര്‍ക്കൊപ്പം അര്‍ഷ്ദീപ് സിംഗ് കൂടി വിക്കറ്റ് വേട്ടതുടങ്ങിയതോടെ ബൗളിംഗ് നിരയും ശക്തം.

രാജസ്ഥാന്‍ റോയല്‍സിനെതിരെ ജയ്പുരില്‍ ഇറങ്ങുന്‌പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കാന്‍ പാറ്റ് കമ്മിന്‍സ് തിരിച്ചെത്തും. പരിക്കേറ്റ കമ്മിന്‍സിന്റെ അഭാവത്തില്‍ ഇതുവരെയുള്ള മത്സരങ്ങളില്‍ ഹൈദരാബാദിനെ നയിച്ചത് ഇഷാന്‍ കിഷന്‍. അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, ഹെന്റിച് ക്ലാസന്‍ എന്നിവരില്‍ രണ്ടുപേര്‍ ക്രീസിലുറച്ചാല്‍ റണ്‍സിനെക്കുറിച്ച് ആശങ്കയുണ്ടാവില്ല. കമ്മിന്‍സിന്റെ വരവോടെ ഹൈദരാബാദിന്റെ ബൗളിംഗ് നിരയുടെ മൂര്‍ച്ചയും കൂടും.

തുടര്‍തോല്‍വികളില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ബാറ്റര്‍മാരുടെ സ്ഥിരതയില്ലായ്മയാണ് രാജസ്ഥാന്റെ പ്രതിസന്ധി. ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ബാറ്റ് വീശാനായിട്ടില്ല. കൗമാരതാരം വൈഭവ് സൂര്യവന്‍ഷി, യശസ്വീ ജയ്‌സ്വാള്‍ ഓപ്പണിംഗ് ജോഡിയില്‍ പ്രതീക്ഷയേറെ. ജോഫ്ര ആര്‍ച്ചര്‍ നയിക്കുന്ന ബൗളിംഗ് നിര ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റര്‍മാരെ എങ്ങനെ നിര്‍വീര്യമാക്കും എന്നതിനെ ആശ്രയിച്ചാവും കളിയുടെ ഗതി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഹാർദിക്ക് പാണ്ഡ്യ ചെന്നൈയിലേക്കോ? ട്രേഡ് നടക്കാനുള്ള സാധ്യതകളെന്തെല്ലാം
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യക്ക് കനത്ത തിരിച്ചടി, ജസ്പ്രീത് ബുംറ പരിക്കിനെ തുടര്‍ന്ന് വീണ്ടും പുറത്ത്