വനിതാ ഐപിഎല്‍ ഫൈനൽ: ബാംഗ്ലൂരിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഡല്‍ഹി, മിന്നിത്തിളങ്ങി ആശ; മിന്നുമണിക്ക് നിരാശ

Published : Mar 17, 2024, 09:08 PM ISTUpdated : Mar 17, 2024, 09:22 PM IST
വനിതാ ഐപിഎല്‍ ഫൈനൽ: ബാംഗ്ലൂരിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഡല്‍ഹി, മിന്നിത്തിളങ്ങി ആശ; മിന്നുമണിക്ക് നിരാശ

Synopsis

ഓപ്പണിംഗ് വിക്കറ്റില്‍ ഷഫാലി വര്‍മയും ക്യാപ്റ്റന്‍ മെഗ് ലാനിങും ചേര്‍ന്ന് ഡല്‍ഹിക്ക് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്.  ഏഴോവറില്‍ ഇരുവരും ചേര്‍ന്ന് 64 റണ്‍സടിച്ചു.

ദില്ലി: വനിതാ ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകര്‍പ്പന്‍ തുടക്കത്തിനുശേഷം തകര്‍ന്നടിഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 18.2 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായി. 27 പന്തില്‍ 44 റണ്‍സെടുത്ത ഷഫാലി വര്‍മയാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. ബാംഗ്ലൂരിനായി നാലു വിക്കറ്റെടുത്ത ശ്രേയങ്ക പാട്ടീലും മൂന്ന് വിക്കറ്റെടുത്ത സോഫി മോളിനെക്സും രണ്ട് വിക്കറ്റെടുത്ത മലയാളി താരം ആശാ ശോഭനയും ചേര്‍ന്നാണ് ഡല്‍ഹിയെ കറക്കിയിട്ടത്.

തകര്‍പ്പന്‍ തുടക്കം പിന്നെ തകര്‍ച്ച

ഓപ്പണിംഗ് വിക്കറ്റില്‍ ഷഫാലി വര്‍മയും ക്യാപ്റ്റന്‍ മെഗ് ലാനിങും ചേര്‍ന്ന് ഡല്‍ഹിക്ക് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്.  ഏഴോവറില്‍ ഇരുവരും ചേര്‍ന്ന് 64 റണ്‍സടിച്ചു. 27 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 44 റണ്‍സടിച്ച ഷഫാലിയായിരുന്നു കൂടുതല്‍ ആക്രമിച്ചു കളിച്ചത്. എന്നാല്‍ എട്ടാം ഓവറിലെ ആദ്യ പന്തില്‍ മോളിനെക്സിനെ സിക്സിന് പറത്താനുള്ള ഷഫാലിയുടെ ശ്രമം സ്ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ വാറെഹാമിമിന്‍റെ കൈകളിലൊതുങ്ങിയതോടെ ഡല്‍ഹിയുടെ തകര്‍ച്ച തുടങ്ങി. ഒരു പന്തിന്‍റെ ഇടവേളയില്‍ ഡല്‍ഹിയുടെ പ്രതീക്ഷയായിരുന്ന ജെമീമ റോഡ്രിഗസിനെയും അടുത്ത പന്തില്‍ അലീസ് ക്യാപ്സിയെയും ക്ലീന്‍ ബൗള്‍ഡാക്കി മോളിനെക്സ് ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്ന് ഡല്‍ഹിക്ക് കരകയറാനായില്ല.

ശ്രീകാന്ത് പറഞ്ഞതുകേട്ട് ഞാന്‍ അന്തംവിട്ടു; ആദ്യമായി ഐപിഎല്ലിൽ എത്തിയത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് അശ്വിൻ

പതിനൊന്നാം ഓവറില്‍ ക്യാപ്റ്റന്‍ മെഗ് ലാനിങിനെ ശ്രേയങ്ക പാട്ടീലും മരിസാനെ കാപ്പിനെ പതിനാലാം ഓവറില്‍ മലയാളി താരം ആശാ ശോഭനയും മടക്കിയതോടെ ഡല്‍ഹി കൂട്ടത്തകര്‍ച്ചയിലായി. ജെസ് ജോനാസെനെ കൂടി വീഴ്ത്തി ആശ ഡല്‍ഹിയുടെ നടുവൊടിച്ചു. മലയാളി താരം മിന്നു മണിയെ(5) ശ്രേയങ്ക പാട്ടീല്‍ വീഴ്ത്തിയതോടെ 64-0ല്‍ നിന്ന് ഡല്‍ഹി 87-7ലേക്ക് അവിശ്വസനീയമായി തകര്‍ന്നടിഞ്ഞു. പിന്നീട് രാധാ യാദവും(12) ഡല്‍ഹിയെ 100 കടത്തിയതിന് പിന്നാലെ മോലിനെക്സിന്‍റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി.അരുന്ധതി റെഡ്ഡിയും ശിഖ പാണ്ഡെയും(5*) ചേര്‍ന്ന് ഡല്‍ഹിയെ 113 റണ്‍സിലെത്തിച്ചു.

ഡല്‍ഹിക്കായി ശ്രേയങ്ക പാട്ടീല്‍ 12 റണ്‍സിന് നാലു വിക്കറ്റും സോഫി മോളിനെക്സ് 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആശ ശോഭന മൂന്നോവറില്‍ 14 റണ്‍സിന് രണ്ട് വിക്കറ്റുടുത്ത് തിളങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്