ശ്രീകാന്ത് പറഞ്ഞതുകേട്ട് ഞാന്‍ അന്തംവിട്ടു; ആദ്യമായി ഐപിഎല്ലിൽ എത്തിയത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് അശ്വിൻ

Published : Mar 17, 2024, 07:45 PM ISTUpdated : Mar 17, 2024, 07:48 PM IST
ശ്രീകാന്ത് പറഞ്ഞതുകേട്ട് ഞാന്‍ അന്തംവിട്ടു; ആദ്യമായി ഐപിഎല്ലിൽ എത്തിയത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് അശ്വിൻ

Synopsis

മത്സരത്തിലെ സമ്മാനദാന ചങ്ങിനുശേഷം മൈക്ക് കൈയിലെടുത്ത ശ്രീകാന്ത് പറഞ്ഞു, അശ്വിന്‍ നീ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ പോയി ചേര്, അവിടെ മുത്തയ്യ മുരളീധരനുണ്ട്, അദ്ദേഹത്തില്‍ നിന്ന് നിനക്ക് ഒരുപാട് പഠിക്കനാവുമെന്ന്.

ചെന്നൈ: ഐപിഎല്ലില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് രാജസ്ഥാന്‍ റോല്‍സ് താരം ആര്‍ അശ്വിന്‍. 2008ല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ കൃഷ്ണമാചാരി ശ്രീകാന്തിന്‍റെ ഒരു ചോദ്യമാണ് തന്നെ ഐപിഎല്‍ ടീമിലെത്തിച്ചതെന്നും അശ്വിന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

2008ല്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍റെ സംഘടിപ്പിച്ച ഫസ്റ്റ് ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ ഇന്ത്യ സിമന്‍റ്സിനെതിരെ ജോളി റോവേഴ്സിനായി കളിക്കുകയായിരുന്നു ഞാന്‍. ആ മത്സരം കാണാന്‍ മുഖ്യാതിഥിയായി മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്തുമുണ്ടായിരുന്നു. ആ മത്സരത്തില്‍ ഞാന്‍ ആറ് വിക്കറ്റ് എടുത്ത് ബൗളിംഗില്‍ തിളങ്ങി. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കോലിയും രോഹിത്തുമല്ല, അതുക്കും മേലെ, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇളക്കിമറിക്കാൻ മറ്റൊരു 'ഗോട്ട്'

മത്സരത്തിലെ സമ്മാനദാന ചങ്ങിനുശേഷം മൈക്ക് കൈയിലെടുത്ത ശ്രീകാന്ത് പറഞ്ഞു, അശ്വിന്‍ നീ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ പോയി ചേര്, അവിടെ മുത്തയ്യ മുരളീധരനുണ്ട്, അദ്ദേഹത്തില്‍ നിന്ന് നിനക്ക് ഒരുപാട് പഠിക്കനാവുമെന്ന്. അതുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. കാരണം അന്നെനിക്ക് ഐപിഎല്‍ കരാറൊന്നുമില്ല. മാത്രമല്ല, ആഭ്യന്തര താരങ്ങള്‍ക്ക് അങ്ങനെ ഐപിഎല്‍ ലേലം വിളിയുമില്ല.

അത് പറഞ്ഞശേഷം ശ്രീകാന്ത് നേരെ തിരിഞ്ഞ് തന്‍റെ തൊട്ടടുത്ത് ഇരുന്നിരുന്ന ചെന്നൈ ടീം സിഇഒ ആയ കാശി വിശ്വനാഥനോട് അവനെ ടീമിലെടുക്കുന്നില്ലെ എന്നു ചോദിച്ചു. ആ ചോദ്യമായിരുന്നു എന്‍റെ ജീവിതം മാറ്റിമറിച്ചത്. അടുത്ത ദിവസം എനിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഐപിഎല്‍ കരാറെത്തി-അശ്വിന്‍ പറഞ്ഞു.

വെള്ളക്കുപ്പി വലിയ പ്രശ്നമാണ്, ആരാധകരോടും മുംബൈ ഇന്ത്യൻസ് ടീമിലെ സഹതാരങ്ങളോടും ആഭ്യര്‍ത്ഥനയുമായി ഇഷാന്‍ കിഷന്‍

2015വരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന അശ്വിന്‍ മഞ്ഞക്കുപ്പായത്തില്‍ 121 മത്സരങ്ങളില്‍ 120 വിക്കറ്റെടുത്തു. പിന്നീട് പഞ്ചാബ് കിംഗ്സ് നായകനായ അശ്വിന്‍ ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഇനി കുട്ടിക്രിക്കറ്റ് ആവേശം, വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍? ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്
കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ