'ഇന്ത്യ ഫൈനലിലെത്തിയത് സഞ്ജുവിന്‍റെയും ബുംറയുടെയും മികവില്‍'; ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് മുഹമ്മദ് ആമിര്‍

Published : Mar 08, 2026, 11:23 AM IST
Mohammad Amir-Team India

Synopsis

ഇന്ത്യ ജയിക്കുന്നത് പ്രധാനമായും രണ്ട് പേരുടെ മികവിലാണ്, സഞ്ജു സാംസണും ജസ്പ്രീത് ബുംറയും. ഇവർ രണ്ടുപേരും വലിയ ഇംപാക്ട് ആണ് ഉണ്ടാക്കുന്നത്.

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും ഇന്ന് നേര്‍ക്കുനേര്‍ പോരിനിറങ്ങാനിരിക്കെ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് മുന്‍ പാക് താരം മുഹമ്മദ് ആമിര്‍. ഇന്ത്യ നേടിയ ജയങ്ങളൊന്നും ടീം വര്‍ക്ക് കൊണ്ടല്ലെന്നും വെറും രണ്ട് കളിക്കാരെ മാത്രം ആശ്രയിച്ചാണ് ഇന്ത്യ ഫൈനൽ വരെ എത്തിയതെന്നും ആമിർ പറഞ്ഞു.

ഇന്ത്യ ജയിക്കുന്നത് പ്രധാനമായും രണ്ട് പേരുടെ മികവിലാണ്, സഞ്ജു സാംസണും ജസ്പ്രീത് ബുംറയും. ഇവർ രണ്ടുപേരും വലിയ ഇംപാക്ട് ആണ് ഉണ്ടാക്കുന്നത്. എന്നാൽ ന്യൂസിലൻഡ് അങ്ങനെയല്ല, അവർ ഒരു ടീമായിട്ടാണ് കളിക്കുന്നത്. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവർ നടത്തിയ പ്രകടനം അതിന്‍റെ തെളിവാണെന്നും ആമിർ പറഞ്ഞു.

നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ സാഹചര്യം ന്യൂസിലൻഡിന് അനുകൂലമായിരിക്കുമെന്നാണ് ആമിറിന്‍റെ വിലയിരുത്തൽ. ബുംറ ഒഴികെ മറ്റ് ഇന്ത്യൻ ബൗളർമാർ ഫോമിലല്ലെന്ന് ആമിർ കുറ്റപ്പെടുത്തി. വരുൺ ചക്രവർത്തിയും ഹാർദിക് പാണ്ഡ്യയും നിലവിൽ റൺസ് നിയന്ത്രിക്കാൻ പ്രയാസപ്പെടുകയാണെന്നും ആമിര്‍ കൂട്ടിച്ചേർത്തു. ജേക്കബ് ഡഫി ഉൾപ്പെടെയുള്ള കിവി ബൗളർമാർ മികച്ച ഫോമിലാണെന്നും, മിച്ചൽ സാന്‍റ്നർ ഫൈനലിൽ നിർണ്ണായക താരമാകുമെന്നും ആമിർ പ്രവചിച്ചു.

ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡാണ് ഇന്ന് കിരീടം നേടിയാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. സ്വന്തം മണ്ണിൽ കിരീടം നേടുന്ന ആദ്യ ആതിഥേയ രാജ്യമെന്ന ബഹുമതിയും ഇന്ത്യയെ കാത്തിരിക്കുന്നു. ഹാർദിക് പാണ്ഡ്യ ഫൈനലിൽ ഫോമിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്നും ആമിർ പ്രത്യാശ പ്രകടിപ്പിച്ചു. എന്നിരുന്നാലും, മൊത്തത്തിലുള്ള ബൗളിംഗ് കരുത്തിൽ ന്യൂസിലൻഡ് ഇന്ത്യയേക്കാൾ മുന്നിലാണെന്നാണ് ആമിർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വീഴ്ചകളില്‍ നിന്ന് അവനൊന്നും പഠിക്കുന്നില്ല, എന്തിനാണ് വീണ്ടും അവസരം നൽകുന്നത്', അഭിഷേക് ശർമക്കെതിരെ തുറന്നടിച്ച് ഗവാസ്കര്‍
'സഞ്ജുവിന്‍റെ ഒരടി കൂടി ബാക്കിയുണ്ട്, ഫൈനലിൽ അവനത് നേടും'; ഫൈനലിന് മുമ്പ് വമ്പന്‍ പ്രവചനവുമായി അശ്വിൻ