സഞ്ജുവിനെ പരിഗണിക്കില്ല, അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറാകുക മറ്റൊരു താരം

Published : May 14, 2026, 07:32 PM ISTUpdated : May 14, 2026, 07:40 PM IST
Gautam Gambhir-Sanju Samson

Synopsis

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഈ മാസം 19-ന് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിനും ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

മുംബൈ: ടി20 ലോകകപ്പില്‍ മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യൻ ഏകദിന ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ തല്‍ക്കാലം പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പിൽ ഇന്ത്യയുടെ ടോപ് സ്കോററും ടൂര്‍ണമെന്‍റിലെ താരവുമായ സഞ്ജു ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായും തിളങ്ങിയെങ്കിലും ഐപിഎല്ലിന് പിന്നാലെ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിന് പകരം ഇഷാന്‍ കിഷനെയാണ് സെലക്ടര്‍മാര്‍ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കുക എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു.

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഈ മാസം 19-ന് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിനും ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇഷാൻ കിഷൻ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നത്. കെ എല്‍ രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പറാകുമ്പോള്‍ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കാണ് ഇഷാൻ കിഷനെ പരിഗണിക്കുന്നത്. ടോപ് ഓർഡറിലും മിഡിൽ ഓർഡറിലും ബാറ്റ് ചെയ്യാനാവുമെന്നതും ഇഷാന്‍ കിഷനെ പരിഗണിക്കാനുള്ള കാരണമാണ്.

കഴിഞ്ഞ വർഷം ഏകദിനങ്ങളില്‍ രാഹുലിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായത് റിഷഭ് പന്തായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ മോശം പ്രകടനം റിഷഭ് പന്തിന് ഏകദിന ടീമിലെ സ്ഥാനവും നഷ്ടമാക്കുമെന്നാണ് കരുതുന്നത്. സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഏകദിന കരിയറിനെക്കുറിച്ചും സെലക്ഷൻ കമ്മിറ്റിയിൽ നിര്‍ണായക തീരുമാനമെടുത്തേക്കും. കഴിഞ്ഞ ഡിസംബർ-ജനുവരി മാസങ്ങളിൽ ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് ടീമുകൾക്കെതിരെ കളിച്ചെങ്കിലും ജഡേജയ്ക്ക് തിളങ്ങാനായില്ല. കീവിസിനെതിരെ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 43 റൺസ് മാത്രമാണ് ജഡേജയ്ക്ക് നേടാനായത്, വിക്കറ്റൊന്നും ലഭിച്ചതുമില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാകട്ടെ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും ഒരു വിക്കറ്റ് മാത്രമാണ് സമ്പാദ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിലക് വര്‍മ ക്യാപ്റ്റൻ, വൈഭവ് സൂര്യവംശിയും ടീമില്‍, ശ്രീലങ്കയിലെ ത്രിരാഷ്ട്ര ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു
പ്ലേ ഓഫ് സ്വപ്നം കാണുന്ന ചെന്നൈക്ക് ഇരുട്ടടി, ഫോമിലുള്ള വിദേശ പേസറും പരിക്കേറ്റ് പുറത്തേക്ക്, നാട്ടിലേക്ക് മടങ്ങി