
കൊളംബോ: ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. യുവതാരം തിലക് വർമ്മയാണ് ടീമിനെ നയിക്കുന്നത്. ഐപിഎല്ലി രാജസ്ഥാൻ റോയൽസ് നായകന്‍ കൂടിയായ റിയാൻ പരാഗിനെ വൈസ് ക്യാപ്റ്റനായും സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തു. ഇന്ത്യ എക്കും ശ്രീലങ്ക എക്കും പുറമെ അഫ്ഗാനിസ്ഥാൻ എ ടീം കൂടി ഉള്‍പ്പെടുന്നതാണ് ത്രിരാഷ്ട്ര ഏകദിന പരമ്പര.
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും റെക്കോർഡുകൾ തകർത്തു മുന്നേറുന്ന രാജസ്ഥാന്‍ റോയൽസിന്‍റെ 15കാരന്‍ വൈഭവ് സൂര്യവംശിയെയും സെലക്ടര്‍മാര്‍ എ ടീമില്‍ ഉള്‍പ്പെടുത്തി. വൈഭവിന് പുറമെ ഐപിഎല്ലില്‍ തിളങ്ങിയ പ്രഭ്സിമ്രാൻ സിംഗ്, ആയുഷ് ബദോനി, പ്രിയാൻഷ് ആര്യ തുടങ്ങിയ യുവതാരങ്ങളും ബാറ്റിംഗ് നിരയിലുണ്ട്.
ശ്രീലങ്കയിലെ സ്പിൻ പിച്ചുകളെ തുണയ്ക്കുന്ന രീതിയിലാണ് ടീം ഘടന. നായകൻ തിലകിനും പരാഗിനും പുറമെ അഞ്ച് സ്പിൻ ഓൾറൗണ്ടർമാരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിഷാന്ത് സിന്ധു, ഹർഷ് ദുബെ, വിപ്രജ് നിഗം, ആയുഷ് ബദോനി, സൂര്യൻഷ് ഷെഡ്ഗെ എന്നിവർ ടീമിലുണ്ട്. പേസ് നിരയിൽ യാഷ് താക്കൂർ, അൻഷുൽ കംബോജ് എന്നിവരാണുള്ളത്.
ജൂൺ 9 മുതൽ 21 വരെ ദാംബുള്ളയിലാണ് ത്രിരാഷ്ട്ര ഏകദിന പരമ്പര നടക്കുന്നത്.
ഏകദിന പരമ്പരയ്ക്ക് ശേഷം ഗോളിൽ വെച്ച് ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ രണ്ട് ദ്വിദിന മത്സരങ്ങളും കളിക്കും. ഇതിനുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
ശ്രീലങ്കയിലെ ത്രിരാഷ്ട്ര പരമ്പരക്കുള്ള ഇന്ത്യ എ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ), റിയാൻ പരാഗ് (വൈസ് ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹർഷ് ദുബെ, സൂര്യൻഷ് ഷെഡ്ഗെ, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പര്‍), കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), വിപ്രാജ് നിഗം, യാഷ് താക്കൂർ, യുദ്ധ്വീർ സിംഗ്, അൻഷുൽ കംബോജ്, അർഷാദ് ഖാൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!