
ധരംശാല: ധരംശാല വേദിയാവുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച് പുതിയ സൂചന. ഇലവനില്‍ നിന്ന് പുറത്താവും എന്ന് ഉറപ്പിച്ച മധ്യനിര ബാറ്റര്‍ രജത് പാടിദാര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്‍റെ റിപ്പോര്‍ട്ട്. മൂന്ന് ടെസ്റ്റുകളില്‍ ലഭിച്ച അവസരം രജത് പാടിദാറിന് മുതലാക്കാനാവാകെ വന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1ന് ഇതിനകം ടീം ഇന്ത്യ സ്വന്തമാക്കിയതിനാല്‍ ധരംശാലയിലെ അവസാന അഞ്ചാം മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റം ഉറപ്പാണ്. ഓരോ ബാറ്ററെയും ബൗളറെയും മാറ്റുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മൂന്ന് ടെസ്റ്റുകളില്‍ ഇറങ്ങിയിട്ടും മങ്ങിയ രജത് പാടിദാറിനെ ധരംശാലയില്‍ പുറത്തിരുത്തുമെന്നും പകരം മലയാളിയായ ദേവ്‌ദത്ത് പടിക്കലിന് അരങ്ങേറ്റത്തിന് അവസരം നല്‍കുമെന്നുമായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ ധരംശാലയിലും രജത് ഇലവനിലുണ്ടാകും എന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്‍റെ റിപ്പോര്‍ട്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള രജത് പാടിദാറിന് ഒരവസരം കൂടി നല്‍കാനാണ് ടീം മാനേജ്‌മെന്‍റ് ആലോചിക്കുന്നത്.
സീറ്റ് നല്‍കാത്തതിലെ അതൃപ്‌തിയോ? രാഷ്ട്രീയം മതിയാക്കുന്നതായി ഗൗതം ഗംഭീര്‍, അപ്രതീക്ഷിത പ്രഖ്യാപനം
ഇംഗ്ലണ്ടിനെതിരെ രണ്ട് തവണ പൂജ്യത്തിന് പുറത്തായ രജത് പാടിദാറിന് 32, 9, 5, 0, 17 എന്നിങ്ങനെയാണ് ഇതുവരെ നേടാനായ സ്കോറുകള്‍. വ്യക്തിപരമായ കാരണങ്ങളാല്‍ പരമ്പരയില്‍ നിന്ന് വിട്ടുനിന്ന വിരാട് കോലിക്ക് പകരമായാണ് 30 വയസുകാരനായ രജത് പാടിദാര്‍ ഇംഗ്ലണ്ടിനെതിരായ സ്ക്വാഡില്‍ ഇടംപിടിച്ചത്. കെ എല്‍ രാഹുലിന് പരിക്കേറ്റതോടെ വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റില്‍ പാടിദാറിന് അരങ്ങേറ്റം ലഭിക്കുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 99 ഇന്നിംഗ്‌സുകളില്‍ 12 സെഞ്ചുറികളോടെ 43.68 ശരാശരിയില്‍ 4063 റണ്‍സ് രജത് പാടിദാറിനുണ്ട്. മാര്‍ച്ച് ഏഴാം തിയതിയാണ് ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് ധരംശാലയില്‍ തുടങ്ങുക.
ലോക്‌സഭ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നോ? മറുപടിയുമായി യുവ്‌രാജ് സിംഗ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം