ഡിവില്ലിയേഴ്‌സ് പറഞ്ഞത് പോലെ ചെയ്തു; ഫോമിന് പിന്നിലെ കാരണം വ്യക്തമാക്കി കോലി

Published : Mar 15, 2021, 04:34 PM IST
ഡിവില്ലിയേഴ്‌സ് പറഞ്ഞത് പോലെ ചെയ്തു; ഫോമിന് പിന്നിലെ കാരണം വ്യക്തമാക്കി കോലി

Synopsis

ഉറ്റ സുഹൃത്തും ആര്‍സിബിയില്‍ സഹതാരവുമായ എബി ഡിവില്ലിയേഴ്‌സാണ് ഒരാള്‍. മറ്റൊരാള്‍ ഭാര്യ അനുഷ്‌ക ശര്‍മ തന്നെ. രണ്ടാം ടി20ക്ക് ഇറങ്ങും മുമ്പ് ഡിവില്ലിയേഴ്‌സിനോട് ഉപദേശം ചോദിച്ചിരുന്നുവെന്നാണ് കോലി പറയുന്നത്.

അഹമ്മദാബാദ്: കരിയറിലെ മോശം സമയത്തിലൂയടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പോയികൊണ്ടിരിക്കുന്നത്. ഇന്നലെ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20 മത്സരത്തില്‍ നേടിയ അര്‍ധ സെഞ്ചുറി താരത്തിന്റെ ആത്മവിശ്വസം വര്‍ധിപ്പിച്ചിട്ടുണ്ടാവും. 49 പന്തുകല്‍ നേരിട്ട കോലി പുറത്താവാതെ 73 റണ്‍സ് നേടിയിരുന്നു. ഇതിന് മുമ്പ് കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളില്‍ മൂന്നിലും കോലി പൂജ്യത്തിന് പുറത്തായിരുന്നു. ഇപ്പോള്‍ ഫോമിലേക്ക തിരിച്ചെത്താനായതിന് പിന്നില്‍ രണ്ട് പേര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോലി. 

ഉറ്റ സുഹൃത്തും ആര്‍സിബിയില്‍ സഹതാരവുമായ എബി ഡിവില്ലിയേഴ്‌സാണ് ഒരാള്‍. മറ്റൊരാള്‍ ഭാര്യ അനുഷ്‌ക ശര്‍മ തന്നെ. രണ്ടാം ടി20ക്ക് ഇറങ്ങും മുമ്പ് ഡിവില്ലിയേഴ്‌സിനോട് ഉപദേശം ചോദിച്ചിരുന്നുവെന്നാണ് കോലി പറയുന്നത്. കോലിയുടെ വാക്കുകള്‍... ''ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20ക്ക് മുമ്പ് ഡിവില്ലിയേഴ്‌സിനെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തോട് ഉപദേശവും ചോദിച്ചു. മറ്റൊന്നിലേക്കും ചിന്തിക്കരുത്. പന്തിലേക്ക് നോക്കി കളിക്കാനാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്. മികച്ച പ്രകടനത്തിന് പിന്നിലെ കാരണം അതുതന്നെയാണ്. പന്തില്‍ മാത്രമായിരുന്നു ശ്രദ്ധ.

അനുഷ്‌കയും എനിക്കൊപ്പമുണ്ട്. അവരില്‍ നിന്ന് കിട്ടുന്ന പിന്തുണ വിലയേറിയതാണ്. ഫോമിലേക്ക് തിരിച്ചെത്താനുള്ള പ്രധാന കാരണങ്ങളില്‍ അനുഷ്‌കയ്ക്കും പങ്കുണ്ട്.'' കോലി പറഞ്ഞുനിര്‍ത്തി. 

കോലിയുടെയും അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷന്റേയും (32 പന്തില്‍ 56) ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു. ഏഴ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗില്ലിനെ തഴഞ്ഞിട്ടും സൂര്യകുമാറിനെ സെലക്ടര്‍മാര്‍ നിലനിര്‍ത്തിയതിന് പിന്നിൽ ഒരേയൊരു കാരണം
ശുഭ്മാന്‍ ഗിൽ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താവാൻ കാരണമായത് 5 കാര്യങ്ങൾ, ഒഴിവാക്കുന്ന കാര്യം അറിയിച്ചത് അവസാന നിമിഷം