ധവാന്‍- രോഹിത് സഖ്യത്തിന് മുന്നില്‍ ഇനി സച്ചിന്‍- ഗാംഗുലി ഓപ്പണിങ് കൂട്ടുക്കെട്ട് മാത്രം

Published : Mar 10, 2019, 06:57 PM IST
ധവാന്‍- രോഹിത് സഖ്യത്തിന് മുന്നില്‍ ഇനി സച്ചിന്‍- ഗാംഗുലി ഓപ്പണിങ് കൂട്ടുക്കെട്ട് മാത്രം

Synopsis

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- വിരേന്ദര്‍ സെവാഗ് സഖ്യത്തെ പിന്തള്ളി ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ കൂട്ടുക്കെട്ട്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ ഓപ്പണിങ് സഖ്യത്തിന്റെ ലിസ്റ്റില്‍ ഇനി രണ്ടാമതായി അവരുടെ പേരുണ്ടാവും.

മൊഹാലി: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- വിരേന്ദര്‍ സെവാഗ് സഖ്യത്തെ പിന്തള്ളി ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ കൂട്ടുക്കെട്ട്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ ഓപ്പണിങ് സഖ്യത്തിന്റെ ലിസ്റ്റില്‍ ഇനി രണ്ടാമതായി അവരുടെ പേരുണ്ടാവും. സച്ചിന്‍- സെവാഗ് ഒരുമിച്ച് നേടിയ 4387 റണ്‍സാണ് ഇരുവരും മറികടന്നത്.

114 ഇന്നിങ്‌സിലാണ് സച്ചിനും സെവാഗും ഇത്രയും റണ്‍സ് കണ്ടെത്തിയത്. ഇത് മറികടക്കാന്‍ ഇന്ത്യയുടെ പുതിയ സഖ്യത്തിന് 102 ഇന്നിങ്‌സ് മാത്രമാണ് വേണ്ടിവന്നത്. 210 റണ്‍സാണ് ഇരുവരുടെയും മികച്ച കൂട്ടുക്കെട്ട് സ്‌കോര്‍. സച്ചിന്‍- സെവാഗ് സഖ്യത്തിന്റേത് 182 റണ്‍സും. 

ഇനി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- സൗരവ് ഗാംഗുലി സഖ്യമാണ് രോഹിത്തിനും ധവാനും മുന്നിലുള്ളത്. 8227 റണ്‍സാണ് ഏകദിനത്തിലെ ഇന്ത്യയുടെ എക്കാലത്തേും മികച്ച ഓപ്പണിങ് ജോഡിയായ ഗാംഗുലി- സച്ചിന്‍ സഖ്യത്തിന്റെ പേരിലുള്ളത്. 176 ഇന്നിങ്‌സില്‍ നിന്ന് 47.55 ശരാശരിയിലായിരുന്നു ഇവരുടെ നേട്ടം. 258 റണ്‍സാണ് ഇവരുടെ ടോപ് സ്‌കോര്‍. 26 തവണ ഈ സഖ്യം സെഞ്ചുറി കൂട്ടുക്കെട്ടും 29 തവണ അവധ സെഞ്ചുറി കൂട്ടുക്കെട്ടുമുണ്ടാക്കി.

മൊത്തത്തില്‍ ധവാന്‍ - രോഹിത് സഖ്യം ഏഴാം സ്ഥാനത്താണ്. സച്ചിന്‍-ഗാംഗുലി സഖ്യം നയിക്കുന്ന പട്ടികയില്‍ ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ - കുമാര്‍ സംഗകാര (5992) സഖ്യം രണ്ടാമതുണ്ട്. ശ്രീലങ്കയുടെ തന്നെ തിലകരത്‌നെ ദില്‍ഷന്‍- സംഗകാര (5475), മര്‍വന്‍ അട്ടപ്പട്ടു- സനത് ജയസൂര്യ (5462) ഓസ്‌ട്രേലിയയുടെ ആഡം ഗില്‍ക്രിസ്റ്റ്- മാത്യു ഹെയ്ഡന്‍ (5409) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും