ഗാംഗുലിയെപ്പോലെ ധോണിയും കോലിയും പിന്തുണച്ചില്ല: യുവരാജ് സിംഗ്

Published : Mar 31, 2020, 09:31 PM IST
ഗാംഗുലിയെപ്പോലെ ധോണിയും കോലിയും പിന്തുണച്ചില്ല: യുവരാജ് സിംഗ്

Synopsis

സൗരവ് ഗാംഗുലിക്കും ധോണിക്കും കോലിക്കും കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഗാംഗുലിക്ക് കീഴില്‍ കളിക്കുമ്പോള്‍ എനിക്ക് ഒരുപാട് പിന്തുണ കിട്ടിയിട്ടുണ്ട്. അതിനുശേഷം മഹി ക്യാപ്റ്റനായി. ധോണിയാണോ ഗാംഗുലിയാണോ മികച്ച നായകനെന്ന് തെരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്.

ചണ്ഡീഗഡ്: ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് ഗാംഗുലി പിന്തുണച്ചതുപോലെ എം എസ് ധോണിയും വിരാട് കോലിയും തന്നെ പിന്തുണച്ചിട്ടില്ലെന്ന് യുവരാജ് സിംഗ്. തിരിച്ചുവരാന്‍ ശ്രമിച്ചപ്പോള്‍ ടീം മാനേജ്മെന്റ് തന്നോട് പുലര്‍ത്തിയ സമീപനത്തില്‍ വിരമിക്കല്‍ വേളയില്‍ യുവി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

സൗരവ് ഗാംഗുലിക്കും ധോണിക്കും കോലിക്കും കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഗാംഗുലിക്ക് കീഴില്‍ കളിക്കുമ്പോള്‍ എനിക്ക് ഒരുപാട് പിന്തുണ കിട്ടിയിട്ടുണ്ട്. അതിനുശേഷം മഹി ക്യാപ്റ്റനായി. ധോണിയാണോ ഗാംഗുലിയാണോ മികച്ച നായകനെന്ന് തെരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. ഗാംഗുലിക്ക് കീഴില്‍ കളിച്ചപ്പോഴാണ് എനിക്ക് കൂടുതല്‍ നല്ല ഓര്‍മകളുള്ളത്. അതിന് കാരണം ഗാംഗുലി നല്‍കിയ പിന്തുണയാണ്. ധോണിയില്‍ നിന്നോ കോലിയില്‍ നിന്നോ എനിക്ക് ആ പിന്തുണ കിട്ടിയിട്ടില്ല-യുവി സ്പോര്‍ട്സ് സ്റ്റാറിനോട് പറഞ്ഞു.

ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് യുവി ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമായി മാറിയത്. 2011ല്‍ ധോണിക്ക് കീഴില്‍ ഇന്ത്യ രണ്ടാംവട്ടം ലോകകപ്പ് കീരീടം ഉയര്‍ത്തിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായത് യുവിയായിരുന്നു. പിന്നീട് ക്യാന്‍സര്‍ ബാധിതനായി യുവി ചികിത്സക്കുശേഷം രോഗം ഭേദമായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും പ്രതാപകാലത്തെ പ്രകടനം ആവര്‍ത്തിക്കാനായില്ല. ഈ വര്‍ഷമാണ് യുവി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മഴ വില്ലനായി, കൊല്‍ക്കത്ത-പഞ്ചാബ് മത്സരം ഉപേക്ഷിച്ചു, പോയിന്‍റ് പട്ടികയില്‍ വീണ്ടും മാറ്റം, ആർസിബിയെ മറികടന്ന് പഞ്ചാബ് തലപ്പത്ത്
രഹാനെയുടെ ആ തീരുമാനം ഞെട്ടിച്ചു; കൊല്‍ക്കത്ത നായകനെതിരെ തുറന്നടിച്ച് അനിൽ കുംബ്ലെയും അശ്വിനും