
നാഗ്പൂര്‍: ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി. 38 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ആറിന് 196 എന്ന നിലയിലാണ്. വിരാട് കോലി (87), രവീന്ദ്ര ജഡേജ (6) എന്നിവരാണ് ക്രീസില്‍. ഓരോവറില്‍ തന്നെ കേദര്‍ ജാദവ് (11), എം.എസ്. ധോണി (0) എന്നിവരെ മടക്കിയ ആഡം സാംപയാണ് ഇന്ത്യയുടെ പ്രതിരോധത്തിലാക്കിയത്. സാംപയ്ക്ക് പുറമെ നഥാന്‍ ലിയോണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഒരുഘട്ടത്തില്‍ മൂന്നിന് 156 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മികച്ച രീതിയില്‍ കളിച്ച് വരികയായിരുന്ന വിജയ് ശങ്കറിന്റെ (41 പന്തില്‍ 46) വിക്കറ്റാണ് ആദ്യം നഷ്ടമായത്. കോലി കളിച്ച ഒരു സട്രൈറ്റ് ഡ്രൈവ് പന്തെറിയുകയായിരുന്നു സാംപയുടെ കൈയില്‍ നോണ്‍ സ്‌ട്രൈക്ക് സ്റ്റംപില്‍ കൊണ്ടു. പന്ത് വിക്കറ്റില്‍ കൊള്ളുമ്പോള്‍ വിജയ് ക്രീസിന് പുറത്തായിരുന്നു.
സാംപയെ കവറിന് മുകളിലൂടെ ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തില്‍ ജാദവും മടങ്ങി. ആരോണ്‍ ഫിഞ്ചിനായിരുന്നു ക്യാച്ച്. തൊട്ടടുത്ത പന്തില്‍ എം.എസ് ധോണിയും പവലിയനില്‍ തിരിച്ചെത്തി. സാംപയുടെ തന്നെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കുകയായിരുന്നു ധോണി. ഇതിനിടയില്‍ ആശ്വാസമായത് കോലിയുടെ ഇന്നിങ്‌സാണ്. ഇതുവരെ 94 പന്തുകള്‍ നേരിട്ട കോലി 87 റണ്‍ നേടി. എട്ട് ഫോറുകള്‍ അടങ്ങുന്നതാണ് കോലിയുടെ ഇന്നിങ്‌സ്.
നേരത്തെ, ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് രോഹിത്തിനെ നഷ്ടമായി. ഓഫ് സ്റ്റംപിന് പുറത്ത് കുത്തിയുയര്‍ന്ന കമ്മിന്‍സിന്റെ പന്ത് ബാക്ക്‌വേര്‍ഡ് പോയിന്റിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമം പരാജയപ്പെട്ടു. തേര്‍ഡ് മാനില്‍ ആഡം സാംപ കൈയിലൊതുക്കി. ധവാന്‍ ആവട്ടെ, മാക്‌സ്‌വെല്ലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. റായുഡുവും ഇതേ രീതിയിലാണ് പുറത്തായത്. ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു റായുഡു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!