ധോണിക്ക് കീഴില്‍ അങ്ങനെയായിരുന്നില്ല, ഇന്ത്യന്‍ ടീം സെലക്ഷനെക്കുറിച്ച് തുറന്നു പറഞ്ഞ് അശ്വിന്‍-വീഡിയോ

Published : Jun 23, 2023, 11:43 AM IST
ധോണിക്ക് കീഴില്‍ അങ്ങനെയായിരുന്നില്ല, ഇന്ത്യന്‍ ടീം സെലക്ഷനെക്കുറിച്ച് തുറന്നു പറഞ്ഞ് അശ്വിന്‍-വീഡിയോ

Synopsis

എല്ലാവരും ധോണിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്താറുണ്ട്. അദ്ദേഹത്തിന്‍റെ  രീതി വളരെ ലളിതമായിരുന്നു. ടീം തോറ്റാലും ജയിച്ചാലും ഒരു ടീമിനെ വിശ്വസിക്കുക എന്നതാണത്. 15 അംഗ ടീമിലായാലും പ്ലേയിംഗ് ഇലവനിലായാലും അദ്ദേഹം ഒരേ ടീമില്‍ വിശ്വസിച്ചു.

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആര്‍ അശ്വിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരുന്നതിന് ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പിന്നാലെ ഇന്ത്യന്‍ ടീമില്‍ സൗഹൃദങ്ങളില്ലെന്നും സഹതാരങ്ങള്‍ മാത്രമാണ് എല്ലാവരുമെന്നും അശ്വിന്‍റെ തുറന്നു പറച്ചിലും വലിയ ചര്‍ച്ചയായി. ഇപ്പോഴിതാ ധോണിക്ക് കീഴില്‍ എന്തുകൊണ്ടാണ് ഇന്ത്യ തുടര്‍ച്ചയായി ഐസിസി കിരീടങ്ങള്‍ നേടിയതെന്ന് തുറന്നു പറയുകയാണ് ആര്‍ അശ്വിന്‍.

തന്‍റെ യുട്യൂബ് ചാനലിലാണ് അശ്വിന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനെതിരെ പരോക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ഇന്ത്യ അവസാനമായി ഐസിസി കിരീടം നേടിയതിന്‍റെ വാര്‍ഷികത്തിലാണ് അശ്വിന്‍റെ തുറന്നു പറച്ചില്‍. 2013ല്‍ ഇതേ ദിവസമായിരുന്നു ധോണിക്ക് കീഴില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയത്. കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യ ഐസിസി കിരീടങ്ങളൊന്നും നേടാത്തതിനെക്കുറിച്ച് വലിയ ചര്‍ച്ചയാണിപ്പോള്‍ നടക്കുന്നതെന്ന് അശ്വിന്‍ പറഞ്ഞു. ടീമില്‍ നിന്ന് അവനെ മാറ്റണം, ഇവനെ മാറ്റണം എന്നിങ്ങനെ പലരീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ വസ്തുത എന്താണെന്നാല്‍ ഒരു കളിയിലെ മോശം പ്രകടനം കൊണ്ടോ ഒറ്റ രാത്രികൊണ്ടോ ഒരു കളിക്കാരനും മോശം കളിക്കാരനാവില്ല.

അതുകൊണ്ടുതന്നെ കളിക്കാരെ മാറ്റണമെന്ന ചര്‍ച്ചകള്‍ക്ക് വലിയ പ്രസക്തിയില്ല. എല്ലാവരും ധോണിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്താറുണ്ട്. ധോണിക്ക് കീഴില്‍ നമ്മള്‍ മൂന്ന് ഐസിസി കിരീടങ്ങള്‍ നേടി. ധോണിക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമെന്ന നിലയില്‍ പറയാം. അദ്ദേഹത്തിന്‍റെ  രീതി വളരെ ലളിതമായിരുന്നു. ടീം തോറ്റാലും ജയിച്ചാലും ഒരു ടീമിനെ വിശ്വസിക്കുക എന്നതാണത്. 15 അംഗ ടീമിലായാലും പ്ലേയിംഗ് ഇലവനിലായാലും അദ്ദേഹം ഒരേ ടീമില്‍ വിശ്വസിച്ചു.

ധോണിക്ക് കീഴില്‍ കളിക്കുമ്പോള്‍ കളിക്കാര്‍ക്ക് ഒരിക്കലും ടീമിലെ അവരുടെ സ്ഥാനത്തെക്കുറിച്ച് അരക്ഷിത ബോധം ഉണ്ടായിരുന്നില്ല. ഒരു കളിയിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ ഒരു കളിക്കാരനെയും ടീമില്‍ നിന്ന് പുറത്താക്കിയില്ല. ടീമിലെ സ്ഥാനം സുരക്ഷിതമല്ലെങ്കില്‍ അത് കളിക്കാരനെ മാനസികമായും അവന്‍റെ പ്രകടനത്തെയും ബാധിക്കും. തോറ്റാലും ജയിച്ചാലും ഫൈനല്‍ വരെയും ഫൈനലിലും ഒരേ ടീമിനെ തന്നെ കളിപ്പിക്കുകയാണ് ധോണി ചെയ്തത്.

മക്കല്ലത്തിന് മുമ്പെ പരിശീലകനാവാന്‍ ഇംഗ്ലണ്ട് ക്ഷണിച്ചിരുന്നു, നിരസിക്കാനുള്ള കാരണം വെളിപ്പെടുത്തി പോണ്ടിംഗ്

കളിക്കാരില്‍ വിശ്വാസമര്‍പ്പിച്ച് നീ തന്നെയാണ് രാജ, പോയി അടിക്കെടാ എന്നൊരു ആത്മവിശ്വാസം ക്യാപ്റ്റന്‍ നല്‍കുമ്പോള്‍ കളിക്കാരും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അശ്വിന്‍ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയ ഓസ്ട്രേലിയയെ അശ്വിന്‍ അഭിനന്ദിച്ചു. ഇന്ത്യയെ പോലെ തന്നെ ടെസ്റ്റില്‍ സ്ഥിരത പുലര്‍ത്തുന്ന ടീമാണ് ഓസ്ട്രേലിയയെന്നും കഴിഞ്ഞ തവണ അവര്‍ക്ക് നേരിയ വ്യത്യാസത്തിലാണ് ഫൈനല്‍ നഷ്ടമായതെന്നും അശ്വിന്‍ പറഞ്ഞു.

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര