സിക്സ് അടിച്ച പന്തില്‍ അനുവദിച്ചത് ഫോര്‍, ആര്‍സിബിയെ അമ്പയർ ചതിച്ചോ, തെളിവായി വീഡിയോ; വിവാദം

Published : Apr 22, 2024, 05:34 PM IST
സിക്സ് അടിച്ച പന്തില്‍ അനുവദിച്ചത് ഫോര്‍, ആര്‍സിബിയെ അമ്പയർ ചതിച്ചോ, തെളിവായി വീഡിയോ; വിവാദം

Synopsis

അത് സിക്സ് ആണോ ഫോര്‍ ആണോ എന്ന കാര്യത്തില്‍ സംശയമുണ്ടായതോടെ ഫീല്‍ഡ് അമ്പയര്‍ തേര്‍ഡ് അമ്പയറുടെ സഹായം തേടിയെങ്കിലും ഒരു തവണ വീഡിയോ രിശോധിച്ചശേഷം തേര്‍ഡ് അമ്പയര്‍ അത് ഫോറാണെന്ന് വിധിയെഴുതി.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു പോരാട്ടത്തില്‍ ആര്‍സിബിക്ക് അര്‍ഹിച്ച സിക്സ് അമ്പയര്‍ നിഷേധിച്ചെന്ന് ആരോപണം. മത്സരത്തില്‍ ഒരു റണ്‍സിന് ആര്‍സിബി തോറ്റതിന് പിന്നാലെ ആ സിക്സ് അനുവദിച്ചിരുന്നെങ്കില്‍ ആര്‍സിബി ജയിച്ചേനെ എന്ന ആരോപണവുമായി ആരാധകനാണ് രംഗത്തെത്തിയത്.

വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ പതിനെട്ടാം ഓവറിലെ അഞ്ചാം പന്തില്‍ സുയാഷ് പ്രഭുദേശായി ഫൈന്‍ ലെഗ്ഗിലേക്ക് ഉയര്‍ത്തിയടിച്ച പന്തില്‍ അമ്പയര്‍ ഫോറാണ് അനുവദിച്ചതെങ്കിലും അത് യഥാര്‍ത്ഥതത്തില്‍ സിക്സ് ആയിരുന്നുവെന്നാണ് അള്‍ട്രാ സ്ലോ മോഷന്‍ വീഡിയോ സഹിതം ആരാധകര്‍ ആരോപിക്കുന്നത്.

ഞാന്‍ ആരോടും മത്സരിക്കാനില്ല, ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് തുറന്നു പറഞ്ഞ് സഞ്ജു സാംസണ്‍

അത് സിക്സ് ആണോ ഫോര്‍ ആണോ എന്ന കാര്യത്തില്‍ സംശയമുണ്ടായതോടെ ഫീല്‍ഡ് അമ്പയര്‍ തേര്‍ഡ് അമ്പയറുടെ സഹായം തേടിയെങ്കിലും ഒരു തവണ വീഡിയോ രിശോധിച്ചശേഷം തേര്‍ഡ് അമ്പയര്‍ അത് ഫോറാണെന്ന് വിധിയെഴുതി. വളരെ പെട്ടെന്നായിരുന്നു തേര്‍ഡ് അമ്പയറുടെ തീരുമാനം. പ്രഭുദേശായി ഷോട്ട് കളിച്ചതിന് പിന്നാലെ കമന്‍റേറ്റര്‍മാര്‍ അത് സിക്സ് ആണെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അമ്പയര്‍ അത് ഫോറാണെന്ന് വിധിച്ചതോടെ അവരും പിന്നീട് നിലപാട് മാറ്റി. എന്നാല്‍ ആരാധകരുടെ ആരോപണത്തെക്കുറിച്ച് ഐപിഎല്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തിരുന്നു. 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറില്‍ 21 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ബാറ്റര്‍മാരായ കരണ്‍ ശര്‍മയും മുഹമ്മദ് സിറാജുമായിരുന്നു ക്രീസില്‍. തോല്‍വി ഉറപ്പിച്ചിരുന്ന ആറ്‍സിബിക്കായി കരണ്‍ ശര്‍മ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ മൂന്ന് സിക്സുകള്‍ നേടിയതോടെയാണ് വിജയപ്രതീക്ഷയായത്. എന്നാല്‍ അഞ്ചാം പന്തില്‍ കരണ്‍ ശര്‍മ പുറത്താകുകയും അവസാന പന്തില്‍ ലോക്കി ഫെര്‍ഗൂസന്‍ ഒരു റണ്‍സ് ഓടിയശേഷം റണ്ണൗട്ടാവുകയും ചെയ്തതോടെയാണ് ആര്‍സിബി ഒരു റണ്ണിന് തോറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റൺസ് അടിക്കാതെ ഗില്ലും സ്കൈയും, സഞ്ജു തിരിച്ചെത്തും? ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 ഇന്ന്
ഗില്ലിനും സൂര്യകുമാറിനും നിര്‍ണായകം, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്, മത്സരസമയം, കാണാനുള്ള വഴികള്‍