Latest Videos

ഞാന്‍ ആരോടും മത്സരിക്കാനില്ല, ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് തുറന്നു പറഞ്ഞ് സഞ്ജു സാംസണ്‍

By Web TeamFirst Published Apr 22, 2024, 4:52 PM IST
Highlights

ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഐപിഎല്‍ ലോകകപ്പ് ടീം സെലക്ഷനുള്ള ഓ‍ഡീഷനാകുമെന്നാണ് കരുതുന്നത്.

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഇന്ന് ഏറ്റുമുട്ടാനിരിക്കെ മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനുമായി യാതൊരു മത്സരവുമില്ലെന്ന് തുറന്നു പറഞ്ഞ രാജസ്ഥാന് നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍. ഇഷാന്‍ കിഷനോട് തനിക്ക് ബഹുമാനം മാത്രമെയുള്ളൂവെന്നും സഞ്ജു സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

ഇഷാന്‍ കിഷനോട് എനിക്ക് ബഹുമാനം മാത്രമെയുള്ളു. ഇഷാന്‍ മികച്ച കീപ്പറും ബാറ്ററും ഫീല്‍ഡറുമാണ്. എനിക്ക് എന്‍റേതായ കരുത്തും ദൗര്‍ബല്യങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ ആരോടും മത്സരിക്കാറില്ല. രാജ്യത്തിനായി കളിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും എന്നോട് തന്നെയാണ് എന്‍റെ മത്സരം. ഒരു ടീമിലെ രണ്ട് കളിക്കാര്‍ പരസ്പരം മത്സരിക്കുന്നത് ആരോഗ്യപരമായ സമീപനമല്ലെന്നും സഞ്ജു പറഞ്ഞു.

ഡിആര്‍എസ് എടുക്കാന്‍ ഡഗ് ഔട്ടില്‍ നിന്ന് ഒരു കൈ സഹായം; പൊള്ളാര്‍ഡും ടിം ഡേവി‍ഡും കുറ്റക്കാര്‍, പിഴ ശിക്ഷ

ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഐപിഎല്‍ ലോകകപ്പ് ടീം സെലക്ഷനുള്ള ഓ‍ഡീഷനാകുമെന്നാണ് കരുതുന്നത്. ഐപിഎല്ലിലെ മിന്നുന്ന പ്രകടനങ്ങള്‍ യുവതാരങ്ങളില്‍ പലര്‍ക്കും ലോകകപ്പ് ടീമിലേക്ക് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പടുന്നത്. ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവും റിഷഭ് പന്തും കെ എല്‍ രാഹുലും ജിതേഷ് ശര്‍മയുമെല്ലാം മത്സരരംഗത്തുണ്ട്.

Sanju Samson said "I really respect Ishan, he is a wonderful player, a great keeper, good batter, great fielder as well - I have my own strength & weakness, definitely, I don't compete with anyone - I just like to compete with myself & playing for the country and winning the… pic.twitter.com/pgGsPQuPyw

— Johns. (@CricCrazyJohns)

റണ്‍വേട്ടയില്‍ മുന്നിലുള്ള സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും പരിചയസമ്പത്തും ഇടം കൈയന്‍ ബാറ്ററാണെന്നതും കണക്കിലെടുത്ത് റിഷഭ് പന്തിനെ ടീമുലെടക്കുണമെന്നും ആവശ്യമുയരുന്നുണ്ട്. അതിനിടെ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തി ലോകകപ്പ് ടീമിലെത്താനുള്ള മത്സരത്തില്‍ കെ എല്‍ രാഹുലും രംഗത്തുണ്ട്. രഞ്ജി ട്രോഫി കളിക്കാത്തതിന്‍റെ പേരില്‍ ബിസിസിഐ കരാറ്‍ നഷ്ടമായ ഇഷാന്‍ കിഷനാകട്ടെ ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളിലൂടെ വീണ്ടും സെലക്ടര്‍മാരുടെ ഗുഡ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമത്തിലുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!