'ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ടുപോകാനാവില്ല'; സീനിയർ താരത്തിന്‍റെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച് അശ്വിൻ

Published : Oct 25, 2026, 03:50 PM IST
ravichandran ashwin ಅಶ್ವಿನ್

Synopsis

ഭുവനേശ്വറും അർഷ്ദീപും മികച്ച രീതിയിലാണ് ബൗളിംഗ് ആരംഭിച്ചത്. എങ്കിലും ചില നിർണായക സമയങ്ങളിൽ പ്ലാനുകൾ കൃത്യമായി നടപ്പിലാക്കാൻ ഭുവനേശ്വറിന് സാധിക്കുന്നില്ല.

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ ജയിച്ചെങ്കിലും സീനിയർ പേസർ ഭുവനേശ്വർ കുമാറിന്‍റെ ഫോമിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. പന്തിന്‍റെ വേഗത കുറയുന്നത് ഭുവനേശ്വറിന്‍റെഅന്താരാഷ്ട്ര കരിയറിന് തിരിച്ചടിയാകുമെന്ന് തന്‍റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തി'ൽ സംസാരിക്കവെ അശ്വിൻ ചൂണ്ടിക്കാട്ടി.

ഭുവനേശ്വറും അർഷ്ദീപും മികച്ച രീതിയിലാണ് ബൗളിംഗ് ആരംഭിച്ചത്. എങ്കിലും ചില നിർണായക സമയങ്ങളിൽ പ്ലാനുകൾ കൃത്യമായി നടപ്പിലാക്കാൻ ഭുവനേശ്വറിന് സാധിക്കുന്നില്ല. അദ്ദേഹത്തിന്‍റെ തിരിച്ചുവരവിനെ ഞാൻ എപ്പോഴും പിന്തുണച്ചിട്ടുള്ള ആളാണ്. എന്നാൽ ഈ വേഗതയിലാണ് പന്തെറിയുന്നതെങ്കിൽ മുന്നോട്ട് പോകുക പ്രയാസമായിരിക്കും. അദ്ദേഹത്തിന് പന്ത് സ്വിംഗ് ചെയ്യാനുള്ള കഴിവുണ്ട്, എന്നാൽ പന്തിന്‍റെ വേഗത മണിക്കൂറിൽ 134-136 കിലോമീറ്ററിലേക്ക് ഉയർത്തിയാൽ മാത്രമേ കൂടുതൽ അപകടകാരിയാകാൻ സാധിക്കൂവെന്നും അശ്വിൻ വ്യക്തമാക്കി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വർ കുമാറിന് പ്രതീക്ഷിച്ച പോലൊരു തുടക്കമല്ല ലഭിച്ചത്. പരമ്പരയിലെ ആദ്യ ടി20യിൽ 49 റൺസ് വഴങ്ങിയ താരം വിക്കറ്റൊന്നും നേടിയില്ല. രണ്ടാം മത്സരത്തിൽ 4 ഓവറിൽ 50 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് സ്വന്തമാക്കിയത്. ഇന്ത്യൻ ടീമിലെ ശക്തമായ മത്സരസ്വഭാവം കണക്കിലെടുക്കുമ്പോൾ, വരും മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ഭുവനേശ്വറിന് ലഭിക്കുന്ന അവസാന അവസരമായി ഈ പരമ്പര മാറിയേക്കാം. അതിനാൽ തിരിച്ചുവരവ് നിലനിർത്താൻ വേഗതയും കൃത്യതയും വീണ്ടെടുക്കേണ്ടത് ഭുവനേശ്വറിന് അനിവാര്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പച്ചക്കുപ്പായം ഊരിവെച്ച് പിങ്ക് ജേഴ്‌സിയിൽ പാകിസ്ഥാൻ, ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിലെ വേറിട്ട തീരുമാനത്തിന് പിന്നിൽ
ടി20 യിൽ മറ്റൊരു ഇന്ത്യൻ ഓപ്പണർക്കുമില്ലാത്ത ചരിത്രനേട്ടവുമായി അഭിഷേക് ശർമ്മ; റണ്‍വേട്ടയില്‍ സഞ്ജു നാലാമത്