IPL 2022 : 'ഫാഫിനെ പോലെ ക്യാപ്റ്റനെയാണ് ആര്‍സിബിക്ക് വേണ്ടത്'; പുതിയ നായകനെ കുറിച്ച് ദിനേശ് കാര്‍ത്തിക്

Published : Mar 17, 2022, 01:45 PM IST
IPL 2022 : 'ഫാഫിനെ പോലെ ക്യാപ്റ്റനെയാണ് ആര്‍സിബിക്ക് വേണ്ടത്'; പുതിയ നായകനെ കുറിച്ച് ദിനേശ് കാര്‍ത്തിക്

Synopsis

അടുത്തിടെ ഫാഫ് ഡു പ്ലെസിയെ (Faf du Plessis) ആര്‍സിബി ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. മെഗാതാരലേലത്തില്‍ ഏഴ് കോടി മുടക്കിയാണ് ആര്‍സിബി ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരത്തെ സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തികിനേയും (Dinesh Karthik ) ആര്‍സിബി ടീമിലെത്തിച്ചിരുന്നു.

ബംഗളൂരു: ഞായറാഴ്ച്ച പഞ്ചാബ് കിംഗ്‌സിനെതിരായ (Punjab Kings) മത്സരത്തോടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ (RCB) ഐപിഎല്‍ യാത്ര ആരംഭിക്കുന്നത്. അടുത്തിടെ ഫാഫ് ഡു പ്ലെസിയെ (Faf du Plessis) ആര്‍സിബി ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. മെഗാതാരലേലത്തില്‍ ഏഴ് കോടി മുടക്കിയാണ് ആര്‍സിബി ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരത്തെ സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തികിനേയും (Dinesh Karthik ) ആര്‍സിബി ടീമിലെത്തിച്ചിരുന്നു. നായകസ്ഥാനത്തേക്ക് ഫാഫിന് പുറമെ കാര്‍ത്തികിന്റെ പേരും പറഞ്ഞുകേട്ടിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പേരും നായകസ്ഥാനത്തേക്ക് ചേര്‍ത്ത് വായിക്കപ്പെട്ടു. 

എന്നാല്‍ ഫാഫ് ആര്‍സിബിയുടെ ക്യാപ്റ്റനായി. ഇപ്പോള്‍ ഫാഫിന്റെ കീഴില്‍ കളിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തിക്. ''തന്റെ കഴിവ് പരാമാവധി ഉപയോഗിക്കുന്ന താരമാണ് ഫാഫ്. ഒരു ക്യാപ്റ്റന് വേണ്ട ഗുണവും അതുതന്നെ. അവര്‍ക്ക് മത്സരം ഏത് സാഹചര്യത്തിലൂടെയാണ് പോകുന്നതെന്ന് കൃത്യമായി പറയാന്‍ കഴിയും. ഞാനദ്ദേഹത്തിന് എതിരെ കളിച്ചിട്ടുണ്ട്. ടാക്റ്റിക്കല്‍ ഗുണമുള്ള ക്യാപ്റ്റനാണ് ഫാഫ് എന്ന് അദ്ദേഹം ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായിരുന്നപ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്,  ഗെയിം എന്താണെന്് കൃത്യമായി മനസിലാക്കുന്ന ക്യാപ്റ്റനാണ് ഫാഫ്. ആര്‍സിബിക്ക് ഇങ്ങനെയൊരു ക്യാപ്റ്റനെ ആവശ്യമാണ്.'' കാര്‍ത്തിക് പറഞ്ഞു.

ഐപിഎല്ലില്‍ ഗ്രൂപ്പ് ബിയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ആര്‍സിബിയുടെ ഗ്രൂപ്പിലുള്ളത്. 

ഗ്രൂപ്പ് എ

മുംബൈ ഇന്ത്യന്‍സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
രാജസ്ഥാന്‍ റോയല്‍സ്
ഡല്‍ഹി കാപിറ്റല്‍സ്
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

ഗ്രൂപ്പ് ബി

ചെന്നൈ സൂപ്പര്‍ കിംഗ്സ്
സണ്‍റൈസേഴ്സ് ഹൈദരാബാദ്
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
കിംഗ്സ് പഞ്ചാബ്
ഗുജറാത്ത് ടൈറ്റന്‍സ്  

74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമായി നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദില്‍ നടക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തും ബ്രാബോണിലും 20 മത്സരങ്ങള്‍ വീതം നടക്കും. 

15 വീതം മത്സങ്ങള്‍ക്ക് ഡിവൈ പാട്ടീല്‍ സ്റ്റേഡിയവും എം സി എസ്റ്റേഡിയവും വേദിയാകും. സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കും. ലീഗിന്റെ ആദ്യ ആഴ്ചകളില്‍ സ്റ്റേഡിയങ്ങളില്‍ 50 ശതമാനവും പിന്നീട് 75 ശതമാനവും സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം തേടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം