'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്

Published : Dec 20, 2025, 06:41 PM IST
Shubman Gill

Synopsis

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയതിനെതിരെ മുൻ താരം ദിനേശ് കാർത്തിക് രംഗത്ത്. വൈസ് ക്യാപ്റ്റനായിരുന്ന ഗില്ലിനെ ഒഴിവാക്കിയത് ഞെട്ടിക്കുന്നതാണെന്നും കാർത്തിക് അഭിപ്രായപ്പെട്ടു. 

മുംബൈ: ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയാണ് 2026 ടി20 ലോകകപ്പിനുള്ള ടീമിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ വൈസ് ക്യാപ്റ്റനായിരുന്ന താരത്തെ ഒഴിവാക്കിയതില്‍ ുവ്യക്തതയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. ഗില്ലിനെ കൂടാതെ ജിതേഷ് ശര്‍മയ്ക്കും ടീമിലിടം നേടാന്‍ സാധിച്ചില്ല. ജിതേഷും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിച്ചിരുന്നു. ഗില്ലിന് അവസാന മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് കളിക്കാന്‍ സാധിച്ചിരുന്നില്ല.

26കാരനായ ഗില്ലിനെ സെലക്ടര്‍മാര്‍ പിന്തുണച്ചെങ്കിലും ഒരു പ്രധാന ടൂര്‍ണമെന്റിന് തൊട്ടുമുമ്പ് പുറത്താക്കിയ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ പറഞ്ഞു. ''ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ഗില്ലിനെ ആദ്യ പതിനൊന്നില്‍ നിന്ന് മാത്രമല്ല, ടീമില്‍ നിന്നുതന്നെ ഒഴിവാക്കി. ഒരു അധിക ഓപ്പണറെ കൊണ്ടുവരാന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിച്ചു, അതുകൊണ്ട് ഇഷാന്‍ കിഷനെ കൊണ്ടുവന്നു. ജിതേഷ് ശര്‍മ്മയെയും ഒഴിവാക്കി, പകരം റിങ്കു സിംഗിനെ കൊണ്ടുവന്നു. ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ട്. അവര്‍ ഇത്രയും കാലം ശുഭ്മാന്‍ ഗില്ലിനെ പിന്തുണച്ചു, പിന്നീട് ടീമിനെ തെരഞ്ഞെടുക്കുന്ന ദിവസം ഒഴിവാക്കുകയും ചെയ്തു. അതില്‍ വ്യക്തതയില്ലായ്മയുണ്ട്.'' കാര്‍ത്തിക് പറഞ്ഞു.

ഇന്ത്യന്‍ നേരിടാന്‍ സാധ്യതയുള്ള ദുര്‍ബലതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ''സൂര്യകുമാര്‍ യാദവിന്റെ ഫോം ഒരു പ്രധാന പ്രശ്‌നമാണ്. പക്ഷേ, അദ്ദേഹം എത്രത്തോളം കരുത്തനാണെന്ന് നമുക്കുറിയാം. ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. അങ്ങനെ സംഭവിക്കും.'' കാര്‍ത്തിക് വ്യക്തമാക്കി. ഗില്ലിനേയും ജിതേഷിനേയും ഒഴിവാക്കിയത് ഞെട്ടിപ്പിക്കുന്നതാണെന്ന് കാര്‍ത്തിക് കൂട്ടിചേര്‍ത്തു.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്‍
ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ തന്നെ ഓപ്പണറും പ്രധാന വിക്കറ്റ് കീപ്പറും, സ‍ർപ്രൈസ് സെലക്ഷനായി ഇഷാന്‍ കിഷനും റിങ്കു സിംഗും